Image

ലോക്സഭ തിരഞ്ഞെടുപ്പ്; ഏപ്രില്‍ 26-നു സംസ്ഥാനത്ത് പൊതു അവധി

Published on 28 March, 2024
ലോക്സഭ തിരഞ്ഞെടുപ്പ്; ഏപ്രില്‍ 26-നു സംസ്ഥാനത്ത് പൊതു അവധി
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രില്‍ 26 നാണ്.
ഈ സാഹചര്യത്തിലാണ് പൊതു അവധി പ്രഖ്യാപിച്ചത്. സർക്കാർ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്കു ശമ്ബളത്തോടെയുള്ള അവധിയായിരിക്കും.

കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണം. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം കേരളം ഉള്‍പ്പെടെയുള്ള 13 സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രിക സമർപ്പണം ഇന്ന് (മാര്‍ച്ച്‌ 28) മുതല്‍ ആരംഭിക്കും. മാര്‍ച്ച്‌ 28 മുതല്‍ ഏപ്രില്‍ നാല് വരെയാണ് പത്രിക സമർപ്പണത്തിനുള്ള അവസരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക