Image

കെജ്‌രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച്‌ 31ന് രാംലീല മൈതാനത്ത് ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധ മഹാറാലി

Published on 24 March, 2024
കെജ്‌രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച്‌ 31ന് രാംലീല മൈതാനത്ത്  ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധ മഹാറാലി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ആം ആത്മി പാർട്ടി മുതിർന്ന നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധ റാലിയുമായി ഇൻഡ്യ സഖ്യം. മാർച്ച്‌ 31നാണ് ഇൻഡ്യ സഖ്യം മെഗാറാലി സംഘടിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി മന്ത്രിയും എ.എ.പി നേതാവുമായ ഗോപാല്‍ റായ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇൻഡ്യ സഖ്യത്തിലെ മുതിർന്ന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.

കെജ്‌രിവാളിന്റെ അറസ്റ്റില്‍ ഭരണഘടനയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളുകള്‍ രോഷം കൊള്ളുകയാണ്. കെജ്‌രിവാളിന്റെ മാത്രം കാര്യമല്ല, ഇത് എതിർക്കുന്നവരെ ഒന്നൊന്നായി തുടച്ചുനീക്കാനാണ് ബി.ജെ.പി സർക്കാരിന്റെ ശ്രമമെന്നും ഗോപാല്‍ റായ് പറഞ്ഞു.
കേന്ദ്ര അന്വേഷണഏജൻസികളെ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരുപയോഗം ചെയ്യുകയാണ്.

പ്രതിപക്ഷ എം.എല്‍.എമാരില്‍ ചിലരെ വിലക്കെടുക്കുന്നു. അല്ലാത്തവരെ ഭീഷണിപ്പെടുത്തി പാർട്ടിയില്‍ ചേർക്കുന്നു. അതിലും വഴങ്ങാത്തവരെ കള്ളക്കേസുകള്‍ചുമത്തി ജയിലിലടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ വിപ്ലവ സമരങ്ങള്‍ക്ക് വേദിയായ രാംലീല മൈതാനത്തിലാകും റാലിയെന്ന് ഡല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക