Image

മഞ്ഞുമ്മൽ ബോയ്സിൻെറ തേരോട്ടം നാലാം വാരവും പിന്നിട്ട് മുന്നേറുന്നു

Published on 17 March, 2024
മഞ്ഞുമ്മൽ ബോയ്സിൻെറ തേരോട്ടം നാലാം വാരവും പിന്നിട്ട് മുന്നേറുന്നു

മഞ്ഞുമ്മൽ ബോയ്സിൻെറ തേരോട്ടം നാലാം വാരവും പിന്നിട്ട് മുന്നേറുന്നു. ലോകത്തിലെ  റിലീസ് ചെയ്ത എല്ലാ  തിയേറ്ററുകളിലും സകല കളക്ഷൻ  റെക്കോർഡുകളും ഭേദിച്ചുകൊണ്ട് ബോയ്സ് മുന്നേറുകയാണ്. കേവലം നാല് ആഴ്ചകൊണ്ട് 200 കോടിയോളം രൂപ തീയേറ്ററുകളിൽ നിന്ന് തന്നെ ഈ ചിത്രം നേടിക്കഴിഞ്ഞു. 2018 എന്ന സിനിമ ആയിരുന്നു ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ. പക്ഷെ മഞ്ഞുമ്മൽ ബോയ്സ് ആ ചരിത്രം പഴങ്കഥ ആക്കുന്നു.

കമലഹാസന്റെ ഗുണ എന്ന സിനിമയിലൂടെ പ്രശസ്തമായ ഗുണ കേവ്‌സിൽ എത്തപ്പെടുന്ന ഒരു കൂട്ടം ചെറുപ്പക്കാർ കടന്നുപോകുന്ന വ്യത്യസ്‍തമായ വെല്ലുവിളികളോടെയാണ് ഈ സിനിമ പുരോഗമിക്കുന്നത്. സംഭവബഹുലമായ നിമിഷങ്ങളിലൂടെ ഈ ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുമ്പോൾ നമ്മളും അതിലെ ഓരോ കഥാപാത്രങ്ങൾ ആയി മാറുന്നു. അതിലെ കഥാപാത്രങ്ങളുടെ വികാര വിക്ഷോഭങ്ങൾ പ്രേക്ഷകരും ഏറ്റെടുക്കുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിൽ തിയേറ്റർ നിറഞ്ഞുള്ള കയ്യടി ഈ സിനിമ എത്രമാത്രം ആസ്വാദകരെ സ്വാധീനിച്ചു എന്നുള്ളതിനുള്ള തെളിവാണ്.  

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയതും ഒരുപാട്‌ ഗുണപാഠങ്ങൾ നിറഞ്ഞതുമാണു ഈ സിനിമ എന്നത്‌ ഉറപ്പിച്ചു പറയാം. കാണാത്തവർ കേട്ടറിഞ്ഞും കണ്ടവർ വീണ്ടും വീണ്ടും കാണാനും തീയേറ്ററിലേക്ക് ഒഴുകിയെത്തുന്നു. കണ്ടവരെല്ലാം ഇത് തീർച്ചയായും തീയറ്ററിൽ തന്നെ കാണേണ്ട സിനിമ ആണെന്നു എടുത്തു പറയുന്നു. മലയാളികളോടൊപ്പം തമിഴ്-തെലുങ്ക്-കന്നഡ സിനിമ പ്രേക്ഷകരെയും മറികടന്ന്  ഹിന്ദി പ്രേക്ഷകരും തീയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്.  ദേശത്തിനും ഭാഷക്കും കാലത്തിനും അതീതമാണ് സിനിമ എന്ന് മഞ്ഞുമ്മൽ ബോയ്സ് നമ്മളെ ഓർമ്മപ്പെടുത്തുന്നു..

അദാ കേരളം മൂവീസ്‌ യു.എസ്‌.എ യും അച്ചായൻസ് ഫിലിം ഹൗസ്‌ കാനഡയും  സംയുക്തമായാണ് ഈ സിനിമ നോർത്ത് അമേരിക്കയിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. നല്ല സിനിമയെ സ്നേഹിക്കുന്ന ആസ്വാദകർക്ക് ഓർമയിൽ സൂക്ഷിക്കാൻ മറക്കാനാകാത്ത ധാരാളം നിമിഷങ്ങൾ ഈ സിനിമ സമ്മാനിക്കും എന്ന് ഉറപ്പാണ്. ഇത് കേവലം ഒരു സിനിമ മാത്രമല്ല, മറിച്ച് നൂറ്റാണ്ടിൽ ഒരിക്കലൊക്കെ സംഭവിച്ചുപോകുന്ന മഹാത്ഭുതങ്ങളിൽ ഒന്നാണ്.

ഈ മൂവിയുടെ നോർത്ത്‌ അമേരിക്കയിലെ പ്രദർശ്ശനത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ www.adakeralam.com സന്ദർശിക്കാവുന്നതാണു. 

റിപ്പോർട്ടർ:: ശ്രീകുമാർ പുരുഷോത്തമൻ, ഹാരിസ്ബർഗ്ഗ്‌, പെൻസിൽവാനിയ.

Join WhatsApp News
നാടൻപ്രവാസി 2024-03-17 13:17:25
എന്റമ്മോ , എന്തോരു തള്ള് . ഈ സിനിമാ എന്റെ അടുത്തുള്ള തീയേറ്ററിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടിരുന്നു. മൂന്നു മണിയുടെ ഷോയിൽ ആകെ ഉണ്ടായിരുന്നത് പതിന്നാലു പേര് . അതിൽ കൂടുതലും തമിഴർ ആയിരുന്നു.തള്ളി മറിക്കുന്ന അത്രേം ഒന്നുമില്ല.ഒരു ക്ലീൻ സർവൈവർ മൂവി . ഇത് വളരെ നല്ലത് എന്ന് പറയുന്ന ഒരു നല്ല സർവ്വേ ,മൂവീസ് ഒന്നും കാണാത്തവരാണ്. ഒരു ആവറേജ് സിനിമ മാത്രം അതിനപ്പുറം ഒന്നുമില്ല.. സിനിമയുടെ അവസാനം അതിലൊരാൾക്ക് അവാർഡ് ലഭിച്ചുവെന്ന് പറയുന്നുണ്ട്. അയാളെ ജയിലിലിടുകയാണ് വേണ്ടിയിരുന്നത്. ഇത് ഇവിടെ അമേരിക്കയിലാണ്‌ നടന്നതെങ്കിൽ പിറ്റേ ദിവസം തന്നെ ഷെരീഫ്‌ ഡിപ്പാർട്മെന്റിൽ നിന്നും ഒരു വൻ തുകയുടെ ബില്ലും കൂടെ കിട്ടുമായിരുന്നു.കൂടാതെ ക്രിമിനൽ കേസ് വെറും. * നോ എൻട്രി * എന്ന സൈൻ കണ്ടാൽ അത് ചാടി കടക്കുക എന്നത് ഒരു വലിയ പൗരബോധം അല്ല. തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മലയാളികളുടെ യഥാർഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മാത്രമല്ല കാടുകളിലേക്കും അവർ എത്താറുണ്ട്. അത് മദ്യപിക്കാനും ഓക്കാനിക്കാനും ഛർദ്ദിക്കാനും കടന്നുകയറാനും വീഴാനും വേണ്ടി മാത്രമാണ്. മറ്റൊന്നിലും അവർക്ക് താൽപര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവർക്ക് തൊട്ടുതീണ്ടിയിട്ടില്ല. ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികൾ പൊതുനിരത്തിൽ മോശമായി പെരുമാറുന്നത് നിത്യ സംഭവമാണ് . ഏത് കല്യാണത്തിനും മദ്യപർ പ്രശ്നമുണ്ടാക്കുന്നു. രണ്ട് തരം മലയാളികളാണ് ഉള്ളത്. ഒന്ന് വിദേശത്ത് ചോര വിയർപ്പാക്കുന്നവർ. രണ്ട് നാട്ടിൽ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികൾ. സാധാരണക്കാരെ ആഘോഷിക്കുന്നുവെന്ന തരത്തിൽ 'പെറുക്കികളെ' സാമാന്യവൽക്കരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ. ബ്രഹ്‌മയുഗം , പേമലു ഈ സിനിമകൾ എത്രയോ ഗംഭീരം .
Sajay 2024-03-18 23:06:24
You are correct
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക