Image

ഉപ്പ നജീബിന്റെ കഥ പറയുന്ന 'ആട് ജീവിതം' കാണാൻ നാട്ടിലേക്ക് ; സഫീറിനെ തേടിയെത്തിയത് കുഞ്ഞിന്റെ മരണവാര്‍ത്ത

Published on 24 March, 2024
ഉപ്പ നജീബിന്റെ കഥ പറയുന്ന 'ആട് ജീവിതം'  കാണാൻ നാട്ടിലേക്ക് ; സഫീറിനെ തേടിയെത്തിയത് കുഞ്ഞിന്റെ  മരണവാര്‍ത്ത

സ്കത്ത്: മരുഭൂമിയില്‍ 'ആടു ജീവിതം' നയിച്ച ഉപ്പ നജീബിന്‍റെ അതിജീവന കഥകള്‍ അഭ്രപാളികളില്‍ കാണാൻ നാട്ടിലേക്ക് പോകാനായി ടിക്കറ്റെടുത്ത മകൻ സഫീർ ശുകൂറിന് വേദനയായി മകളുടെ മരണവാർത്ത.

ആടു ജീവിതത്തിലെ യഥാർഥ കഥാപാത്രമായ നജീബിന്‍റെ ഒമാനിലുള്ള മകനെ കുറിച്ച വിശേഷങ്ങള്‍ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.

സിനിമ കുടുംബത്തോടൊപ്പം കാണാനായി ഞായറാഴ്ച നാട്ടിലേക്ക് പോകാൻ നില്‍ക്കേയാണ് ഒന്നര വയസ്സുകാരി സഫ മറിയത്തിന്‍റെ വിയോഗവാർത്ത എത്തുന്നത്. ന്യുമോണിയ ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മകള്‍.സഫീര്‍-മുബീന ദമ്ബതികളുടെ ഏക മകളാണ് മരിച്ച സഫ. 

മസ്കത്ത് വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റില്‍ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിള്‍ സെക്ഷനില്‍ സൂപ്പർവൈസറാണ് സഫീർ ശുകൂർ. ബിരുദപഠനം കഴിഞ്ഞ് എട്ട് വർഷം മുമ്ബാണ് സഫീർ പ്രവാസജീവിതം തിരഞ്ഞെടുക്കുന്നത്.  ആലപ്പുഴ ഹരിപ്പാട് ആറാട്ടുകുളം സ്വദേശിയാണ്.

മകളെ അവസാനമായി ഒരുനോക്ക് കാണാൻ സഫീർ  നാട്ടിലെത്തി . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക