Image

പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി കോളജ് പ്രിൻസിപ്പല്‍; പ്രതിഷേധിച്ച്‌ വേദി വിട്ട് ഗായകന്‍

Published on 15 March, 2024
പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി കോളജ് പ്രിൻസിപ്പല്‍; പ്രതിഷേധിച്ച്‌ വേദി വിട്ട് ഗായകന്‍

കോളജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഗായകൻ ജാസി ഗിഫ്റ്റിന്റെ കയ്യില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി പ്രിൻസിപ്പല്‍.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിന്റെ കോളജ് ഡേയ്ക്കിടെയാണ് സംഭവമുണ്ടായത്. വേദിയില്‍ ജാസി ഗിഫ്റ്റും സംഘവും ഗാനം ആലപിക്കുന്നതിനിടയില്‍ പ്രിൻസിപ്പല്‍ എത്തി മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജാസി ഗിഫ്റ്റ് വേദി വിടുകയായിരുന്നു.

വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. കോളജ് ഡേയില്‍ അതിഥിയായി എത്തിയ ജാസി ഗിഫ്റ്റ് പാട്ടു പാടുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ഗായകൻ സജിൻ കോലഞ്ചേരിയും ഒപ്പമുണ്ടായിരുന്നു. ജാസി ഗിഫ്റ്റിന്റെ കയ്യില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങിയ പ്രിൻസിപ്പല്‍ ജാസി ഗിഫ്റ്റിന് മാത്രമേ പാടാൻ അനുമതിയുള്ളൂ എന്ന് പറയുകയായിരുന്നു.

ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്ന് അറിയിച്ചതിനാലാണ് പാടാന്‍ അനുവദിച്ചതെന്നും ഒപ്പം പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്നുമാണ് പറഞ്ഞത്. മൈക്ക് പിടിച്ച്‌ വാങ്ങിയതോടെ പ്രിൻസിപ്പലിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച്‌ ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ പ്രിൻസിപ്പല്‍ ബിനുജ ജോസഫിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. വിളിച്ച്‌ വരുത്തി അപമാനിക്കുന്നതുപോലെയാണ് എന്നാണ് വിമർശനം. എന്നാല്‍ തന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പല്‍ പറയുന്നത്. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളജിനകത്ത് നടത്തുന്നതിനു നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണു ചെയ്തതെന്നുമാണു വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക