Image

പെയ്യുകയാണോർമ്മകൾ ( കവിത : അന്നാ പോൾ )

Published on 28 March, 2024
പെയ്യുകയാണോർമ്മകൾ ( കവിത : അന്നാ പോൾ )

പ്രഭാതാകാശത്തിനു താഴെ

പാറിക്കളിക്കുന്ന വെൺമേഘങ്ങൾ
സായാഹ്നത്തിൽ

കൊമ്പുകുത്തി മറിയുന്ന ആനക്കൂട്ടങ്ങളായി.

നിമിഷങ്ങൾ പോകവേ
ആകാശം കീറിപ്പിളർന്ന് മഴ!!

നിർത്താതെ ചെയ്യുന്ന
തോരാത്ത മഴ!!
ഓർമ്മകളുടെ ആ മുറി

മഴത്തണുപ്പിലും ചൂട്ടുപൊള്ളിയ മനസ്സ്

ശവമഞ്ചത്തിന്നുള്ളിൽ ശാന്തനായുറങ്ങുന്ന നിന്നെ,

അവർ കുന്നിൽ മുകളിലൊരുക്കിയ കുഴിമാടത്തിലേക്കു
, സ്നേഹപുല്ലുകൾ വകഞ്ഞു മാറ്റിയെടുത്ത
ഇടുങ്ങിയ വഴിത്താരയിലൂടെ

കൊണ്ടുപോകുമ്പോൾ

നിന്റെ അന്തJ യാത്രയിൽ

നിന്നെ അനുഗമിയ്ക്കാനാവാതെ
വീൽച്ചെയറിലിരുന്നു നിന്റെ പ്രിയപ്പെട്ട അമ്മ
തളർന്ന കാലുകളിലേയ്ക്കു നോക്കി
നിശബ്ദം വിതുമ്പുന്നുണ്ടായിരുന്നു.

നിന്നെ തനിച്ചാക്കി മടങ്ങുമ്പോഴും
മഴ ചെയ്തു കൊണ്ടേയിരുന്നു
ഉറങ്ങാതെ കിടന്ന ആ രാവിൽ ഇരുട്ടു
പുതച്ചുറങ്ങുന്ന വ്രണിത ,
അതിന്റെ

ജീർണ്ണിച്ചു തുടങ്ങിയ ചുവരുകൾക്കുള്ളിൽ നിന്നും
മാറാല പിടിച്ച കോണുകളിൽ നിന്നും

പരിഭവങ്ങളുടെ, രോഗ മൂർഛയിലെ
നിന്റെ ഞരക്കങ്ങളുടെ...

അമർന്നു പോയ നിലവിളികൾ ഉയരുന്നതു പോലെ,

പരിമിതമായ നിന്റെ പൊട്ടിച്ചിരി...

എപ്പോഴും പാടുന്ന പാട്ട്"

എൻ ജീവിതമാം ഈ മരക്കൊമ്പിൽ
നിൻറ വരവിനായ് കാത്തിരിപ്പു...'

ഭീതിപ്പെടുത്തുന്ന സ്വപ്നങ്ങൾക്കും

വിഹ്വലതകൾക്കും നടുവിൽ ഉഴലുമ്പോൾ

ആ ശബ്ദം മുഴങ്ങി കേട്ട പോലെ..
വെറും തോന്നലാവരുതേയെന്ന 
ഉൽക്കടമായ് മനസ്സ് കൊതിക്കുന്നു.

അതു യഥാർത്ഥ്യമല്ലെങ്കിൽ കൂടി

സുഖകരമായ ഒരു അനുഭൂതി പകരുന്നു
വീണ്ടും വീണ്ടും കേൾക്കുവാൻ

മനസ്സ് വേപഥുപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക