Image

ഫോമ അന്തർദേശീയ കൺവൻഷൻ: രജിസ്‌ട്രേഷൻ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു, വെബ്‌സൈറ്റും പ്രവർത്തനസജ്ജമായി

Published on 02 March, 2024
ഫോമ അന്തർദേശീയ കൺവൻഷൻ: രജിസ്‌ട്രേഷൻ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു, വെബ്‌സൈറ്റും പ്രവർത്തനസജ്ജമായി

ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ)   എട്ടാമത് അന്തർദേശീയ കൺവൻഷന്റെ ഭാഗമായുള്ള രജിസ്ട്രേഷൻ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ എന്നിവരാണ് രജിസ്‌ട്രേഷൻ നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടത്. സജൻ മൂലപ്ലാക്കൽ (ചെയർമാൻ മംക മലയാളി അസോസിയേഷൻ ഒഫ് നോർത്തേൺ കാലിഫോർണിയ), കുര്യാക്കോസ് വർഗീസ് (ഡബ്യുള്യു എം. എ), ഷീജ അജിത്ത് (ഫ്ളോറിഡ), രാജേഷ് കുട്ടി മിഷിഗൺ, ലിജോ ജോർജ്  (പെൻസിൽവാനിയ ഫിലാഡൽഫിയ) എന്നിവരാണ് രജിസ്ട്രേഷൻ നടപടികൾക്ക് നേതൃത്വം നൽകുന്നത്.
 
ചിക്കാഗോയിൽ മാർച്ച്  9 ന്‌ വൈകീട്ട്  6 മണിക്കാണ് കൺവെൻഷന്റെ ഭാഗമായുള്ള രജിസ്‌ട്രേഷൻ കിക്കോഫ് നടക്കുന്നത്. ചിക്കോഗോ സെൻട്രൽ റീജിയണിൽ വച്ച്  നടക്കുന്ന പൊതുസമ്മേളനത്തിലാണ് രജിസ്‌ട്രേഷൻ കിക്കോഫ് നടക്കുന്നത്. ഇതോടൊപ്പം തന്നെ കൺവെൻഷന്റെ ഭാഗമായുള്ള വെബ്സൈറ്റും പ്രവർത്തനസജ്ജമായതായി  ഭാരവാഹികൾ വ്യക്തമാക്കി. ഫോമ ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ കുഞ്ഞുമാലി (തോമസ് സാമുവൽ), രജിസ്‌ട്രേഷൻ ചെയർമാൻ സജൻ മൂലപ്ലാക്കൽ എന്നിവർ ചേർന്നാണ് കൺവെൻഷന്റെ ഭാഗമായുള്ള വെബ്‌സൈറ്റ് ഒരുക്കിയത്.

ഓഗസ്റ്റ് 8  മുതൽ 11  വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് 'ഓൾ ഇൻക്ലൂസീവ്' ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിലാണ് ഇന്റർനാഷണൽ കൺവെൻഷൻ നടത്തുന്നത്. ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വിപുലമായ  കൺവെൻഷൻ നടത്തുന്നത്. കൂട്ടായ്മയുടെ കരുത്തിൽ കൺവെൻഷൻ വിജയകരമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്‌ സംഘാടകർ.

Join WhatsApp News
reni 2024-03-02 21:16:38
Great team
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക