വെര്‍ജീനിയ: പൗരാണികവും, പ്രസിദ്ധവുമായ പൂവത്തൂര്‍ ഫാമിലി അസ്സോസിയേഷന്റെ
വിദേശങ്ങളില്‍ പാര്‍ക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ്മ ആയ പൂവത്തൂര്‍ ഫാമിലി
അസ്സോസിയേഷന് ഓവര്‍സീസ് ചാപ്റ്റര്‍ PFAOC (USA / UK / CANADA)ന്റെ റീ-യൂണിയന്
2011 സെപ്റ്റംബര്‍ 3,4,5 തീയതികളില്‍ വെര്‍ജീനിയില്‍ വച്ച് നടത്തപ്പെടുന്നതാണ്.
യു.എസ്.എ, യു.കെ, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നുമായി 60-ല്‍ പരം
കുടുംബങ്ങള്‍ സംബന്ധിക്കുന്നതാണ്. പ്രസ്തുത യോഗത്തിന്റെ ക്രമീകരണങ്ങള്‍ക്കായി റവ.
ഫാ. സി.ജി.തോമസ് കല്ലുംപുറത്ത് പൂവത്തൂര്‍, ഡാലസ് (972.790 4406), ജോര്‍ജ്
തോമസ് പൂവത്തൂര്‍, വാഷിംഗ്ടണ്‍ ഡി.സി (703 425 2834), നൈനാന് പൂവത്തൂര്‍,
ഫിലാഡല്‍ഫിയ (610 734 0930), ഡോ. ഷാജി പൂവത്തൂര്‍, ന്യുയോര്‍ക്ക്, (631 981 1367)
ജയ്സണ്‍ പൂവത്തൂര്‍ ഇളമണ്ണൂര്‍, യൂ.കെ (44-289 096 7006)എന്നിവരടങ്ങിയ
കോര്‍കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.
വിദേശങ്ങളില്‍ പാര്‍ക്കുന്ന
വരുംതലമുറയെ പാരമ്പര്യ ക്രിസ്തീയ പൈതൃകത്തിലേക്കും, കുടുംബമൂല്യങ്ങള്‍
നിലനിര്‍ത്തിയുള്ള ജീവിതത്തിലേക്കും, കുടുംബ ബന്ധങ്ങളുടെ വേരുകള്‍ അറ്റുപോകാതെ
കാത്തു സുക്ഷിക്കുവാന് തക്കവണ്ണം ഉള്ള ലക്ഷ്യത്തോടെയാണ് പ്രസ്തുത ചാപ്റ്റര്‍
പ്രവര്‍ത്തിക്കുന്നത്.വിശദാംശങ്ങള്‍ക്കായി മുകളില്‍ കൊടുത്തിരിക്കുന്നവരുമായി
ബന്ധപ്പെടാവുന്നതാണ്.