Image

ആടുജീവിതത്തിലെ ഹക്കീം ആകാന്‍ പ്രചോദനമായത് ക്രിസ്റ്റ്യന്‍ ബെയ്‌ലെന്ന് ഗോകുല്‍

Published on 08 April, 2024
 ആടുജീവിതത്തിലെ ഹക്കീം ആകാന്‍ പ്രചോദനമായത് ക്രിസ്റ്റ്യന്‍ ബെയ്‌ലെന്ന് ഗോകുല്‍

ആടുജീവിതത്തിലെ ഹക്കീം ആകാന്‍ പ്രചോദനമായത് ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ബെയ്‌ലെന്ന് പുതുമുഖ താരം കെ. ആര്‍ ഗോകുല്‍.

നൂറ് കോടിയും കവിഞ്ഞ് മുന്നേറുന്ന പൃഥ്വിരാജ് - ബ്ലെസി ചിത്രമായ ആടുജീവിതത്തില്‍ പൃഥ്വിയുടെ നജീബിനെ പോലെ ഗോകുലിന്റെ ഹക്കീമിനെയും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു. പൃഥ്വിയെപോലെ തന്നെ സിനിമ ഇറങ്ങിയതിന് ശേഷം ഗോകുലിന്റെ രൂപമാറ്റവും വലിയ ചര്‍ച്ചയായിരുന്നു. മേക്കോവറില്‍ തനിക്ക് പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയ്‌നാണെന്നാണ് ഗോകുല്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവെച്ചുക്കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്ത്.

'ആടുജീവിതത്തിലെ ഹക്കീം ആകാന്‍ എനിക്കു പ്രചോദനമായത് ക്രിസ്റ്റ്യന്‍ ബെയ്ലിന്റെ അസാധാരണമായ അര്‍പ്പണമാണ്. 2004ല്‍ ദ് മെഷിനിസ്റ്റ് എന്ന സിനിമയിലെ ട്രവര്‍ റെസ്‌നിക് എന്ന കഥാപാത്രത്തിനായി അദ്ദേഹം 28 കിലോയാണ് കുറച്ചത്. വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയുമായിരുന്നു ഭക്ഷണം. ഇതെന്നെ ആഴത്തില്‍ സ്വാധീനിച്ചു. ആ ചിത്രം ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹത്തിലൂടെയാണ്. ക്രിസ്റ്റ്യന്‍ ബെയ്ലിനുള്ള എന്റെ ട്രിബ്യൂട്ടാണ് ഹക്കീം' -ഗോകുല്‍ കുറിച്ചു.

ഓഡിഷനിലൂടെയാണ് ഗോകുല്‍ അടുജീവിതത്തിലേക്ക് എത്തുന്നത്. ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബ്ലെസിയുടെ ഹക്കീം ആകാന്‍ കഠിനമായ ഡയറ്റിങ്ങായിരുന്നു ഗോകുല്‍ പിന്തുടര്‍ന്നത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ ഇരിക്കുകയും ചിത്രീകരണം തുടങ്ങുന്നതിന് 15 ദിവസം മുമ്പ്, ആദ്യത്തെ മൂന്നുദിവസം വെള്ളവും കാപ്പിയും മാത്രം കുടിച്ചതെന്നും ഗോകുല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക