Image

അബുദബി ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ഒന്നര കോടി രൂപയുമായി മലയാളി ജീവനക്കാരൻ മുങ്ങിയെന്ന് പരാതി

Published on 27 March, 2024
അബുദബി ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ഒന്നര കോടി രൂപയുമായി  മലയാളി ജീവനക്കാരൻ മുങ്ങിയെന്ന് പരാതി

അബുദബി : ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് കാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസ് (38) ആണ് പണവുമായി മുങ്ങിയതെന്ന് ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി.

ഒന്നര കോടിയോളം ഇന്ത്യൻ രൂപ( ആറ് ലക്ഷം ദിർഹം) ഇയാൾ അപഹരിച്ചതായി പരാതിയിൽ പറയുന്നു. മാർച്ച് 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണമാരംഭിച്ചത്. മൊബൈൽ   സ്വിച്ച്ഡ് ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാഷ് ഓഫിസിൽ നിന്ന് ആറു ലക്ഷം ദിർഹത്തിൻ്റെ കുറവ് അധികൃതർ കണ്ടുപിടിച്ചു.

ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക