Image

നാം യഥാർത്ഥ  മനുഷ്യനാകുന്നത് ( റൂബിയുടെ ലോകം : റൂബി എലിസ )

Published on 08 April, 2024
നാം യഥാർത്ഥ  മനുഷ്യനാകുന്നത് ( റൂബിയുടെ ലോകം : റൂബി എലിസ )

ജീവിതവിജയം എന്നത് മറ്റുള്ളവരെ തോൽപ്പിക്കലല്ല.. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനും ബന്ധങ്ങൾ നിലനിർത്തുവാനും ത്യാഗത്തിലൂടെയും സഹനത്തിലൂടെയും മറ്റുള്ളവർക്ക് വേണ്ടി തോറ്റുകൊടുക്കലും കൂടിയാണത് .

നമുക്ക് ചുറ്റുമുള്ള ആളുകളെ അവഗണിക്കേണ്ടി വന്നാൽ പോലും ഒരിക്കലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. എനിക്കില്ല അതുകൊണ്ട് നിനക്കും വേണ്ട എന്നല്ല എനിക്ക് നേടാനാകാതെ പോയത് മറ്റാർക്കെങ്കിലും ലഭിക്കട്ടെ എന്ന് നമ്മൾ ചിന്തിക്കുന്നിടത്താണ് നാം യഥാർത്ഥ  മനുഷ്യനാകുന്നത്.

വിട്ടുവീഴ്ച ഒരു തോൽവിയല്ല , വിജയമാണത് .പരസ്പരംവിട്ടുവീഴ്ച ചെയ്ത് ബന്ധങ്ങൾ ദൃഢമാക്കൂ.. പിടിവാശി കൊണ്ട് നഷ്ടമേ
ഉണ്ടാകൂ .വിട്ടുവീഴ്ച കൊണ്ട്
നേട്ടവും .എത്ര തവണ വീണാലും പരിക്കേൽക്കാത്ത വീഴ്ചയാണതു് ..
പിടിവാശി കൊണ്ടോ അഹംഭാവം കൊണ്ടോ ജീവിതത്തിലൊന്നും നേടാനാവില്ല. പക്ഷേ
വിട്ടുവീഴ്ച കൊണ്ട് പലതും
നേടാൻ കഴിയും .

നാട്യങ്ങളും നാടകങ്ങളും മനസ്സിലാക്കാൻ കഴിയാത്തത് ബുദ്ധിശൂന്യതയല്ല.
അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു മാത്രം തോന്നുന്ന നിഷ്കളങ്കതയാണ്.
ഒരാളേയും മറ്റൊരാളുടെ മുന്നിൽ വെച്ച്  തരംതാഴ്ത്തി സംസാരിക്കരുത്.
ചിലപ്പോൾ ആ മുറിവ് ഉണക്കാനൊ ഒരു ക്ഷമ പോലും പറയാനൊ പിന്നീട് ജീവിതത്തിൽ  അവസരം ലഭിച്ചെന്ന് വരില്ല.

പരസ്പരം പോരായ്മകൾ
കാര്യമാക്കാതെ പരിഭവങ്ങൾ പ്രകടിപ്പിക്കാതെ വിട്ടുവീഴ്ചയിലൂടെ എന്നും ഇണങ്ങി നിൽക്കാൻ കൊതിക്കുമ്പോൾ 
ആ ബന്ധങ്ങൾക്ക് നാം അറിയാതെ തന്നെ നമ്മുടെ മനസ്സിൽ വലിയൊരു സ്ഥാനം വന്നിട്ടുണ്ടാവും.. പരസ്പരമുള്ള
കുറ്റപ്പെടുത്തലുകൾ 
ഒഴിവായി നിറയെ സ്നേഹം നിറഞ്ഞു നില്പുണ്ടാകും അതിൽ ..

ജീവിതത്തിൽ നമുക്ക് ഉയർച്ച  ഉണ്ടാകണമെങ്കിൽ വേദനിക്കേണ്ടി വരും. ചിലപ്പോൾ ദുഃഖിക്കേണ്ടി വരും..നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാകും  .കാരണം വിജയം അറിയാൻ പരാജയപ്പെടേണ്ടി വരും.നേട്ടത്തിനായി നഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടാകും . ജീവിതം മൂല്യങ്ങൾ അറിയാൻ വേദനിക്കേണ്ടിയും വരും .  ജീവിതത്തിലെ പ്രധാന പാഠങ്ങൾ പഠിക്കുന്നത് വേദന , നഷ്ടം  ,ദുഃഖം എന്നിവയിലൂടെയാണ്... NB:.. ഞാൻ എഴുതുന്ന പോസ്റ്റുകൾ എന്റെ കൂട്ടുകാർക്കാർക്ക് hared ചെയ്യത്തക്ക എന്തെങ്കിലുമാണെങ്കിൽ എന്നോട് നേരിട്ട് പറയാം... ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളാണ് എഴുതുന്നത്... ചിലർക്ക് ഇഷ്ടം ഇഷ്ടക്കേട് ഒക്കെ ഉണ്ട്... താല്പര്യമില്ലാത്തവർക്ക് അൺഫ്രണ്ട് ചെയ്ത് ഇറങ്ങിപ്പോകും.... 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക