Image

നിങ്ങളുടെ ജീവിതം മനോഹരമാക്കുക : റോണിയ സണ്ണി

Published on 21 March, 2024
നിങ്ങളുടെ ജീവിതം മനോഹരമാക്കുക : റോണിയ സണ്ണി

''നിങ്ങൾ പറക്കാനുള്ള ചിറകുകളുമായാണ് ജനിച്ചിരിക്കുന്നത്. പിന്നെ എന്തിന് ജീവിതം മുഴുവൻ ഇഴയാൻ മുതിരണം'' റൂമി 

സഹോദരിയുടെ കുഞ്ഞിനെ ആദ്യമായി കയ്യിൽ എടുത്തപ്പോഴാണ് ഞാൻ ഒരു കാര്യം മനസിലാക്കിയത്. ഞാൻ പിഞ്ചു കുഞ്ഞുങ്ങൾ എന്നു കരുതി കൊണ്ടുനടക്കുന്ന എന്റെ മക്കൾ ഗോലിയത്തിനേക്കാൾ വളർന്നിരിക്കുന്നു.

ഒരു വരയെ ചെറുതാക്കാൻ അതിനടുത്ത് ഒരു വലിയ വര വരച്ചാൽ മതിയെന്ന കുസൃതി ചോദ്യമാണ് എനിക്കപ്പോൾ ഓർമ്മ വന്നത്.എന്തിനും ഏതിനും ചുറ്റുമുള്ളവരെയും ചുറ്റുമുള്ളവയെയും താരതമ്യം ചെയ്യുന്ന നമ്മുക്ക് എന്തു കൊണ്ട് ഈ താരതമ്യം ജീവതത്തിൽ സന്തോഷം നിറക്കാൻ ഉപയോഗിച്ചുകൂടാ..

നമ്മള്‍ സ്വയം സൃഷ്ടിച്ച അതിർവരമ്പുകൾ നാം തന്നെ ലംഘിക്കുന്നില്ലെങ്കിൽ  അതിൽ കുടുങ്ങികിടക്കുക തന്നെ ചെയ്യും.നീ
എന്തൊക്കെ നേടി എന്നതല്ല, എത്രത്തോളം ആസ്വദിച്ചു എന്നതിലാണ് കാര്യം,പറഞ്ഞ് വന്നത് ഇതാണ് ജീവിച്ചിരുന്നു എന്നതിന്റെ അടയാളം എവിടെങ്കിലും നാം അവശേഷിപ്പിച്ചിട്ടുണ്ടോ..ഒരു വിരലടയാളംപോലും പതിയാത്ത ജീവിതം എന്തു ജീവിതമാണ്.ഇതിന് ഉത്തരമുണ്ടെങ്കിൽ വിജയിച്ചു.


നമ്മളിൽ പലരുടെയും ജീവിതം ഒരു കാത്തിരിപ്പാണ്,ഒരിക്കൽ എല്ലാം ശരിയാകുമെന്ന കാത്തിരിപ്പ്.ഇനി അതിന് പകരം നമ്മുടെ സന്തോഷങ്ങളെ മറ്റുള്ളവരുടെ ചെറിയ സന്തോഷങ്ങളോടുംനമ്മുടെ സങ്കടങ്ങളെ മറ്റുള്ളവരുടെ വലിയ ദുഃഖങ്ങളോടും താരതമ്യം ചെയ്ത് നോക്കിയാൽ ജീവിതം കൂടുതൽ മനോഹരമായി തോന്നില്ലേ. ചെറിയ അനുഗ്രഹങ്ങൾ പോലും നമ്മൾ എണ്ണി തുടങ്ങില്ലേ...
എങ്കിൽ പിന്നെ തിരിച്ചും ചിന്തിച്ചുകൂടെ, എന്റെ പ്രശ്നങ്ങളെ മറ്റുള്ളവരുടെ ചെറിയ പ്രശ്നങ്ങളോട് തട്ടിച്ചു നോക്കിക്കൂടെ എന്നാണ് ചോദ്യം എങ്കിൽ.....

നിന്റെ ജീവിതത്തിൽ സന്തോഷം നിറയ്‌ക്കേണ്ടത് നിന്റെ മാത്രം ആവശ്യമാണ് ഹേ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക