Image

മായമ്മ പ്രദര്‍ശനത്തിന്

അജയ് തുണ്ടത്തില്‍ Published on 26 March, 2024
മായമ്മ പ്രദര്‍ശനത്തിന്

പുണര്‍തം ആര്‍ട്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച് രമേശ്കുമാര്‍ കോറമംഗലം  രചനയും സംവിധാനവും നിര്‍വ്വഹിച്ച 'മായമ്മ' റിലീസിംഗിന് തയ്യാറാകുന്നു. നാവോറ് പാട്ടിന്റേയും പുള്ളൂവന്‍ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തില്‍ ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റേയും തുടര്‍ന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ പറയുന്ന മായമ്മയില്‍ മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുണ്‍ ഉണ്ണിയും വേഷമിടുന്നു.

വിജിതമ്പി, ചേര്‍ത്തല ജയന്‍, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണന്‍, ബിജു കലാവേദി, പി ജെ രാധാകൃഷ്ണന്‍,  ഇന്ദുലേഖ, കെ പി എസി  ലീലാമണി, സീതാലക്ഷ്മി,  രാഖി മനോജ്, ആതിര, മാസ്റ്റര്‍ അമല്‍പോള്‍, ബേബി അഭിസ്ത, ബേബി അനന്യ, തുടങ്ങി ഒരു വലിയ താരനിര തന്നെ ഇതില്‍ വേഷമിടുന്നുണ്ട്. ഛായാഗ്രഹണം - നവീന്‍ കെ സാജ്, എഡിറ്റിംഗ് - അനൂപ് എസ് രാജ്, സംഗീതം- രാജേഷ് വിജയ്,  സ്റ്റുഡിയോ-  ബോര്‍ക്കിഡ് മീഡിയ, പ്രോജക്ട്  കോഡിനേറ്റര്‍ & ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനില്‍ കഴക്കൂട്ടം, പ്രൊഡക്ഷന്‍  കണ്‍ട്രോളര്‍ - അജയഘോഷ്  പരവൂര്‍, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍ .......

Join WhatsApp News
ajayakumar 2024-03-28 03:49:37
Fantastic !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക