Image

ഓശാന ഞായറോടെ വിശുദ്ധവാരാചരണത്തിന് തുടക്കമായി

Published on 24 March, 2024
ഓശാന ഞായറോടെ  വിശുദ്ധവാരാചരണത്തിന് തുടക്കമായി

യേശുവിൻറെ ജറൂസലം പ്രവേശനത്തിൻറെ ഓർമയിൽ,  വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ദേവാലയങ്ങളിൽ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷ‍ിണം, വിശുദ്ധകുർബ്ബാന, വചനസന്ദേശം എന്നിവ ഉണ്ടാകും. രാവിലെ ദേവാലയങ്ങളില്‍  വിശുദ്ധ കുർബാനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും നടന്നു.

ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവ് മരച്ചില്ലകള്‍ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ.വാഴ്ത്തിയ കുരുത്തോലകള്‍ വിശ്വാസികള്‍ക്ക് വിതരണം ചെയ്തു . 

ഓശാനയോടെ  വിശുദ്ധ വാരാചരണത്തിനും   തുടക്കമായി. ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികള്‍ക്ക് പ്രാർഥനാദിനങ്ങളാണ്. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് യേശുവിൻറെ ഉയിർത്തെഴുന്നേല്‍പിൻറെ ഓർമപുതുക്കുന്ന ഈസ്റ്ററോടെ ഇത് പൂർത്തിയാകും. 

പകല്‍ മുഴുവൻ നീളുന്ന തീരുകർമങ്ങളാണ് ദുഃഖവെള്ളി ദിനത്തിലുണ്ടാകുക. ഈസ്റ്ററോടെ അമ്പത് നോമ്പിനും സമാപനമാകും. വലിയ നോമ്പിൻറെ ഭാഗമായി കുരിശുമല തീർഥാടന കേന്ദ്രങ്ങളില്‍ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക