Image

കുട്ടിയെ മുദ്ര കുത്തിയ സംഭവത്തില്‍   ക്ഷേത്രത്തിനെതിരെ ഒരു മില്യണ്‍ ഡോളറിന്  കേസ്

പി പി ചെറിയാന്‍ Published on 09 April, 2024
കുട്ടിയെ മുദ്ര കുത്തിയ  സംഭവത്തില്‍   ക്ഷേത്രത്തിനെതിരെ ഒരു മില്യണ്‍ ഡോളറിന്  കേസ്

photo: attorney and father Vijay Cherivu

ഷുഗര്‍ ലാന്‍ഡ് (ഹൂസ്റ്റണ്‍):  മതപരമായ  ചടങ്ങിനിടെ തന്റെ 11 വയസ്സുള്ള മകനെ ചൂടുള്ള ഇരുമ്പ് വടി കൊണ്ട് മുദ്രകുത്തിയതിന് 1 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്   വിജയ് ചെരുവ്    ഹിന്ദു ക്ഷേത്രത്തിനെതിരെ കേസ് ഫയല്‍ ചെയ്തു.

ആഗസ്റ്റ് മൂന്നിന് ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് പിതാവിന്റെ അഭിഭാഷകന്‍ ബ്രാന്റ് സ്റ്റോഗ്‌നര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.  കുട്ടിയുടെ കസ്റ്റഡി പങ്കിടുന്ന പിതാവ്, തന്റെ മകന്റെ സ്ഥിതിയിൽ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. ഈ സംഭവം  ആണ്‍കുട്ടിയെ ആഴത്തില്‍ ബാധിച്ചിട്ടുണ്ടെന്നും  കുട്ടി  ചികിത്സ തേടിയെന്നും പറഞ്ഞു.  സംഭവം നടക്കുമ്പോള്‍ കുട്ടി  അമ്മ സുപ്രിയ രാമന്‍ ശ്രീപാദയുടെ സംരക്ഷണത്തിലായിരുന്നു.

മുദ്ര കുത്തൽ ചടങ്ങിൽ ഏകദേശം 100 വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തതായി സ്റ്റോഗ്‌നര്‍ വിശദീകരിച്ചു. ഈ സമയത്ത് പങ്കെടുക്കുന്നവരെ ചൂടുള്ള ഇരുമ്പ് കൊണ്ട് ബ്രാന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കുട്ടിക്ക്  വ്രണം  ഉണ്ടാവുകയും അണുബാധ ബാധിക്കുകയും  ചെയ്തു.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ്, ഒരു മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ക്ഷേത്രത്തെയും അതിന്റെ മാതൃ കമ്പനിയായ ജെറ്റ് യുഎസ്എയെയും നല്കണമെന്നാവശ്യപ്പെട്ടു . ഹിന്ദുവാണെങ്കിലും താനോ തനിക്കറിയാവുന്ന മറ്റാരുമോ  ഇത്തരം ചടങ്ങുകളില്‍ പങ്കെടുത്തിട്ടില്ലെന്ന്  ചെരുവ് വ്യക്തമാക്കി.

മകന്‍ ആദ്യം സംഭവം മറച്ചുവെച്ചെങ്കിലും ഒടുവില്‍  തന്നോട്  തുറന്നുപറഞ്ഞത് എങ്ങനെയെന്ന് ചെരുവു വിവരിച്ചു.   ടെക്സാസില്‍, നടപടിക്രമങ്ങളെക്കുറിച്ചുള്ള അവബോധം കണക്കിലെടുക്കാതെ, കുട്ടികള്‍ ബ്രാന്‍ഡ് അല്ലെങ്കില്‍ ടാറ്റൂ ചെയ്യാന്‍ സമ്മതിക്കുന്നത് നിയമവിരുദ്ധമാണെന്ന് സ്റ്റോഗ്‌നര്‍ ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തില്‍ നിന്നുള്ള ഒരു പ്രതിനിധി ചടങ്ങിനെ ''ആചാരം'' എന്ന് വിശേഷിപ്പിച്ചെങ്കിലും കൂടുതല്‍ അഭിപ്രായം നല്‍കാന്‍ വിസമ്മതിച്ചതായി ലോ ആന്‍ഡ് ക്രൈം പറഞ്ഞു.

Join WhatsApp News
Jayan varghese 2024-04-09 11:51:55
മുൻപ് മതങ്ങൾ മനുഷ്യനെ ലേബൽ ചെയ്തിരുന്നത് നിരുപദ്രവകാരങ്ങളായ സഹിക്കബിൾ പരിപാടികളിലൂടെ ആയിരുന്നുവെങ്കിൽ ഇന്നത് അക്രമാസക്ത ആചാരങ്ങളായി നവീകരിക്കപ്പെട്ടിരിക്കുന്നു. മാമ്മോദീസായും നൂല് കെട്ടലും പോലുള്ള ചാപ്പ കുത്തലുകൾ സഹിക്കാമെങ്കിലും ബഹുമാന്യനായ ശ്രീ വി. സാംബശിവന്റെ വാക്കുകളിലെ “ അവലും പഴവും വേണ്ടമ്മോ, ഊതുമ്മോ ’ എന്ന കൂട്ടിക്കരച്ചിൽ ഇന്നും ലോല ഹൃദയരെ വേദനിപ്പിക്കുന്നു ! ജയൻ വർഗീസ്.
Victor 2024-04-09 22:25:54
Ponnani?????
വായനക്കാരൻ 2024-04-10 00:18:27
ഇന്ത്യയിൽ കാണിക്കുന്ന ചാണകാഭിഷേകം മാതിരിയുള്ളചടങ്ങുകൾ അമേരിക്കയിൽ ഇറക്കുമതി ചെയ്തപ്പോൾ ഇങ്ങനെ കുടുങ്ങുമെന്ന് തന്ത്രികൾ വിചാരിച്ചുകാണില്ല. സഹതാപം തോന്നുന്നു!
Mathai Chettan 2024-04-10 01:20:09
ഇത് മത്തായി ചേട്ടൻ ആണ് പറയുന്നത്. ഏത് മതസ്ഥനായാലും ശരി, ഇന്ത്യയിൽ നിന്ന് അനാചാരങ്ങളും ദുരാചാരങ്ങളും, അമേരിക്കയിലേക്ക് മതി ചെയ്യല്ലേ. ഇത്തരം ആർഷഭാരതം സംസ്കാരം (ആഭാസം) ഇവിടെ നട്ടുവളർത്തരുത്. നിക്കർ കുറുവടി രാഷ്ട്രീയവും ഇവിടെ വേണ്ട. അതിനായിട്ടുള്ള സ്റ്റഡി ക്ലാസും ഇവിടെ വേണ്ട. ഇന്ത്യയിലെ ഓണവും സംക്രാന്തിയും വിഷു, ഹോളി, തുടങ്ങിയവ അമേരിക്കയിൽ പൊതു അവധി ദിവസം ആകണം എന്ന് വാദിക്കുന്ന ഒരു ഇന്ത്യൻ കോൺഗ്രസ് മാനും, കൗണ്ടിൽ രജിസ്ലേറ്ററും ഒന്നും നമുക്ക് ആവശ്യമില്ല അവരെ നമ്മൾ തിരഞ്ഞെടുക്കരുത്. അമേരിക്കയിൽ ക്രിസ്മസ് പോലും ഒറിജിനൽ അമേരിക്കക്കാർ അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അനാചാരങ്ങൾ ദുരാചാരങ്ങൾ ഒഴിക .. ഒഴിക. എന്ന് മത്തായി ചേട്ടൻ. കോൺഗ്രസിൽ നിന്ന് കൂടുതൽ അവസരങ്ങൾക്കും മറ്റും കാലു മാറി വന്ന, അനിൽ ആൻറണി എന്ന ചെക്കനെ പോലെ, ഇവിടെ ഇന്ന് സാം നിലമ്പള്ളി എന്ന ഒരു ബഹുമാന്യനായ എഴുത്തുകാരനും ഏതാണ്ടൊക്കെ കുത്തിക്കുറിച്ചു. അതിനും ഒരു മറുപടി ആയിട്ടാണ് ഞാൻ ഇത്രയും എഴുതിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക