Image

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒഐസിസി സജീവം; പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഗ്ലോബല്‍ പ്രസിഡണ്ട് ജെയിംസ് കൂടല്‍  കേരളത്തിലേക്ക്:

പി.പി.ചെറിയാന്‍ ( ഒഐസിസി യുഎസ്എ മീഡിയ ചെയര്‍)     Published on 09 April, 2024
 തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒഐസിസി സജീവം; പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഗ്ലോബല്‍ പ്രസിഡണ്ട് ജെയിംസ് കൂടല്‍  കേരളത്തിലേക്ക്:

ഹൂസ്റ്റണ്‍: ആസന്നമായിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം സുനിശ്ചിതമാകുന്നതിന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) വിവിധ പരിപാടികളാണ് ഒരുക്കിയിക്കുന്നതെന്ന് ഒഐസിസിയുടെ പ്രഥമ ഗ്ലോബല്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ജെയിംസ് കൂടല്‍ പറഞ്ഞു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി നൂറു കണക്കിന് ഒഐസിസി പ്രവര്‍ത്തകര്‍ കേരളത്തിലെത്തി പ്രചാരണ രംഗത്ത്  സജീവമായി കഴിഞ്ഞു. കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഒഐസിസിയുടെ സജീവ സാന്നിധ്യമുണ്ടാകും.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഗ്ലോബല്‍ പ്രസിഡണ്ട് ജെയിംസ് കൂടല്‍  ഏപ്രില്‍ 10 നു അമേരിക്കയില്‍ നിന്ന് ബുധനാഴ്ച കേരളത്തിലേക്ക് പോകും. തിരഞ്ഞെടുപ്പ് കഴിഞ്ഞു ഏപ്രില്‍ 30 നു തിരിച്ചു വരും. കേരളത്തില്‍ എത്തിയാല്‍ ഉടന്‍  കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍  മത്സരിക്കുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ 2 ദിവസം പ്രചാരണത്തില്‍  സജീവമാകും. തുടര്‍ന്ന് വിവിധ മണ്ഡലങ്ങളില്‍ പ്രചാരം പരിപാടികളില്‍ പങ്കെടുക്കുമെന്ന് ജെയിംസ്  പറഞ്ഞു.നിലവില്‍ ഒഐസിസി യുഎസ്എ യുടെ ചെയര്‍മാന്‍ കൂടിയാണ്.

തിരഞ്ഞെടുപ്പു ദിവസങ്ങളില്‍ പ്രചാരണത്തില്‍ സജീവമാകുവാന്‍ ഒഐസിസി ദക്ഷിണ മേഖലാ പ്രസിഡന്റ് സജി ജോര്‍ജ്, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ സെക്രട്ടറി സജി ഇലഞ്ഞിക്കല്‍ തുടങ്ങി  നിരവധി പ്രവര്‍ത്തകരാണ്  കേരളത്തിലേക്ക് പോയിട്ടുള്ളത്. നാട്ടിലുള്ള എല്ലാ പ്രവര്‍ത്തകരും ജെയിംസ് കൂടലുമായി ബന്ധപ്പെടണമെന്നും മുഴുവന്‍ യൂഡിഎഫ് സ്ഥാനാര്‍ത്ഥികളുടെയും വിജയം സുനിശ്ചിതമാക്കണമെന്നും ഒഐസിസി യൂഎസ്എയ്ക്ക്  വേണ്ടി പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി, ട്രഷറര്‍ സന്തോഷ് എബ്രഹാം എന്നിവര്‍  അറിയിച്ചു.
നാഷനല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുഡിഎഫ്  സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി വിവിധ രീതികളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

ജെയിംസ് കൂടലുമായി ബന്ധപ്പടേണ്ട നമ്പറുകള്‍ - (001) 914 987 1101 (വാട്ട്‌സ്ആപ്)
                                                                                                (001) 346 456 2225 (വാട്ട്‌സ്ആപ്)
                                                                                                011918590088073(kerla)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക