Image

യുഎസ്, ഇന്ത്യ തിരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്താൻ ചൈന എ ഐ ഉപയോഗിച്ചേക്കും (പിപിഎം)  

Published on 07 April, 2024
യുഎസ്, ഇന്ത്യ തിരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്താൻ ചൈന എ ഐ ഉപയോഗിച്ചേക്കും (പിപിഎം)  


യുഎസ്, ഇന്ത്യ തിരഞ്ഞെടുപ്പുകളിൽ സ്വാധീനം 
ചെലുത്താൻ ചൈന എ ഐ ഉപയോഗിച്ചേക്കും (പിപിഎം) 

ഇന്ത്യയും അമേരിക്കയും ഉൾപ്പെടെ അറുപതോളം രാജ്യങ്ങളിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന ഈ വർഷം ചൈന എ ഐ ഉപയോഗിച്ച് അവരുടെ താല്പര്യങ്ങൾ സാധിച്ചെടുക്കാനുള്ള ഹാക്കിങ് നടത്തുമെന്നു മൈക്രോസോഫ്റ്റ് താക്കീതു നൽകുന്നു. 

തിരഞ്ഞെടുപ്പ് ഫലങ്ങൾ സ്വാധീനിക്കാൻ ചൈനയ്ക്കു കഴിയണമെന്നില്ല. എന്നാൽ എ ഐ ഉപയോഗിച്ചു മെമെകളും വിഡിയോകളും ഓഡിയോകളും നിർമിച്ചു ഇടപെടൽ നടത്തുന്നത് അവർ തുടർന്നു കൊണ്ടിരിക്കും  എന്നതിനാൽ അതു ക്രമേണ ഫലപ്രദമാവും എന്നാണ് മൈക്രോസോഫ്റ്റിന്റെ താക്കീത്. 

വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ സൃഷ്ടിച്ചു വോട്ടർമാരിൽ ഭിന്നതയുണ്ടാക്കാൻ ചൈന ശ്രമിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. യുഎസ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്നത് അവരുടെ ലക്ഷ്യമാണ്. 

വടക്കൻ കൊറിയയും ഈ സംരംഭങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. 

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി യുഎസിലെ ആഭ്യന്തര വിഷയങ്ങൾ എടുത്തുപിടിച്ചു ഭിന്നത ഉണ്ടാക്കാൻ ശ്രമം നടത്തുന്നുണ്ട്. യുഎസ് വോട്ടർമാർ പ്രധാന വിഷയങ്ങളിൽ എങ്ങിനെ ചിന്തിക്കുന്നു എന്നു കണ്ടെത്താൻ അവർ ശ്രമിക്കയാണ്. 

ജനുവരിയിൽ തായ്‌വാന്റെ തിരഞ്ഞെടുപ്പിൽ ചൈനയുടെ എ ഐ സംവിധാനം ഉപയോഗിച്ച് സൈബർ ക്രിമിനലുകൾ ഇടപെടാൻ ശ്രമിച്ചുവെന്നു മൈക്രോസോഫ്റ്റ് പറയുന്നു. "വിദേശ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഒരു രാജ്യം ശ്രമിച്ച ആദ്യ കാഴ്ച ആയിരുന്നു അതെന്നു അവർ ചൂണ്ടിക്കാട്ടുന്നു. 

China could use AI to hack elections in US, India 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക