Image

നന്മയുടെ സന്ദേശവുമായി മുത്താരം കുന്നിലെ അഭിമാനി, എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു

Published on 08 April, 2024
നന്മയുടെ സന്ദേശവുമായി മുത്താരം കുന്നിലെ അഭിമാനി, എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു

ശ്രീഹരി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ യുട്യൂബ് ചാനൽ ആയ സൈന മൂവീസിൽ കൃഷ്ണൻ മുത്തേട ത്തു നിർമിച്ചമുത്താരംകുന്നിലെ അഭിമാനി എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു

ചിത്രത്തിൻ്റെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് സാരംഗ് ശങ്കർ ആണ്. ചിത്രത്തിൻ്റെ കഥ,കൃഷ്ണൻ മൂത്തടത്തും തിരക്കഥ അഭി ഈശ്വറും ആണ് എഴുതിയിരിക്കുന്നത്.

അഖിലേഷ് ഈശ്വർ, വിശാൽ റാം, ശ്രീ പ്രിയ, അനന്തൻ ഉണ്ണികൃഷൻ, ശിഹാബ് എം. ജമാൽ, രമ്യ കൃഷ്ണൻ എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം അപ്പുവും
സംഗീതം നിഖിൽ മാധവും ആണ് ചെയ്തിരിക്കുന്നത്.

തിരക്കിൽ ആണ്ടു പോയ ലോകത്ത് നന്മയുടെ വെളിച്ചം കെട്ടു പോയിട്ടില്ല എന്നു പറയുന്ന മുത്താരം കുന്നിലെ അഭിമാനി എന്ന ഈ ഹ്രസ്വചിത്രം ഛായാഗ്രഹണ മികവുകൊണ്ടും സംവിധാന മികവുകൊണ്ടും പ്രതീക്ഷ നൽകുന്നതാണ്. അമിതാഭിനയത്തിലേക്കു വീണു പോകാത്ത അഭിനയവും, അതിഭാവുകത്വം കലരാത്ത സംഭാഷണവും ചിത്രത്തിൻ്റെ സവിശേഷതയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക