Image

ബിഎല്‍എസ് ഫീസ് കൂട്ടി; നേരത്തെ അയച്ചവരും പുതുക്കിയ നിരക്ക് നല്‍കണം, മലയാളികള്‍ ഉള്‍പ്പടെ ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി

Published on 07 April, 2024
ബിഎല്‍എസ് ഫീസ് കൂട്ടി; നേരത്തെ അയച്ചവരും പുതുക്കിയ നിരക്ക് നല്‍കണം, മലയാളികള്‍ ഉള്‍പ്പടെ ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി

ഒട്ടാവ: വിവിധ സേവനങ്ങളുടെ ഫീസ്  പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന ബിഎല്‍എസ് സെന്റര്‍ കൂട്ടി നിശ്ചയിച്ചു. നിരക്ക് വര്‍ധന പ്രാബല്യത്തിലാകും മുന്‍പേ അപേക്ഷ അയച്ചവരോട് പുതുക്കിയ നിരക്ക് നല്‍കണമെന്ന് ആവശ്യപ്പെടുക മാത്രമല്ല, അടിയന്തര ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ പോലും തിരിച്ചയച്ചിരിക്കുകയാണ് ബിഎല്‍എസ്.

പ്യുറലേറ്റര്‍ കൊറിയര്‍ സ്ഥാപനം വഴി അപേക്ഷകള്‍ അയച്ചവര്‍ക്കാണ് ഇതു വിനയായത്. മാര്‍ച്ചില്‍ അപേക്ഷകള്‍ അയച്ചവരുടെ ഫയലുകള്‍ പ്രോസസ് ചെയ്യാന്‍ എടുത്തത് ഏപ്രിലില്‍ ആണെന്നും അതിനാല്‍ പുതുക്കിയ നിരക്ക് വേണമെന്നുമുളള വാദമുയര്‍ത്തിയാണ് ഒസിഐ കാര്‍ഡ്, പാസ്‌പോര്‍ട്ട് പുതുക്കല്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ തിരിച്ചയച്ചത്.

പുതുക്കിയ ഫീസിന് അനുസൃതമായ ഡ്രാഫ്റ്റ് സഹിതം വീണ്ടും അപേക്ഷ സമര്‍പ്പിക്കുന്നതിന് നൂറിലേറെ ഡോളര്‍ അധികമായി ചെലവാകുമെന്നാണ് അപേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. മാര്‍ച്ച് അവസാന വാരം ബിഎല്‍എസ് ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ പോലും ഫീസ് വര്‍ധനയെക്കുറിച്ച് സൂചിപ്പിക്കാതിരുന്ന ജീവനക്കാര്‍ ഇപ്പോള്‍ പറയുന്നത് നേരത്തെ അറിയിപ്പ് ലഭിച്ചില്ലെന്നതാണ്.

നേരത്തെ അയച്ചതും ലഭിച്ചതുമായ അപേക്ഷകള്‍ക്ക് സാധാരണഗതിയില്‍ ആരും നിരക്ക് വര്‍ധന ബാധമാക്കാതിരിക്കെ ബിഎല്‍എസ് സ്വീകരിക്കുന്ന ഇത്തരം നടപടികളില്‍ ശക്തമായ അമര്‍ഷമാണ് അപേക്ഷകരില്‍ പലരും പ്രകടിപ്പിക്കുന്നത്. ധനനഷ്ടം മാത്രമല്ല പലര്‍ക്കും സമയനഷ്ടം മൂലവും യാത്രകളും മറ്റും മാറ്റിവയ്‌ക്കേണ്ടതായ സാഹചര്യവുമാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക