Image

തോമസ് റ്റി ഉമ്മൻ നയിക്കുന്ന ടീം ഫോമയ്ക്കു   ഫ്ലോറിഡ   ജാക്സൺവില്ലിൽ ഹൃദ്യമായ  സ്വീകരണം

Published on 07 April, 2024
തോമസ് റ്റി ഉമ്മൻ നയിക്കുന്ന ടീം ഫോമയ്ക്കു   ഫ്ലോറിഡ   ജാക്സൺവില്ലിൽ ഹൃദ്യമായ  സ്വീകരണം

'ടീം ഫോമാ' യുടെ  സ്ഥാനാർഥികളായ   തോമസ് റ്റി ഉമ്മൻ (പ്രസിഡന്റ്) ,   സാമുവൽ മത്തായി (ജനറൽ സെക്രട്ടറി),  ബിനൂബ്  ശ്രീധരൻ (ട്രഷറർ ), സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്റ് ), ഡോ . പ്രിൻസ് നെച്ചിക്കാട് (ജോയിന്റ് സെക്രട്ടറി), അമ്പിളി സജിമോൻ ( ജോയിന്റ് ട്രഷറർ ) എന്നിവർക്ക്  ഫ്ലോറിഡയിലെ ജാക്സൺ വില്ലിൽ വച്ച് മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് ഫ്ളോറിഡയുടെ (മനോഫ) നേതൃത്വത്തിൽ  വമ്പിച്ച സ്വീകരണം നൽകി.

സ്വീകരണത്തിന്   മുൻ  ആർ വി പിയും അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ  വിൽ‌സൺ ഉഴത്തിൽ,  ലിൻസ് ജേക്കബ് (പ്രസിഡന്റ്), രാഹുൽ കാക്കനൂർ, ജിതേഷ് പള്ളിക്കര, ജെയ്‌സൺ സിറിയക്ക് , ബോബൻ എബ്രഹാം, രാജേഷ്  വി ബി,  എബി എബ്രഹാം ആലങ്ങാടൻ, ജോസ് ഫിലിപ്പ്, വിജി വര്ഗീസ്, യൂത്ത് കോർഡിനേറ്റർസ് ആയ ക്രിസ്റ്റിൻ തോമസ്, ജിൻസ് പുതുപ്പറമ്പിൽ, ആനി മാത്യു  തുടങ്ങിയ നേതാക്കൾ  നേതൃത്വം  നൽകി.

ഫോമായുടെ വളർച്ചയിൽ  മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് ഫ്ളോറിഡ നൽകുന്ന  വിലപ്പെട്ട  നേതൃത്വത്തിനും പ്രോത്സാഹനത്തിനും    പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന  ഫോമായുടെ പ്രമുഖ നേതാവ്   തോമസ് റ്റി ഉമ്മൻ അഭിനന്ദനങ്ങൾ അറിയിച്ചു.   ഫോമായുടെ മുന്നോട്ടുള്ള  പ്രവർത്തനങ്ങൾക്കു സഹായകമായ ഒട്ടേറെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുവാനും ടീം ഫോമായുടെ വിജയത്തിന് എല്ലാവിധ  ആശംസകളും നേർന്നുകൊണ്ട് നേതാക്കൾ സംസാരിച്ചു.  

ആവേശോജ്ജ്വലമായ  സ്വീകരണത്തിന്  സ്ഥാനാർത്ഥികൾ   നന്ദി പറയുകയും   അമേരിക്കൻ മലയാളി സമൂഹത്തിന്റ അഭിമാനമായി, വ്യക്തമായ  കാഴ്ചപ്പാടോടും ,  ദിശാബോധത്തോടും കൂടി  ഫോമായെ നയിക്കുവാൻ  തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും  മറുപടി പ്രസംഗത്തിൽ അറിയിച്ചു.  

ദീര്ഘവര്ഷങ്ങളുടെ അനുഭവ സമ്പത്തും  പ്രവർത്തന പാരമ്പര്യവും കൈമുതലായുള്ള, ഫോമായുടെ തുടക്കം  മുതൽ  ഫോമയുടെയും അമേരിക്കൻ മലയാളി സമൂഹത്തിന്റെയും സ്പന്ദനങ്ങൾ വ്യക്തമായി   മനസ്സിലാക്കിയ  ടീം ഫോമായോടൊപ്പമാണ്   ഫോമായുടെ അംഗസംഘടനകളെന്നു വിവിധ  റീജിയനുകളിൽ  ടീമിന് ലഭിക്കുന്ന ശക്തമായ പിന്തുണയിൽ നിന്നും വ്യക്തമാകുന്നത്.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക