Image

ഭൂകമ്പം ന്യൂ യോർക്കിൽ കാര്യമായ കേടുപാടുകൾ ഉണ്ടാക്കിയിട്ടില്ലെന്നു പരിശോധനയിൽ കണ്ടെത്തി (പിപിഎം) 

Published on 07 April, 2024
ഭൂകമ്പം ന്യൂ യോർക്കിൽ കാര്യമായ കേടുപാടുകൾ ഉണ്ടാക്കിയിട്ടില്ലെന്നു പരിശോധനയിൽ കണ്ടെത്തി (പിപിഎം) 

ന്യൂ യോർക്കിന്റെ അഞ്ചു ബറകളിൽ വെള്ളിയാഴ്ച ഉണ്ടായ 4.8 ഭൂകമ്പം കാര്യമായ കേടുപാടുകൾ ഉണ്ടാക്കിയിട്ടില്ലെന്നു 80 സിറ്റി കെട്ടിടങ്ങൾ പരിശോധിച്ച ശേഷം അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച 30 തുടർചലനങ്ങളും ഉണ്ടായിരുന്നു. 

എന്നാൽ കെട്ടിട വകുപ്പ് നടത്തിയ പരിശോധനയിൽ ഈസ്റ്റ് ന്യൂ യോർക്കിലെ ഫൗണ്ടൻ അവന്യുവിലുള്ള ഒരു സ്കൂൾ ജിം കെട്ടിടം മാത്രമാണ് ഒഴിപ്പിച്ചത്. ചുവരുകളിൽ വിള്ളൽ കണ്ടതിനെ തുടർന്നാണത്. 

ക്ലാസിക്സ് ഹൈ സ്കൂളിന്റെ ജിം സുരക്ഷിതമല്ലെന്ന് അധികൃതർ രേഖപ്പെടുത്തി.  മറ്റു സ്കൂളുകളിലെങ്ങും പ്രശ്നം കണ്ടില്ല. 

ലോവർ മൻഹാട്ടനു 40 മൈൽ തെക്കുപടിഞ്ഞാറായി ന്യൂ ജേഴ്സിയിലെ വൈറ്റ്ഹൗസ് സ്റ്റേഷനാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നു കണ്ടെത്തിയിരുന്നു. രാവിലെ 10:23നു ഉണ്ടായ ഭൂചലനം മാസച്യുസെറ്റ്സ് മുതൽ മെരിലാൻഡ് വരെ 42 മില്യണിലധികം ആളുകളെ ബാധിച്ചു. ന്യൂ ജേഴ്‌സി രേഖകൾ അനുസരിച്ചു 240 വർഷത്തിനിടയിൽ മേഖലയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.  

ന്യൂ ജേഴ്സിയിൽ തുടർചലനങ്ങൾ 

ന്യൂ ജേഴ്സിയിൽ തുടർചലനങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വലിയ ശക്തിയൊന്നും ഇല്ലാത്ത ചലനങ്ങൾ കുറെ ദിവസം കൂടി തുടരാം.  

വെള്ളിയാഴ്ചത്തെ ഭൂചലനത്തിനു ശേഷം 29 തുടർ ചലനങ്ങളെങ്കിലും ഗാർഡൻ സ്റ്റേറ്റിൽ ഉണ്ടായി. അതിൽ ഒരെണ്ണം 3.8 ശക്തിയിൽ ആയിരുന്നു അളന്നത്. പ്രാഭവ കേന്ദ്രത്തിനടുത്തു ടെസ്റക്ബറി, ബെഡ്മിൻസ്റ്റർ തുടങ്ങിയ ഇടങ്ങളിൽ ആയിരുന്നു കൂടുതലും ആഘാതം കണ്ടത്. ശക്തി കുറഞ്ഞ ആഘാതങ്ങൾ 13 മൈൽ അകലെ വരെ എത്തി. 

No quake damage detected in NYC inspection 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക