Image

ഫോണുകള്‍ (കവിത)-രാജന്‍ കിണറ്റിങ്കര

രാജന്‍ കിണറ്റിങ്കര Published on 19 March, 2024
ഫോണുകള്‍ (കവിത)-രാജന്‍ കിണറ്റിങ്കര

നിയന്ത്രണങ്ങള്‍
പാരതന്ത്ര്യമല്ല,
അത്
അതിര്‍ത്തികള്‍
ലംഘിക്കാതിരിക്കാനുള്ള
മുന്‍കരുതലാണ്,
അവ നേരിലേക്ക്
വലിച്ചു കെട്ടിയ
ബന്ധനമാണ്,
തെറ്റുന്ന വഴികള്‍ക്ക്
ലക്ഷ്യം കാട്ടുന്ന
നേര്‍രേഖയാണ്. ..

ചുമരിലും സ്റ്റൂളിലും
ബന്ധിക്കപ്പെട്ട
ലാന്റ്‌ഫോണുകള്‍
സത്യത്തിന്റെ
സന്ദേശവാഹകരായിരുന്നു,
ബന്ധനങ്ങളില്ലാത്ത
മൊബൈലുകള്‍
വന്നപ്പോഴാണ്
വാക്കുകള്‍ക്ക്
വഴി തെറ്റിയത്...
കാലത്തിന്
വഴിപിഴച്ചത് ...



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക