Image

മോദി സര്‍ക്കാരിന് മൂന്നാമൂഴം ഉറപ്പെന്ന് ഏഷ്യാനെറ്റ് ന്യൂസ് മൂഡ് ഓഫ് ദ നാഷന്‍ സര്‍വേ

Published on 28 March, 2024
മോദി സര്‍ക്കാരിന് മൂന്നാമൂഴം ഉറപ്പെന്ന്  ഏഷ്യാനെറ്റ് ന്യൂസ് മൂഡ് ഓഫ് ദ നാഷന്‍ സര്‍വേ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന് തുടര്‍ച്ചയായ മൂന്നാം വട്ട ഭരണം ഉറപ്പാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് മൂഡ് ഓഫ് ദ നാഷന്‍ സര്‍വേ.

സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം പേരും എന്‍ഡിഎയെയാണ് പിന്തുണച്ചത്. ഇന്ത്യ സഖ്യത്തിന് വന്‍ തിരിച്ചടി കൂടിയാണിത്. അതേസമയം പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും പിന്തുണച്ചത് നരേന്ദ്ര മോദിയെയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വലിയ വെല്ലുവിളികള്‍ നേരിടുന്നതായും സര്‍വേ പറയുന്നു. പൗരത്വം നിയമം നടപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന് 51.1 ശതമാനം അഭിപ്രായപ്പെട്ടു. അതേസമയം 26.85 ശതമാനം ഇത് നെഗറ്റീവായി ബാധിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക