Image

അമ്പും ഗാനവും (മൊഴിമാറ്റം: ജി. പുത്തൻകുരിശ്)

Published on 18 March, 2024
അമ്പും ഗാനവും (മൊഴിമാറ്റം: ജി. പുത്തൻകുരിശ്)

ഞാൻ തൊടുത്തു വിട്ടൊരമ്പ്,
വാനിലേക്ക് തൊടുത്തൊരമ്പ്, 
ഭൂമിയിലെവിടെയോ വീണു;
വീണതങ്ങെന്നറിയില്ലാർക്കും 
പാഞ്ഞു മറഞ്ഞത് അതിവേഗം  
പായാനായില്ലതിനൊത്താർക്കും  

ഞാനാലപിച്ചൊരു ഗാനം, 
വായുവിലൂടെങ്ങോപോയി   
ഭൂമിയിലെങ്ങോ  വീണു
വീണതങ്ങെന്നറിയില്ലാർക്കും     
ആർക്കാണല്ലേലിത്ര കാഴ്ച 
ഗാനം പോയാമാർഗ്ഗം കാണാൻ! 

നീണ്ടൊരുനാളിനു ശേഷം കണ്ടു 
ഞാൻ തൊടുത്തുവിട്ടാ അമ്പ് 
ഒരോക്കുമരത്തിൻ  കൊമ്പിൽ 
തറഞ്ഞു  നില്പതു കണ്ടു 
ഞാനന്നാലപിച്ചാഗാനം
ആരംഭംമുതൽ അവസാനംവരെ  
കണ്ടെൻസുഹൃത്തിൻ ഹൃത്തിൽ. 

 The Arrow and the Song.
    HENRY W. LONGFELLOW.
I Shot an arrow into the air, 
It fell to earth, I knew not where.
For, so swiftly it flew, the sight 
Could not follow it in its flight.

I breathed a song into the air, 
It fell to earth, I knew not where.
For who has sight so keen and strong,
That it can follow the flight of song?

Long, long afterward, in an oak 
I found the arrow, still unbroke;
And the song, from beginning to end, 
I found again in the heart of a friend

Join WhatsApp News
Sudhir Panikkaveetil 2024-03-18 10:10:02
അമേരിക്കൻ കവി എച് ഡബ്ല്യൂ ലോങ്‌ഫെല്ലോ- അദ്ദേഹം ഡാന്റെയുടെ ഡിവൈൻ കോമഡി ഇംഗളീഷിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. വായനക്കാർക്കും നിരൂപകർക്കുമിടയിൽ വളരെ പ്രചാരത്തിലുണ്ടായിരുന്ന കവികൂട്ടങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം. വളരെ ലളിതമായി കുറിച്ച ഈ കവിത വായനക്കാരെ ചിന്തിപ്പിക്കുന്ന ഒരു സത്യം അറിയിക്കുന്നു. നമ്മുടെ പ്രവർത്തിയുടെ ഫലം നമ്മൾ ഉടനെ കാണുന്നില്ലെങ്കിലും അവയൊക്കെ എന്തെങ്കിലും വിധത്തിൽ എവിടെയോ പിന്നീട് പ്രത്യക്ഷപ്പെടും. അനന്തരഫലങ്ങൾ ഉണ്ടാകുമെന്നുറപ്പാണ്. നിങ്ങളുടെ പ്രവർത്തികൾ നിങ്ങൾ കാണുന്നില്ലെങ്കിലും അവ വൃഥാവിലാകുന്നില്ല. അമേരിക്കൻ മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ ശ്രീ പുത്തൻ കുരിശ് പരിഭാഷകളുടെ സഹയാത്രികനാണ്. വായനക്കാർക്കായി അദ്ദേഹം നൽകിയ ഈ പരിഭാഷ അഭിനന്ദനം അർഹിക്കുന്നു. പദാനുപദ തർജ്ജിമ എന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്.
ഫിലിപ്പ് കല്ലട 2024-03-18 16:52:15
ഹൃദ്യവും ലളിതവുമായ തര്‍ജ്ജമ. അഭിനന്ദനങ്ങള്‍ .
Raju Thomas 2024-03-19 00:18:55
O! GP, my dear GP, how well you did this time also by translating yet another great poem from the past! I marvel at how Puthenkuriss picks these poems! This one is so short yet so great, as is characteristic of Longfellow. [Though, the meter is not uniform (it is Tetrameter (4 feet in v_), but some lines are in Pentameter. That aside,] I like GP's Malayam better (please don't ask why; maybe because I like Malayalam more), and, notwithstanding the liberty taken to have the short 3-stanza poem's stanzas of 4 lines extended to 5--and-finally-six lines, I fully agree with what our US Mal Litt SP said--he knows about these things, and we know that. Go on sir, please, please, and give us more of such service, so authentic, so creditable. Honestly, I don't know how to congratulate you! Just say, I loved it and want more of such from you.
Raju Thomas 2024-03-19 00:23:09
എന്തോന്ന് 'പദാനുപദ തർജ്ജിമ'? എങ്കിൽ ഒരു മത്സരമാകട്ടെ; ഇതിനെക്കാളും ഭംഗിയായി ഒരണ്ണം വരട്ടെ, ഞാൻ കാത്തിരിക്കാം.
Asooyalu ever 2024-03-19 03:18:31
Raju Thomas stated "I fully agree with what our US Mal Litt. SP said--he knows about these things, and we know that. Full form of Litt. is The Doctor of Literature (D. Litt.) is an academic degree, a higher doctorate which, in some countries, may be considered to be beyond the PhD (Doctor of Philosophy). പുറം ചൊറിയുമ്പോൾ ഇങ്ങനെ ചൊറിയണം സാറേ.
G.Puthenkurish 2024-03-19 12:34:45
🙏🏼to all
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക