Image

മനുഷ്യനേക്കാള്‍ ചിലര്‍ മൃഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു: ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

Published on 24 March, 2024
 മനുഷ്യനേക്കാള്‍ ചിലര്‍ മൃഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു: ആര്‍ച്ച്ബിഷപ്പ് മാര്‍  റാഫേല്‍ തട്ടില്‍

കോട്ടയം: മനുഷ്യനേക്കാള്‍ മൃഗങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുടിയേറ്റക്കാര്‍ കാട്ടുകള്ളന്‍മാരല്ലെന്നും അദ്ദേഹം പറഞ്ഞു. ഓശാന ഞായറിനോടനുബന്ധിച്ചു വിശ്വാസികള്‍ക്കു നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. വയനാട്ടിലെ നടവയല്‍ ഹോളിക്രോസ് പള്ളിയിലാണ് അദ്ദേഹം ഇന്ന് ഓശാന ഞായര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

ചിലര്‍ മനുഷ്യരേക്കാള്‍ കാട്ടുമൃഗങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നുണ്ടോ എന്ന് സംശയിക്കുന്നു. ചില നിലപാടുകള്‍ കാണുമ്പോള്‍ അങ്ങനെയാണു തോന്നുന്നത്. കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാരല്ല. കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചവര്‍ക്കായി വിശുദ്ധ വാരത്തില്‍ സഭ പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക