Image

നാസയും മറ്റും വീട്ടിലിരുന്നു സൂര്യഗ്രഹണം കാണാൻ ഇന്റർനെറ്റിൽ സൗകര്യം ഒരുക്കുന്നു (പിപിഎം) 

Published on 07 April, 2024
നാസയും മറ്റും വീട്ടിലിരുന്നു സൂര്യഗ്രഹണം കാണാൻ ഇന്റർനെറ്റിൽ സൗകര്യം ഒരുക്കുന്നു (പിപിഎം) 

തിങ്കളാഴ്ച്ചത്തെ സമ്പൂർണ സൂര്യഗ്രഹണം അതിന്റെ പാതയിൽ അല്ലാത്തവർക്കും ആസ്വദിക്കാൻ കഴിയുമെന്നു അധികൃതർ. 

ടെക്സസ്, ഒക്‌ലഹോമ, അർക്കൻസോ, മിസൂറി, ഇല്ലിനോയ്, ഇന്ത്യാന, ഒഹായോ, ന്യൂ യോർക്ക്, പെൻസിൽവേനിയ, വെർമെണ്ട്,ന്യൂ ഹാംപ്‌ഷെയർ, മെയ്ൻ എന്നീ സംസ്ഥാനങ്ങളിൽ സംപൂർണ ഗ്രഹണം കാണാൻ കഴിയുമെന്നാണ് നാസ പറയുന്നത്.

കെന്റക്കി, മിഷിഗൺ, ടെന്നസി സംസ്ഥാനങ്ങളിൽ ചില ഇടങ്ങളിലും കാണാൻ കഴിയും.  

നാലര മിനിറ്റോളം സൂര്യനെ ചന്ദ്രൻ പൂർണമായി മറയ്ക്കുമ്പോൾ സൂര്യന്റെ കൃഷ്ണമണി കാണാം. 

നാസ പറയുന്നത് സിപ് കോഡ് നൽകിയാൽ ഗ്രഹണം കാണാൻ കഴിയും എന്നാണ്. യുണിവിഷനും ആ സൗകര്യം നൽകുന്നു. നാസയുടെ ഇന്ററാക്ടിവ് മാപ്പിന്: go.nasa.gov/EclipseExplorer .

Eclipse2024.org എന്ന സൈറ്റിലുമുണ്ട് ഇന്ററാക്ടിവ് മാപ്. 

Enter your zip code to see the eclipse 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക