Image

ബിജുമേനോന്റെ 'തുണ്ട്' റിലീസായി

Published on 15 March, 2024
 ബിജുമേനോന്റെ 'തുണ്ട്' റിലീസായി
ബിജുമേനോന്‍ പോലീസ് വേഷത്തിലെത്തിയ ചിത്രമായ തുണ്ട് ഒടിടി റിലീസായി. നെറ്റ്ഫ്‌ളിക്‌സിലാണ് ഈ സിനിമയുടെ സ്ട്രീമിംഗ് ആരംഭിച്ചത്.
 
മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളില്‍ സിനിമ കാണാന്‍ സാധിക്കും.

ബിജുമേനോനൊപ്പം ഷൈന്‍ ടോം ചാക്കോയാണ് സിനിമയില്‍ മറ്റൊരു പ്രധാനവേഷം അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ റിയാസ് ഷെരീഫാണ് സിനിമ സംവിധാനം ചെയ്തത്. ഫെബ്രുവരി 16ന് തിയേറ്റര്‍ റിലീസായ സിനിമയ്ക്ക് കാര്യമായ പ്രകടനം ബോക്‌സോഫീസില്‍ കാഴ്ചവെയ്ക്കാന്‍ സാധിച്ചിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക