Image

99 വയസിൽ അമേരിക്കൻ പൗരത്വം നേടി ഇന്ത്യൻ വനിത ചരിത്രമെഴുതി (പിപിഎം) 

Published on 09 April, 2024
99 വയസിൽ അമേരിക്കൻ പൗരത്വം നേടി  ഇന്ത്യൻ വനിത ചരിത്രമെഴുതി (പിപിഎം) 

ദായ്ബായ് 99 വയസിൽ അമേരിക്കൻ പൗരത്വം നേടി.

പൗരത്വം നൽകുന്നതായി പ്രഖ്യാപിച്ച യുഎസ് കുടിയേറ്റ വകുപ്പ് (യുഎസ് സി ഐ എസ്) അവരുടെ ഊർജസ്വലതയെ പ്രശംസിച്ചു. "പ്രായം വെറുമൊരു സംഖ്യയാണെന്നൊരു ചൊല്ലുണ്ട്. ഞങ്ങളുടെ ഒർലാൻഡോ ഓഫിസിൽ പൗരത്വം സ്വീകരിച്ച 99 വയസുള്ള ഇന്ത്യക്കാരിയുടെ കാര്യത്തിൽ അതു വാസ്തവമാണെന്നു ഞങ്ങൾ കരുതുന്നു. ആവേശത്തോടെയാണ് അവർ ഓത്ത് ഓഫ് അലീജിയൻസ് എടുത്തത്." 

ഇന്ത്യയിൽ 1925ൽ ജനിച്ച ദായ്ബായ് ഒർലാൻഡോയിൽ ഏകപുത്രിയോടൊപ്പമാണ് താമസം. മകളോടും പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്ത ഓഫിസറോടുമൊപ്പമുള്ള് അവരുടെ ചിത്രം സി ഐ എസ് എക്‌സിൽ പോസ്റ്റ് ചെയ്തു. 

India-born woman becomes US citizen at 99 

 

Join WhatsApp News
Mathai Chettan 2024-04-09 04:25:37
ദായി ബായ് എന്ന 99 വയസ് ഇന്ത്യക്കാരി അമേരിക്കൻ പൗരത്വം എടുത്തു എന്നറിയുന്നതിൽ സന്തോഷം അഭിനന്ദനങ്ങൾ. ഇത് മത്തായി ചേട്ടൻ ആണ് കേട്ടോ. dai baai എന്നെക്കാൾ ഒരു വയസ്സ് എളുപ്പമുണ്ട്. അതാണ് അമേരിക്കൻ സെക്കുലർ ജനാധിപത്യത്തിന്റെ കരുത്ത്. ഇവിടെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിവില്ല. നിയമാനുസൃതം ഇവിടെ ആർക്കും പൗരൻ ആകാം. ഇന്ത്യയിൽ പൗരത്വ ബില്ലുകൾ, ജാതിമത വർഗീയ വേർതിരിവുകൾ, ഫാസിസ്റ്റ് ഫണ്ടമെന്റലിസം അവിടെ പിടിമുറുക്കുന്നു. അവിടത്തെ ഗവൺമെന്റിനെയോ, ചില പ്രത്യേക ഭരണാധികാരികളെ വിമർശിച്ചാൽ നമ്മൾ അഴിയെ എണ്ണേണ്ടി വരും. ആരാടാ ചോദിക്കാൻ എന്ന ഒരു ചിന്താഗതിയാണ് ഇപ്പോൾ അവിടെ. നമ്മുടെ മേൽ ഇടിയും കുറ്റാന്വേഷണ വിദഗ്ധരും കേസുകൾ മെനഞ്ഞെടുത്ത് നമ്മളെ കൂട്ടിലാക്കും. അതിനെ കുടപിടിക്കാൻ അമേരിക്കയിലെ എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കുന്ന ചില കൂട്ടർ ഇവിടെയുമുണ്ട്. താങ്കൾ അമേരിക്കൻ സിറ്റിസൻഷിപ്പ് എടുത്തത് നന്നായി, ഈ മത്തായി ചേട്ടനും ഇനി എത്രകാലം ഇവിടെ ജീവിക്കും എന്ന് അറിയില്ല. ഏതായാലും ഈ അമേരിക്കൻ മണ്ണിൽ ആയതുകൊണ്ട് ഇന്ത്യയിൽ നടക്കുന്ന ജനാധിപത്യവിരുദ്ധ നയങ്ങൾ നമുക്ക് കാണേണ്ടി വരികയില്ല. നമ്മുടെ ജന്മനാടായ ഇന്ത്യ, ജനാധിപത്യപരമായി ഓരോ ദിവസവും മരിച്ചു കൊണ്ടിരിക്കുന്നു. ഇവിടെ ആട് ജീവിതത്തെയും മറ്റും നോവൽ എഴുതുന്നതും, പടം പിടിക്കുന്നതും മറ്റും കണ്ടു. പക്ഷേ വിദേശത്ത് അല്ല, ഏറ്റവും കൂടുതൽ ആടുജീവിതം നമ്മൾ പിറന്ന നമ്മുടെ ഇന്ത്യയിൽ തന്നെയല്ലേ ഒന്ന് ചിന്തിക്കൂ. അവിടത്തെ ജനങ്ങളിൽ ഏതാണ്ട് 23 ശതമാനം പേരും വെറും അടിമകളെപ്പോലെ ദാരിദ്ര്യത്തിൽ മുങ്ങിക്കുളിച്ചു ആടുജീവിതവും പന്നി ജീവിതവും നയിക്കുന്നവരാണ്. എന്നാൽ ഇന്ത്യയുടെ പുരോഗതിയും, പെരുപ്പിച്ചു പറയുന്ന ആ നേട്ടവും വൻകിട മുതലാളിമാരുടെ കൈകളിലാണ്. ഭരിക്കുന്ന കക്ഷി എന്ത് അക്രമവും ചെയ്താലും അതിനെ ചോദ്യം ചെയ്യാൻ അവിടെ ആരുമില്ല. അതിനാൽ പ്രിയപ്പെട്ട ബുദ്ധിജീവികളെ, നിങ്ങളുടെ ശരീരത്തിന് ആത്മാവിനും കോട്ടം തട്ടാത്ത രീതിയിൽ, സത്യം തുറന്നു എഴുതുക, നിങ്ങൾ വിദേശത്തായാലും സ്വദേശത്ത് ആണെങ്കിലും തുറന്ന് എഴുതുക പറയുക. നീതിക്കുവേണ്ടി സത്യത്തിനു വേണ്ടി നിങ്ങളാൽ പറ്റുന്ന വിധം ചെയ്യുക എന്നാണ് കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ഈ മത്തായി ചേട്ടന് പറയാനുള്ളത്. അമേരിക്കയിലെ മെഗാ സംഘടനക്കാരെ, എഴുത്തുകാരെ, നിങ്ങൾ ചുമ്മാ വടംവലിയുടെ കൂടെ പോകാതെ, ചുമ്മാ പാട്ടിനും കൂത്തിനും പുറകെ പോകാതെ, സാമൂഹ്യ രാഷ്ട്രീയ മത നേതാക്കളെ പൊക്കി തോളിൽ വയ്ക്കുന്നതിന് പകരം ഗൗരവം മനസ്സിലാക്കി പാവങ്ങൾക്ക് വേണ്ടി, അഗതികൾക്ക് വേണ്ടി, അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന രീതിയിൽ പ്രവർത്തിക്കുക. ഇത് മാത്രമേ ഈ മത്തായി ചേട്ടന് ഇപ്പോൾ പറയാൻ സാധ്യമാകുന്നുള്ളൂ. മത്തായി ചേട്ടൻറെ ചരമ വാർത്ത ആരെങ്കിലും പത്രത്തിൽ കൊടുത്താൽ മാത്രം വായിക്കാൻ പറ്റിയേക്കും. ഏതായാലും മത്തായി ചേട്ടൻ അന്ത്യശ്വാസം വരെ, ആരെന്തു പറഞ്ഞാലും സത്യത്തിനും നീതിക്കും വേണ്ടി കുടപിടിക്കും. എല്ലായിടത്തും, മത ജീവികളും മതമില്ലാത്തവരും ഒരുമയോടെ ജീവിക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക