Image

അമ്മയെ പലതവണ കുത്തികൊലപ്പെടുത്തിയ 21കാരന്‍ അറസ്റ്റില്‍

പി പി ചെറിയാന്‍   Published on 08 April, 2024
അമ്മയെ പലതവണ കുത്തികൊലപ്പെടുത്തിയ 21കാരന്‍ അറസ്റ്റില്‍

ഫ്രോസ്റ്റ്പ്രൂഫ്(ഫ്ളോറിഡ): ശനിയാഴ്ച്ച  വീട്ടിലെത്തി അമ്മയെ പലതവണ കുത്തികൊല പ്പെടുത്തിയ കേസില്‍   21 കാരനായ കോളേജ് വിദ്യാര്‍ത്ഥിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയതായി കൗണ്ടി ഷെരീഫ് ഗ്രേഡി ജുഡു അറിയിച്ചു.

 ഗെയ്നസ്വില്ലെയിലെ ഫ്‌ലോറിഡ സര്‍വകലാശാലയില്‍ നിന്ന് 165 മൈല്‍ (266 കിലോമീറ്റര്‍) ദൂരെയുള്ള ഫ്രോസ്റ്റ്പ്രൂഫിലെ വീട്ടില്‍ നടക്കുന്ന കുടുംബ പരിപാടിയില്‍ പങ്കെടുക്കാനാണ് ഇമ്മാനുവല്‍  എസ്പിനോസ എത്തിയത് .വാതില്‍ തുറന്ന്  അയാള്‍ അമ്മയുടെ അടുത്തെത്തിയപ്പോള്‍ അമ്മയെ തുടരെ  കുത്താന്‍ തുടങ്ങി, തുടര്‍ന്ന് കൊലപാതകത്തെക്കുറിച്ചു അറിയിക്കാന്‍ ഇമ്മാനുവല്‍ 911-ല്‍ വിളിച്ചതായി പോള്‍ക്ക് കൗണ്ടി ഷെരീഫ് ഗ്രേഡി ജുഡ് പറഞ്ഞു.

 മറ്റൊരു ബന്ധുവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് അമ്മ എല്‍വിയ എസ്പിനോസയെ  (46) ഇമ്മാനുവല്‍ ആക്രമിച്ചത്.തന്നെ പല തവണ 'അമ്മ  പ്രകോപിപ്പിച്ചതായും ഇമ്മാനുവല്‍ പറഞ്ഞു

''ഞങ്ങള്‍ അവനോട് സംസാരിച്ചു, അവന്‍ കുറ്റം സമ്മതിച്ചു.  'നിങ്ങള്‍ക്കറിയാമോ, എന്റെ അമ്മയെ കൊല്ലാന്‍ ഞാന്‍ ഒരുപാട് വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്നു, കാരണം അവള്‍ എന്നെ പ്രകോപിപ്പിച്ചു ,' കൗണ്ടി ഷെരീഫ് ജൂഡ് പറഞ്ഞു.

അമ്മ രണ്ടാം ക്ലാസ് അധ്യാപികയായിരുന്നു, സമൂഹത്തിന്റെ പ്രിയപ്പെട്ടവളായിരുന്നു, ജൂഡ് പറഞ്ഞു.
'ഇതൊരു ഭയാനകമായ സംഭവമാണ്,' ജൂഡ് പറഞ്ഞു. 'ഇത് വളരെ ദുഖകരമായ ദിവസമാണ്, വിശദീകരിക്കാനാകാത്ത, ക്രൂരമായ കൊലപാതകം,' അദ്ദേഹം പറഞ്ഞു.ജയില്‍ രേഖകള്‍ അനുസരിച്ചു എസ്പിനോസ ഒരു അഭിഭാഷകനെ ചുമതലപെടുത്തിയിട്ടില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക