Image

മേഘങ്ങൾ ചിലേടത്തു ഗ്രഹണ കാഴ്ചയ്ക്കു  തടസം സൃഷ്ടിക്കുമെന്നു ആശങ്ക (പിപിഎം) 

Published on 08 April, 2024
മേഘങ്ങൾ ചിലേടത്തു ഗ്രഹണ കാഴ്ചയ്ക്കു   തടസം സൃഷ്ടിക്കുമെന്നു ആശങ്ക (പിപിഎം) 

തിങ്കളാഴ്ച ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തിന്റെ പാതയിൽ പോലും യുഎസിന്റെ ചില ഭാഗങ്ങളിൽ അതു വ്യക്തമായി കാണാൻ കഴിയാതെ വരാം എന്നു പ്രവചനം. അമിതമായി മേഘങ്ങൾ തിങ്ങിക്കൂടിയാൽ സൂര്യനെ ചന്ദ്രൻ വന്നു മൂടുന്ന അപൂർവ ദൃശ്യം പലർക്കും നിരാശയവും സമ്മാനിക്കുക. 

ന്യൂ യോർക്കിൽ ഗ്രഹണം വ്യക്തമായിത്തന്നെ കാണാൻ കഴിയും എന്നാണ് പ്രതീക്ഷ. എന്നാൽ സമ്പൂർണ ഗ്രഹണ പാതയിൽ തന്നെയുള്ള ടെക്സസിലും ഗ്രേറ്റ് ലേക്‌സിന്റെ പല ഭാഗങ്ങളിലും മേഘങ്ങൾ കാഴ്ച മറയ്ക്കുമെന്ന ആശങ്കയുണ്ട്. 

വ്യക്തമായി കാണാൻ വൻ തോതിൽ പണം ചെലവഴിച്ച പലർക്കും നഷ്ടം വന്നു ചേരുന്ന അവസ്ഥയാണത്. 

ഗ്രഹണം ദക്ഷിണ മധ്യ ടെക്സസിൽ നിന്നു സഞ്ചരിച്ചു ഒഹായോ വാലിയിൽ കൂടി കടന്നു ന്യൂ ഇംഗ്ലണ്ടിൽ എത്തിയ ശേഷമാണു വടക്കുകിഴക്കൻ കാനഡയിൽ എത്തുക. 

ന്യൂ യോർക്കിലും മേഘങ്ങൾ എത്തുമെങ്കിലും കാഴ്ച മറയില്ലെന്നാണ് വിദഗ്ദർ പറയുന്നത്. ഉച്ചകഴിഞ്ഞു ഏതാണ്ട് 3:25 ആവുമ്പോൾ ഗ്രഹണത്തിന്റെ 91% വ്യക്തമായി കാണാൻ കഴിയും. 

എന്നാൽ ടെക്സസിലെ ഓസ്റ്റിനിൽ മേഘങ്ങൾ കൂടുതൽ വന്നു കാഴ്ചയ്ക്കു തടസമുണ്ടാക്കും. മേഖലയിൽ ശക്തമായ കാറ്റും ഉണ്ടാവുമെന്നാണ് പ്രവചനം. ഗ്രഹണം ഉച്ചയ്ക്ക് 1:40 CDT മുതൽ 1:44 വരെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. അപ്പോൾ മേഖലയിൽ മേഘങ്ങൾ കനത്തു നിൽക്കും -- ഏതാണ്ടു 80 മുതൽ 90% വരെ. 

ഗ്രഹണ നേരത്തു തന്നെ ഇടിവെട്ടി മഴ പെയ്യാനും ശക്തമായ കാറ്റടിക്കാനും ഇടയുണ്ട്. ഇത് ഓസ്റ്റിനു പുറമെ ടെക്സസിന്റെ മറ്റു ചില ഭാഗങ്ങളെയും ബാധിക്കും. 

ഓസ്റ്റിനിലെ പോലെ ഡാളസിലും തിങ്കളാഴ്ച രാത്രി ശക്തമായ കാറ്റു പ്രതീക്ഷിക്കുന്നു. എന്നാൽ പകൽ ഗ്രഹണം തടസപ്പെടാനുള്ള സാധ്യത കുറവാണ്. ഗ്രഹണം കടന്നു പോയ ശേഷം മാത്രമേ കാലാവസ്ഥ രൂക്ഷമാവൂ എന്നാണ്  ഫോക്സ് ന്യൂസ് കാലാവസ്ഥാ വിദഗ്ദൻ ഡാക്സ് ക്ളർക്  പറയുന്നത്.  

ന്യൂ യോർക്കിലെ പല നഗരങ്ങളിലും പക്ഷെ കാര്യങ്ങൾ സുഗമമായിരിക്കും എന്നാണ് പ്രവചനം. ബഫലോയിലേക്കു കാഴ്ചക്കാരുടെ വലിയ ഒഴുക്ക് പ്രതീക്ഷിക്കുന്നു. 

താപനില 60 ഡിഗ്രിയിൽ കൂടില്ല. പക്ഷെ 80% വരെ മേഘങ്ങളിലൂടെയാവും ഗ്രഹണം ഇവിടെ കടന്നു  പോവുക എന്ന ആശങ്കയുമുണ്ട്. മേഘങ്ങൾ ഒഴിഞ്ഞാൽ 3:18 മുതൽ അവിടെ സമ്പൂർണ ഗ്രഹണം കാണാൻ കഴിയും. 

റോചെസ്റ്ററിൽ 80% മേഘങ്ങൾ ഉണ്ടാവുമെന്നാണ് പ്രവചനം.  
സിൻസിനാറ്റി, കൊളംബസ് എന്നിങ്ങനെയുള്ള മേഖലകളിൽ 60 ഡിഗ്രി നിലനിൽക്കുമ്പോൾ മേഘങ്ങൾ വഴിമാറുമെന്നാണ് കണക്കുകൂട്ടൽ. 

മേഘങ്ങൾ കട്ട പിടിച്ചു നിന്ന് കാഴ്ച മറയ്ക്കില്ല. ഒഹായോവിൽ മൊത്തത്തിൽ സമ്പൂർണ ഗ്രഹണം നന്നായി കാണാൻ കഴിയണം. 

വടക്കോട്ടു നീങ്ങുമ്പോൾ ടോളഡോയിൽ കുറേക്കൂടി മെച്ചമാവും കാഴ്ച. മേഘങ്ങൾ ഉണ്ടായാലും ആകാശം പൊതുവെ തെളിഞ്ഞു നിൽക്കുമെന്നാണ് ക്ളർക് പറയുന്നത്.  

ക്ളീവ്ലൻഡിൽ ഗ്രഹണം എത്തുമ്പോഴേക്കു ആകാശം തെളിയും എന്നാണ് പ്രവചനം. 


ഇന്ത്യാനപൊലിസ് തിളങ്ങും 

ഇന്ത്യാനപൊലിസിൽ ഏതാണ്ട്  3:06നു ഗ്രഹണം കടന്നു പോകുമ്പോൾ നല്ല തെളിഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. രാജ്യത്തു ഗ്രഹണം കാണാൻ ഇക്കുറി ഏറ്റവും മികച്ച ഇടങ്ങളിലൊന്ന്. 

താപനില ഏതാണ്ട് 70 ആയിരിക്കും, മേഘങ്ങൾ ഭാഗികമായി ഉണ്ടാവും. 

ലൂയിവില്ലിലും ഗ്രഹണം പരമാവധി കാണാൻ കഴിയും. താപനില 74 ഡിഗ്രി ഫാരൻഹീറ്റ്‌ പ്രതീക്ഷിക്കുന്നു. രാവിലെ മഴയും ഉണ്ടാവാം. അതോടെ മേഘങ്ങൾ ഒഴിഞ്ഞു പോകും. ഗ്രഹണം ഇവിടെ എത്തുന്നത് ഉച്ചതിരിഞ്ഞു 3:07നാണ്. 

Clouds could hinder eclipse view in some areas 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക