Image

ചോറ്റാനിക്കരയില്‍ ദര്‍ശനം നടത്തി പ്രഭുദേവ

Published on 16 March, 2024
ചോറ്റാനിക്കരയില്‍ ദര്‍ശനം നടത്തി പ്രഭുദേവ

ഇന്ത്യയിലെ മൈക്കല്‍ ജാക്സണ്‍ എന്നറിയപ്പെടുന്ന പ്രഭുദേവ  നൃത്തത്തില്‍ മാത്രമല്ല അഭിനയത്തിലും സംവിധാനത്തിലും  സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലൊക്കെ തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ പ്രഭുദേവയ്ക്ക് സാധിച്ചു.

ചോറ്റാനിക്കരയില്‍ ദർശനം നടത്താനെത്തിയ പ്രഭുദേവയുടെ  ചിത്രങ്ങളണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മലയാള സംവിധായകൻ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം 'പേട്ട റാപ്പ്' ചിത്രീകരണം പൂർത്തിയായതിനു പിന്നാലെയാണ് പ്രഭുദേവ കൊച്ചിയില്‍ എത്തിയത്. കത്തനാർ ഉള്‍പ്പെടെയുള്ള ചില ചിത്രങ്ങളുടെ ചർച്ചയുമായി ബന്ധപ്പെട്ടാണ് പ്രഭുദേവ കൊച്ചിയില്‍ എത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക