Image

ഇനി പറയുമോ, ജീവിതത്തിൽ ഒരല്പം ജീവിതം ബാക്കിയില്ലെന്ന്? - നൗഫൽ.എൻ

Published on 29 February, 2024
ഇനി പറയുമോ, ജീവിതത്തിൽ ഒരല്പം ജീവിതം ബാക്കിയില്ലെന്ന്? - നൗഫൽ.എൻ

1.കുഞ്ഞു മനുഷ്യരുടെ നെറുകയിൽ ദൈവം ചുംബിക്കുന്ന വിധം
***
ജീവിതം മൊത്തത്തിൽ ഒരു സംഭവമാ. അങ്ങനെ ഒന്നും പ്രവചിക്കാൻ പറ്റില്ല. ചിലരുടെ മരണ വാർത്ത അല്ലെങ്കിൽ വേറെ എന്തെങ്കിലും കേൾക്കുമ്പോൾ മനസ്സിൽ എപ്പോഴും ഓടി എത്തുന്ന ഒരു വാചകമുണ്ട്. "ആരുമില്ലാത്തവർക്ക് ദൈവം തുണ എന്ന്. ആരെങ്കിലും ഒക്കെ കാണും. പ്രതിക്ഷ എല്ലാം അസ്തമിച്ചു പോയവന്റെ അടുത്തേക്ക് കുഞ്ഞു വെളിച്ചം കൊണ്ട് വരുന്ന മനുഷ്യരെ. അത്ഭുതം തോന്നിയിട്ടുണ്ട് എങ്ങനെയാ നമ്മുക്ക് ആശ്വാസമാകാൻ അവർ എത്തുന്നത് എന്ന്. ഓരോ വരിയിലൂടെ വായിക്കുമ്പോൾ ഞാൻ എന്നെ തന്നെ കാണാറുണ്ട്. ഹാർട്ട്‌ ബീറ്റ് കൂടുതൽ ആയത് കൊണ്ട് കാണിച്ച ഹോസ്പിറ്റലിൽ നിന്ന് വേറെ ഹോസ്പിറ്റലിൽ പോയി കാണിക്കാൻ പറഞ്ഞപ്പോ. ചെന്നു എത്തിയത് മെഡിക്കൽ കോളേജ് കളമശ്ശേരിയിൽ ആയിരുന്നു. കൂടെ നിൽക്കാൻ അമ്മയും മോനും വന്നെങ്കിലും ആശുപത്രിയിൽ അവനു വല്ലാത്ത അസ്വാസ്ത വന്നത് കൊണ്ട് തിരികെ പോയിക്കൊള്ളാൻ ഞാൻ പറഞ്ഞു. സഹായിക്കാൻ ആരുമില്ലാതെ ഒറ്റയ്ക്ക് ഞാൻ നിന്നു. അവിടെ അമ്മന്മാർ ഒപ്പം ഉണ്ടായിരുന്നു. അവിടുന്ന് കിട്ടുന്ന പൊതി ചോറിനു പ്രത്യേക രുചി ആയിരുന്നു. സ്നേഹം കൊണ്ട് ചാലിച്ച രുചി. മോളെ പ്രസവിക്കുന്നത് പെട്ടെന്ന് ആയിരുന്നു ഒന്നും അറിഞ്ഞില്ല എന്ന് വേണം പറയാൻ ഓപ്പറേഷൻ തിയേറ്റയിൽ കയറാൻ പോയപ്പോ എന്നെ ഒപ്പത്തിന് ഉണ്ടായ അമ്മന്മാർ, എവിടെ നിന്നോ വന്നു എന്നെ അറിയുക കൂടി ഇല്ല. എന്നിട്ടും മകളെ പോലെ എന്നെയും നോക്കിയാലോ. ദൈവമേ എനിക്കായി ഒരുക്കിയ ആ സ്നേഹ തണൽ ഒരുക്കി തന്നാലോ. എന്നെയും അനുഗ്രഹിച്ചിരിക്കുന്നു. വാക്കുകൾ കൊണ്ട് പറയാൻ പോലും കഴിയാത്ത വികാരം എന്നെ വല്ലാതെ പിടി കൂടിയിരിക്കുന്നു. ആ വരിയിൽ എന്റെ കുഞ്ഞു അനിയനെ മുഖം തെളിഞ്ഞു വന്നു. പ്രസവിച്ചു കിടക്കുന്ന എന്നെ നോക്കാൻ അമ്മക്ക് നിൽക്കേണ്ടി വന്നപ്പോ മോനെ ഒരാഴ്ച ലീവ് എടുത്തു നോക്കി. അമ്മ നോക്കും പോലെ. കൂടെ കാവലായി രണ്ട് ഇടങ്ങളിൽ ഭർത്താവും ഉണ്ടായിരുന്നു. എന്തോ ശക്തിയുണ്ട് നമ്മെ സഹായിക്കാൻ പല മനുഷ്യരെയും ഏർപ്പാട് ആക്കി വച്ചിട്ടുണ്ട്. ആരുമില്ല എന്ന് ഓർത്തു സങ്കടം പെടുന്നത് എന്തിനു? ആരുമില്ലാത്തവർക്ക് ദൈവം തുണ ഉണ്ടാകും. അത് നമ്മേ നേടി എത്തുക തന്നെ ചെയ്യും. ഒട്ടും പ്രതീക്ഷിക്കാത്ത ആളിൽ നിന്ന് തന്നെയാകും. തീർച്ചയാണ്!.


2.ഇത്ര തുലച്ചിട്ടും പിന്നെയും പിന്നെയും നമ്മൾ സ്നേഹിക്കാൻ ഇറങ്ങുന്നത് എന്തുകൊണ്ടാവും ?
°*****

സ്നേഹം എന്ന വാക്കിന് എന്ത് നിർവചനം ആണ് കൊടുക്കാൻ ആകുക എന്നത് ഞാൻ ഇത് വായിച്ചപ്പോ ഓർക്കുകയായിരുന്നു. അങ്ങനെ നിർവചിക്കാൻ കഴിയുമോ സ്നേഹത്തെ?? ഇല്ലെന്നോ ഉണ്ടെന്നോ? അറിയില്ല എന്ത് പറയണം എന്നത്. ആത്മാർത്ഥ നിറഞ്ഞ സ്നേഹം ഉള്ള മനുഷ്യർ എന്നെന്നും ഒറ്റയ്ക്ക് ആയിരിക്കും. പ്രകടിപ്പിക്കാൻ അറിയില്ല അവർക്ക് ഒന്നും. മധുരം നിറഞ്ഞ കാര്യം സാധിക്കാൻ വരുന്ന വാക്കുകളെ ആയിരിക്കും എല്ലാവരും സ്നേഹം എന്ന് ധരിക്കുന്നത്. അത് അല്ല സ്നേഹം എന്ന് അറിഞ്ഞു വരുമ്പോഴേക്കും വൈകി പോയിട്ടുണ്ടാകും. ഞാൻ സ്നേഹിക്കുന്നത് പോലെ എന്നെയും അത് പോലെ സ്നേഹിക്കും എന്ന് കരുതരുത്. ഇത് വായിച്ചപ്പോ ഒരു കുട്ടി എന്നോട് പറഞ്ഞ കഥ ഓർക്കുക ആയിരുന്നു. കഥ എന്ന് പറയാൻ പറ്റില്ല. അനുഭവമോ ആയിരിക്കാം ഒരു പക്ഷെ. ചിരിയോടെ പറഞ്ഞു നിർത്തി ഒരു നിമിഷം എന്നെ നോക്കി ഒന്നും മിണ്ടാതെ നടന്നു അകന്നു. ആ കഥ ഉള്ളിന്റെ ഉള്ളിൽ കൊത്തി വലിക്കുന്നത് പോലെ തോന്നി...
ആ കുട്ടി പറഞ്ഞ കഥയിലേക്ക് വരാം..

സാധാരണ വീട്ടിലാണ് ജനനം. കല്യാണം പ്രായം ആയപ്പോ വീട്ടുകാർ ഒരു പയ്യനെ കണ്ടു പിടിച്ചു വിവാഹം നടത്തി. ചെന്ന വിട്ടിൽ എല്ലാവരും അവളോട് ഒത്തിരി സ്നേഹം.അവരുടെ കടങ്ങൾ വീട്ടാൻ ഒക്കെ അവളുടെ കൈയിൽ ഉള്ളത് കൊടുത്തു. എന്റെ വീട്ടിൽ കടം വീട്ടാൻ അല്ലെ. എന്നൊക്കെ അവളുടെ നല്ല മനസ്സ് കൊണ്ട് വിചാരിച്ചു കൊടുത്തു. പിന്നെ, ആ കൊടുത്തത് ഒന്നും കിട്ടിയില്ല. പിന്നെ അവരുടെ തനി സ്വാഭാവം പുറത്തായി. അത് അവൾക്ക് മനസ്സിൽ താങ്ങാൻ കഴിഞ്ഞില്ല. അവൾ പതുക്കെ പൊരുത്ത പ്പെട്ടു തുടങ്ങി. കൂലി വേല ചെയുന്ന ഭർത്താവിന് മാറി താമസിക്കാൻ കഴിയില്ല. ഉള്ളത് അല്ലെ വീട്ടുകാരുടെ കടങ്ങൾ വീട്ടാൻ കൊടുത്തത്. കൈയിൽ ഒരു കുഞ്ഞിനെ കൊണ്ട് എങ്ങനെ ജീവിക്കും എന്ന് അറിയാതെ ആ വീട്ടിൽ എല്ലാവരുടെയും കാര്യം നോക്കി നടക്കുന്നു. ഓരോ മാസം കഴിയുമ്പോൾ പുതിയ മാലകൾ ലോൺ എടുത്തു ഓരോന്ന് വാങ്ങിച്ചു വയ്ക്കുന്നുണ്ട്. ഇപ്പൊ ഞാൻ അവിടെ അധിക പറ്റാ.ഒന്നും തന്നില്ല എങ്കിലും വേണ്ട ചേച്ചി അവർക്ക് ആ കുഞ്ഞിന് പോലും എടുത്തു ലാളിക്കില്ല. ഒന്നും വാങ്ങി പോലും കൊടുക്കില്ല മകന്റെ കുഞ്ഞിനോട് എന്തിനാ ഇങ്ങനെ അവർ കാണിക്കുന്നേ? 
 ഇന്നത്തെ കാലത്തു പണം ഉണ്ടേ സ്നേഹം കിട്ടു. സഹിക്കാൻ പറ്റുന്നത്ര സഹിക്കുന്നുണ്ട്. പരിധി കഴിഞ്ഞാൽ ചിലപ്പോ ഞാനും കുഞ്ഞും.... ബാക്കി മുഴുപ്പിക്കാതെ... പറയുമ്പോൾ....
സ്നേഹത്തിന് വേണ്ടി യാചിക്കുന്ന മനുഷ്യർ. അല്ലെ അതിൽ സ്വാർത്ഥത അറിയാതെ ഒരുവന്റെ ഉള്ളിൽ കയറി കൂടുന്നു.
സ്നേഹം എന്ന വാക്കിന് വികാരത്തെ എങ്ങനെയാ പറഞ്ഞു തരേണ്ടത് എന്ന് അറിയാത്ത അവസ്ഥ തന്നെ ആണ് എല്ലാവരിലും ഉള്ളത് എന്നത് ഒരു വസ്തുത മാത്രമാണ്.

3.ശരിക്കും മനുഷ്യരെ ഇഷ്‌ടമാണോ?
*********
മനുഷ്യരുടെ സ്നേഹത്തെ എങ്ങനെയാ വാക്കുകൾ കൊണ്ട് പറയാൻ കഴിയുക. സ്നേഹം പ്രകടിപ്പിക്കാനും ആ സ്നേഹം കൊണ്ട് ഞരിച്ചു കൊല്ലാനും ആ കൈ വിരലുകൾക്ക് കഴിയും.
അമ്മയുടെ ഉദരത്തിൽ പിറവി കൊണ്ട് 10 മാസത്തിൽ ഭൂമിയിയിലേക് പിറന്നു വീഴുന്നത് ഡോക്ടറുടെ കൈകളിൽ നിന്ന് നഴ്സ് ന്മാരുടെ കൈകളിലേക്കാണ്. പിന്നെ അമ്മയുടെ കൈകളിൽ താരാട്ട് പാട്ട് കേട്ട് ഉറങ്ങി അച്ഛന്റെയും അങ്ങനെ ഓരോ കൈകളിൽ ഓടി നടക്കും. ഇപ്പൊ കേൾക്കുന്ന ഓരോ വാർത്തയും ഉള്ള് പിടയുകയാണ് ജനിപ്പിച്ചവർ തന്നെ ആ കൈളിൽ കൊല്ലുന്നു. എന്താണല്ലേ? കൈ വിരലുകൾക്ക് സ്നേഹിക്കാനും മാത്രം അല്ല പല കാര്യങ്ങൾക്ക് സാക്ഷി ആക്കുന്നുണ്ട്.ഞാൻ ഉദ്ദേശിച്ചത് ആണോ നിങ്ങൾ ഉദ്ദേശിച്ചത് എന്നു അറിയില്ല. ഒരു കാര്യം ഉറപ്പാ എല്ലാത്തിനും മൂകമായി കാലം സാക്ഷിയാണ്.

4.ഭ്രാന്തുള്ളവർ)രെ എറിയുന്ന കല്ലുകൾ...
*****
ഭ്രാന്ത് എല്ലാവർക്കും ഉണ്ടാകും ചെറുതായിട്ട് എങ്കിലും എന്ന് തോന്നുന്നു. ഉണ്ടാകും! ചെറിയ കാര്യങ്ങളിൽ ഭ്രാന്തമായി തന്നെ. ഈ കുറിപ്പിലൂടെ കടന്നു പോയപ്പോ മനസ്സിലേക്ക് ഒരു ഭ്രാന്തന്റെ മുഖം ഓർമ്മയിൽ വന്നു. എന്റെ ഓർമ്മ കൊറേ ഫ്ലാഷ് ബാക്കിലേക്ക് പോയി ഞാൻ പത്താം ക്ലാസ്സിൽ ആണെന്നാണ് എന്റെ ഓർമ്മ സഹകരണ ബാങ്കിന്റെ അടുത്ത് വിഷു വിനു വിട്ടു സാധനങ്ങൾ വില കുറവിൽ കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞു അമ്മയും ഞാനും അനിയനും കൂടി പോയതാ. അപ്പോഴാണ് ബാങ്കിലേക്ക് ഒരു ഭ്രാന്തൻ കയറി പോകുന്നത് കണ്ടത്. ഇയാൾക്ക് ഇവിടെ വന്നാൽ ആട്ടി പായിക്കെ ഉള്ളു. പുള്ളിക്കാരന്റെ പോയ വഴിയേ എന്റെ കണ്ണും പാഞ്ഞു പോയി. നോക്കുമ്പോൾ പോക്കറ്റിൽ നിന്ന് ചെക്ക് എടുത്തു എഴുതുന്നു. ഒരു അമ്മൂമ്മ അപ്പോഴേക്കും ആ ഡെപ്പോസിറ് ചെയുന്ന അത് ഫിൽ ചെയ്ത് കൊടുക്കാൻ വിളിച്ചിട്ട് ഉണ്ടായിരുന്നു. ഞാൻ പോയി നിന്ന് ഫിൽ ചെയ്ത് ആ ഭ്രാന്തന്റെ അടുത്തും. ചെക്കിലേക്ക് ഒന്ന് വെറുതെ നോക്കിയതാ നല്ല അടിപൊളി അക്ഷരം ഒപ്പ് കണ്ടു എന്റെ കണ്ണ് തള്ളി പോയി. അത്രക്ക് നീണ്ട ഒപ്പ്. എന്നെ നോക്കി പുഞ്ചിരിച്ചു എന്നോട് പറഞ്ഞു വിഷു അല്ലെ മോളെ പിള്ളേർക്ക് പടക്കം വാങ്ങി കൊടുക്കാൻ ആണെന്ന് . നോക്കിയപ്പോ ഒരു സെറ്റ് കുട്ടി പട്ടാളം പുറത്തു വന്നു നിൽക്കുന്നുണ്ട്. പൈസ വാങ്ങി ആള് അങ്ങ് പോയി. അപ്പൊ കടയിൽ പോയി മിടായി വാങ്ങി എനിക്ക് നേരെ നീട്ടി വാങ്ങാതെയിരിക്കാൻ തോന്നിയില്ല വാങ്ങി. ചിരിച്ചോണ്ട് റ്റാറ്റാ തന്നു പോയി. കുറച്ചു നേരം കഴിഞ്ഞപ്പോ കുറച്ചു കമ്പിതിരി, പടക്കം അങ്ങനെ കുറച്ചു സാധനം കൊണ്ട് തന്നു. വിഷു അടിപൊളി ആക്കിക്കോ എന്ന് പറഞ്ഞു. അത് കണ്ട അമ്മൂമ്മയാണ് പറഞ്ഞെ പഠിക്കാൻ മിടുക്കൻ ആയിരുന്നു. വല്യ ജോലിക്ക് പഠിച്ച മോനാ അവന്റെ മിടുക്കൽ അസൂയ വന്ന ചില കൂട്ടുകാർ ചേർന്ന് കഞ്ചാവ് കൊടുത്ത് ഇങ്ങനെ ആയി പോയി. കേട്ടപ്പോ ഒരുപാട് വിഷമം തോന്നി. ഇന്ന് ആ ചേട്ടൻ ജീവനോടെ ഉണ്ടോ എന്ന് അറിയില്ല. മാനസിക നില തെറ്റി ഭ്രാന്തൻ എന്ന് വിളിക്കുന്ന ഓരോരുത്തർക്കും താളം തെറ്റിയ കഥകൾ പറയാൻ ഉണ്ടാകും. 


 5.സ്നേഹത്തിൽ പറ്റിച്ചേർന്നിരുന്ന മനുഷ്യരെ നഷ്ടപ്പെടുത്തിയിട്ടുണ്ടോ? 
**
ചിലർ ജീവിതത്തിലേക്ക് കടന്നു വരും അതെ സ്പീഡിൽ കടന്ന് പോകുകയും ചെയ്യും. ഒരു വാക്ക് പോലും പറയാതെ. ചിലരെ കണ്ടു മുട്ടുമ്പോൾ എവിടെയോ പരിചയം ഉള്ളത് പോലെ അല്ലെങ്കിൽ കൊറേ വർഷങ്ങൾക്ക് മുന്നേ ഉള്ള അടുപ്പം ആണെന്ന് തോന്നുമെങ്കിലും, വരുന്നത് പോലെ പോകുന്നത് കാണാം എനിക്ക് തോന്നിയിട്ട് ഉള്ള കാര്യം പറയട്ടെ! ചിലർ കടന്നു വരുന്നത് ചില പാഠങ്ങൾ പഠിപ്പിക്കാൻ വേണ്ടിയാവും. ഉടയാ തമ്പുരാൻ ഓരോന്ന് മുൻകൂട്ടി പറഞ്ഞു വച്ചിട്ടുണ്ടാകും. അല്ലെങ്കിൽ പിന്നെ ഓരോ മനുഷ്യരെയും കണ്ടു മുട്ടുന്നത്. ജീവിതത്തിൽ ഓരോ കണ്ടുമുട്ടലിൽ എന്തെങ്കിലും ഒക്കെ കാണുമായിരിക്കും അല്ലെ? 

6. ശരിക്കും സ്നേഹം എന്നൊന്നില്ലേ?

*******
എത്ര ആലോചിട്ടും സ്നേഹത്തിന്റെ അളവ് കോൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല. അതിന്റെ എത്ര വിശദമായി തലയിൽ ഇട്ടു പുകച്ചു നോക്കിയിട്ട് യാതൊരു കാര്യമില്ലെന്നേ, ഒരു അന്തവും കുന്തവും കാണുന്നില്ല. എന്നാ പിന്നെ ഒന്ന് അറിയണമല്ലോ എന്ന് ആലോചിച്ചു നോക്കിയാലും ഒരു പിടിയും തരില്ല എന്ന് മാത്രമല്ല അത്ര പെട്ടെന്ന് ഒന്നും പിടി കിട്ടി എന്ന് തോന്നുമെങ്കിലും വെറുതെയാ! എന്തിനാ വെറുതെ. വേണമെങ്കിൽ പരീക്ഷിച്ചു നോക്കിക്കോ! സ്നേഹത്തിന്റെ അളവ് കോൽ എത്ര കിട്ടി എന്ന് നോക്കാമല്ലോ അല്ല പിന്നെ, വെറുതെ ആ പണിക്ക് നിൽക്കല്ലേ പറഞ്ഞില്ല എന്ന് വേണ്ട പറഞ്ഞേക്കാം.

 7.ജീവിതത്തിൽ ഒരല്‌പം പോലും ജീവിതം ബാക്കിയില്ലെന്ന് തോന്നുമ്പോൾ.. 
*****

ജീവിതം എത്ര ഘട്ടങ്ങളിലൂടെയാ കടന്നു പോകുന്നത് നമ്മൾ ഓരോരുത്തരിലും അല്ലെ. ഒന്ന് ഓർത്തു നോക്കിയേ. ശു അതെ ഓർത്തു നോക്കനേ പറഞ്ഞിട്ട് ഉള്ളു കാട് കയറി ചിന്തിച്ചു കൂട്ടാൻ ഞാൻ പറഞ്ഞിട്ടില്ല. തിരിച്ചറിവിന്റെ കാലത്തു എന്ന് പറയുമ്പോൾ യൗവ്വ ന കാലം. ഒറ്റയ്ക്ക് ആയി എന്ന് തോന്നൽ നമ്മുക്ക് എല്ലാവർക്കും ഉണ്ടാകുന്നത് സ്വാഭാവികമാണ്. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മളെക്കാൾ ബെസ്റ്റ് ഫ്രണ്ട് നമ്മൾ തന്നെയാണ്. നമ്മളെ മനസ്സിലാക്കാൻ നമ്മുക്കെ കഴിയു. നമ്മുടെ കൈയിൽ എല്ലാത്തിന്റെയും താക്കോലുണ്ട്. അത് കണ്ടുപിടിച്ചു തുറന്ന് എടുത്തു ഒന്നൂടെ മിനുക്കി എടുത്തു മനോഹരമായി തീർക്കേണ്ടത് നമ്മൾ തന്നെയാണ്. ജീവിതം എന്ന കുഞ്ഞു ലോകത്തെ മനോഹരമാക്കി തീർക്കാൻ നമ്മുക്കെ കഴിയു..

8അമ്മ മരിച്ചുപോയാൽ നമ്മൾ എന്തുചെയ്യും? 
°*********
ഒരു പരാതിയോ പരിഭവമോ ഇല്ലാത്ത ഒരേ ഒരു ആള് അമ്മയാണ്. അമ്മയില്ലാത്ത ഇടം ശൂന്യമാണ്. അമ്മേ എന്ന് വിളിച്ചു ചെല്ലുമ്പോൾ ആളില്ല എന്ന് അറിയുമ്പോൾ ഉള്ള ആ അവസ്ഥയെ എങ്ങനെയാ പറഞ്ഞു തരേണ്ടത് എന്ന് അറിയില്ല. ഈ അവസ്ഥ അനുഭവിച്ച മകന്റെ വേദന ഞാൻ അറിഞ്ഞിട്ടുണ്ട്. ആശ്വാസിപ്പിക്കാൻ വാക്ക് പോലും ഉണ്ടായിരുന്നില്ല. ആരാണെന്ന് അല്ലെ ഏട്ടന്റെ അമ്മ. ആ അമ്മയുടെ ശൂന്യത നികത്താൻ പുതിയ ആള് അധികം വൈകിതെ വന്നുയെങ്കിലും ആ ശുന്യത ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. അമ്മ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ മാനസികമായി തളർന്നു പോകില്ലയിരുന്നു. ആരുമില്ല എന്ന് തോന്നൽ പോലും മനസ്സിൽ കൊണ്ട് വരില്ലായിരുന്നു. അമ്മ പോയപ്പോ പലരും പലതും മറന്നു. ചില ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്വം ഉണ്ടെന്ന് അറിഞ്ഞിട്ടും അറിയാതെ നടിച്ചു. ഇതൊക്കെ കാണുന്നുണ്ടോ എന്ന് അറിയില്ല അമ്മേ ആ ശൂന്യത വാക്കുകൾ കൊണ്ടോ എന്ന് പറഞ്ഞു തരാൻ അറിയില്ല. പുതിയ അമ്മായിയമ്മ വന്നപ്പോഴാണ് പോരും പൈസക്ക് ഇത്ര പവർ ഉണ്ടെന്ന് അറിയുന്നെ. എല്ലാവരും മാറി പോയി. കിട്ടില്ല എന്ന് കരുതി വച്ച എല്ലാം കൊടുത്തുയിട്ടുണ്ട്. എന്റെ ത് മാത്രം ഒന്നില്ല. ഒന്നുമില്ലാത്ത അവളെ പോലെ ആക്കി തീർത്തു. സ്നേഹത്തെ വിശ്വസിച്ചു ആർക്കും മൊത്തത്തിൽ ഉള്ളത് കൊടുക്കരുത് എന്ന് പഠിച്ചു. അമ്മയില്ലായ്മയിൽ പലതും പഠിച്ചു. അമ്മ ജീവനോടെ ഉണ്ടായിട്ടും അമ്മയില്ലാതെ അനാഥരെ പോലെ ജീവിക്കേണ്ടി വരുന്ന മക്കളെ കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത വിഷമം വന്നിട്ടുണ്ട്. അവർക്കും മനഃപൂർവം അമ്മ യുടെ സ്നേഹം നിഷേധിക്കുന്നത് എന്തിനാണ് അല്ലെ? അവര് എന്ത് തെറ്റ് ചെയ്തിട്ട് ആണ്. പറഞ്ഞിട്ട് കാര്യമില്ല. കാലം വല്ലാതെ മാറി പോയി. 
കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് എത്ര ശരിയാ. അമ്മ പോകുമ്പോൾ ആയിരിക്കും ഓർമ്മകൾ വന്നു നിറയുന്നത് അമ്മയുടെ തലോടലിന്റെ ചോറ് വാരി തരുന്നത്. തെറ്റിൽ നിന്ന് നേർ വഴി കാണിച്ചു തരുന്നത് എല്ലാം. അങ്ങനെ അങ്ങനെ അമ്മ സമ്മാനിച്ച ഓർമ്മകൾ പേറി ഓരോ ദിവസവും ഉറക്കം ഉണരുന്നു.. അമ്മയില്ലാത്ത ഇടം ശൂന്യമാണ് ആരൊക്കെ വന്നു എന്ന് പറഞ്ഞാലും പോയി എന്ന് പറഞ്ഞാലും, ചില സംഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കും അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന്..

9.അയലത്തൊരു മരം; അതിൻ ചില്ലകൾ, വേരുകൾ... 
********
 എനിക്ക് നല്ല ഓർമ്മയുണ്ട് ചെറുപ്പത്തിൽ ഒരു വീട്ടിലും മതിൽ തന്നെ ഇല്ല എന്ത് പാതിരാത്രിയിലും കടന്ന് പോകാം. വിട്ടിൽ ആരുമില്ലെങ്കിൽ വിളിച്ചു കൊണ്ട് പോയി ഭക്ഷണം തന്നിരുന്ന കാലം. പരസ്പരം സഹായിച്ചും നടന്നിരുന്ന കാലം. സുന്ദരമായ ആ കാലം ഇനി മടങ്ങി വരില്ല എന്ന് അറിയാം. എന്നാലും ഇടയ്ക്ക് ഓർക്കുവാൻ മാത്രം ഉള്ള രുചികൂട്ടാണ് എന്ന് തോന്നാറുണ്ട്. പ്രത്യേകമായ രുചിയിടം.. ഇന്ന് അന്യം നിന്ന് പോയി കൊണ്ടിരിക്കുന്ന രുചിക്കൂട്ട്. 
10
കണ്ണു കാണാത്തവളേ, നിന്നെ അന്ധയെന്നാര് വിളിക്കും?

കണ്ണിന്റെ കാഴ്ചയെക്കാളും അക കണ്ണ് കൊണ്ട് അവർക്ക് ഗ്രഹിക്കാൻ ഉള്ള കഴിവുണ്ട്. അമ്മാവിട്ടിൽ രണ്ട് അമ്മാവന്മാർക്കും അമ്മായിക്കും കാഴ്ച യില്ല. നമ്മുടെ സൗണ്ട് കേട്ട് ആരാണെന് പറയുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്. കണ്ണ് ഉള്ളവന് അറിയാത്ത പലതും അവർക്ക് അറിയാൻ കഴിയും. കണ്ണ് ഉള്ളാനെക്കാൾ ധൈര്യത്തോടെ പൊരുതി അവർ ജയിച്ചു കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നും. അവർക്ക് അറിയ്യാം എല്ലാം അക കണ്ണ് കൊണ്ട് തന്നെ.

 11.ജോയ് അറയ്ക്കൽ തോറ്റ് തോറ്റ് തൊപ്പിയിടുമ്പോൾ..

ജീവിതത്തിൽ ഒരിക്കലെങ്കിലും തോൽവിയുടെ രുചി അറിയണം, എങ്കിൽ മാത്രമേ ആ തോൽ‌വിയിൽ നിന്ന് പലതും പഠിക്കാൻ പറ്റു. അറിയാൻ പറ്റു. എല്ലാത്തിലും ജയം കണ്ടു വന്ന ഒരുവന് ഒരിക്കലും തോൽവി അംഗീകരിക്കാൻ പ്രയാസം തന്നെയാണ്. ചില മാതാപിതാക്കൾ പറയുന്നത് കേട്ടിട്ടുണ്ട്. മക്കളെ ഒന്നും കഷ്‌ടപ്പാട് അറിയാതെ വളർത്തിയത് ആണെന്ന്. അത് തെറ്റ് അല്ലെ? അച്ഛന്റെ ജോലിയും അതിന്റെ കഷ്‌ടപ്പാട് അമ്മയുടെ ഒരു ദിവസം പോകുന്നത് എല്ലാം അറിയണം. അല്ലെങ്കിൽ ചിലപ്പോ നമ്മുക്ക് മക്കളെ പിടി വിട്ടു പോയി എന്ന് വരാം. ഞാൻ ഫേസ്ബുക് സ്ക്രോൾ ചെയ്തു പോയപ്പോ കണ്ടതാ ബര്ത്ഡേ ക്ക് വില കൂടിയ ഡ്രസ്സ്‌ വാങ്ങിക്കാത്തത് കൊണ്ട് കുട്ടി സ്വയം ഹത്യ ചെയ്തു. അച്ഛൻ കരച്ചിലോടെ പറയുന്നുണ്ട്. അവളുടെ ആഗ്രഹത്തിന് എല്ലാം വാങ്ങി കൊടുത്തിയിട്ടുണ്ട് ഇത് മാത്രം പറ്റിയില്ല സാറെ എന്ന്. ആരാണ് കുറ്റക്കാർ എന്ന് നിങ്ങൾ പറയണം. ചെറിയ തോൽവികൾ വലിയ വിജയത്തിന് കാരണമാകും. 
തോൽവിയുടെ രുചി അറിഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനെയാ ജീവിതം ജീവിതമാകുന്ന ത്. നമ്മളെ വിധിക്കാൻ ആർക്കും അവകാശമില്ല. എല്ലാവരിലും കാണും ഓരോ കുറവുകൾ ആ കുറവുകളെ കണ്ടെത്തി നികത്തി കൊണ്ട് വരാൻ നമ്മുക്കെ കഴിയു.
 നമ്മളെ മനസിലാക്കാൻ നമ്മുക്കെ കഴിയു എന്നൊരു തിരിച്ചറിവ് ഉണ്ടെങ്കിൽ മുന്നിൽ വരുന്ന ഒന്നിനെയും പേടി ഉണ്ടാകില്ല.. അതിനെ ഒക്കെ നിസ്സാരമായി നേരിടും.

12. എടാ നിന്റെ ഒന്നാമത്തെ ബെസ്റ്റ് ഫ്രണ്ട് ആരാണ്? 
@@@@

നീയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് കേൾക്കുമ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം ആയിരിക്കും. അത് കേൾക്കാൻ ആയിരിക്കും ആ ഫ്രണ്ട് അങ്ങനേ ഒരു ചോദ്യം ചോദിച്ചത്. ആ ഫ്രണ്ടിന്റെ സ്ഥാനത്ത് എന്നെ പ്രതിഷ് ഠിച്ചു സ്കൂൾ കാലത്തിലേക്ക് കടന്ന് പോയി. അന്ന് നല്ല ഫ്രണ്ട് എന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല. സ്കൂൾ വിട്ട് വരുമ്പോൾ ദൈവത്തിനു കത്തു എഴുതും പരാതികൾ ആയിരിക്കും നിറയെ. ദിവസം വന്നു കഴിഞ്ഞാൽ ഇതാണ് പരിപാടി. ഒരു നാൾ ആ ദിവസം കരഞ്ഞു കൊണ്ട് വന്ന ദിനം ഇന്നലെ കഴിഞ്ഞത് പോലെ ഓർമ്മയുണ്ട്. ക്രിസ്തുമസ് ഫ്രണ്ടിന് കൊടുക്കാൻ വേണ്ടി അച്ഛന്റെ കൈയിൽ നിന്ന് പൈസ വാങ്ങി നല്ല ഗ്ലാസ്‌ കൊണ്ട് ഉണ്ടാക്കിയ ഗിഫ്റ്റ് ആ ഫ്രണ്ടിന് കൊടുത്തു. എനിക്ക് എന്താകും കിട്ടുന്നത് എന്നാകാക്ഷ യിൽ നോക്കി കൊണ്ടിരുന്ന എന്റെ മുന്നിലേക്ക് ഒരുവൾ വന്നു പറഞ്ഞു അതേയ് മറന്ന് പോയി. വാങ്ങി തരാൻ എന്ന് വച്ചാൽ കൈയിൽ പൈസ ഇല്ല. സ്കൂൾ തുറന്ന് വരുമ്പോൾ കൊണ്ട് വന്നു തരാം.ട്ടാ എന്ന് പറഞ്ഞു പോയി. ആ ദിവസം വീട്ടിലേക്ക് മടങ്ങി വന്നത് ഒന്നും ഇല്ലാതെ ആയിരുന്നു. ആ ഗിഫ്റ്റ് സ്കൂൾ തുറന്ന് വരുമ്പോൾ എന്ന് സ്വപ്നം കണ്ടത് ഞാൻ മണ്ടി. പോകുമ്പോൾ തരും എന്ന് വച്ചു ഇരുന്നു ക്ഷമ നശിച്ചപ്പോ രണ്ട് കല്പ്പിച്ചു പോയി ചോദിച്ചപ്പോൾ പറയുകാ. ക്രസ്തുമസ് കഴിഞ്ഞു പോയല്ലോ?അതിന് നിനക്ക് തരാൻ ഞാൻ ഉദ്ദേശിച്ചത് ഇല്ല അത് ഞാൻ അന്ന് തന്നെ ഫ്രണ്ട് കൊടുത്തു. അത് കേട്ടപ്പോ ഒത്തിരി വിഷമം ആയി. എന്ത് കൊണ്ടാണ് ആ കുട്ടി എന്നോട് ചെയ്തത് എന്ന് അറിയില്ല 
കരഞ്ഞു കൊണ്ട് വിട്ടിൽ ചെന്നിട്ട് അമ്മയെ കെട്ടി പിടിച്ചു കരഞ്ഞിട്ട് ഉണ്ട്. ഒരു നാൾ നിനക്കും നല്ല ഫ്രണ്ട്‌സ് കിട്ടും മോളെ. അതിനേക്കാൾ നല്ലത് മോൾക്ക് കിട്ടും അമ്മ അല്ലെ പറയുന്നേ കൊറേ നാളുകൾ ഉള്ളിൽ വിങ്ങൽ ആയി ഉണ്ടായിരുന്നു. പിന്നെ അത് മറവിക്ക് വിട്ട് കൊടുത്തു. ഇന്ന് ചോദിച്ചാൽ വിരൽ എണ്ണാവുന്ന ഫ്രണ്ട്‌സ് ഒക്കെ ഉണ്ട്. അത് ഒക്കെ ഒരു കാലം. കൊഴിഞ്ഞ കാലത്തിന്റെ ഇടയ്ക്ക് ഒക്കെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കും 


13. ആത്മഹത്യ ചെയ്‌തവർക്ക്‌ സ്നേഹപൂർവ്വം... 


ആത്മഹത്യ ചെയ്യുന്നവൻ ഭീരുക്കൾ ആണെന്ന്. ശരിയോ തെറ്റോ എന്തും ആയിക്കോട്ടെ. ഒരാളുടെ വേദന കെട്ടിരുന്നുണ്ടോ? അവന്റെ അവളുടെ മാനസികാവസ്ഥ മനസ്സിലാക്കി ഒന്ന് ചേർത്ത് നിർത്തിയിട്ടുണ്ടോ? ഈ ചോദ്യങ്ങൾ മനസാക്ഷിയോട് ചോദിച്ചു നോക്കിയേ. ഇല്ലെന്നു ആകും ഉത്തരം ആകും കിട്ടുന്നത്. ആരെയും കുറ്റപ്പെടുത്തി പറയുന്നില്ല. ആരെയും വിധിക്കാൻ ഞാൻ ആരും അല്ല. നമ്മളെ കേട്ടിരിക്കാൻ ഒരാൾ ഉണ്ടെന്ന് സന്തോഷമുള്ള കാര്യം ആണ്. ഒരിക്കൽ ഫേസ് ബുക്ക്‌ ഒന്ന് സ്ക്രോൾ ചെയ്യുന്ന ഇടയിൽ ഒരു വാർത്ത എന്നെ വല്ലാതെ കൊത്തി വലിച്ചു.നല്ല റിച്ചു ഉള്ള അകൗണ്ട് ആണ് അയാളുടേത്. മാനസിക പിരിമുറുക്കത്തിനിടയിൽ ഒരു പോസ്റ്റർ പോസ്റ്റ്‌ ചെയ്തു എങ്കിലും ആരും മൈന്റ് ചെയ്തില്ല. കുറച്ചു മണിക്കൂർ ശേഷം അറിയുന്നത് അയാളുടെ മരണ വാർത്തയാണ്. ഒരാൾ എങ്കിലും കേട്ടിരിക്കാൻ ഉണ്ടായിരുന്നെങ്കിൽ ജീവനോടെ ഉണ്ടായനെ. ആത്മഹത്യ ചെയ്തവരെ ഭീരു എന്ന് വിളിച്ചു പറയുമ്പോൾ ഒറ്റക്ക് ആയി പോയതിന്റെ അവഗണന യുടെയും പരിഹാസം ഒക്കെ കേൾക്കുന്നത്തിനു പകരം ആത്മഹത്യ ആണ് പരിഹാരം എന്ന് കരുതി കാണണം. എന്താ പറയേണ്ടത് ല്ലേ,?

14. അച്ചാർ മണം ഒരു പെണ്ണിനെ പൊളളിക്കുന്ന വിധം 

ചില ഓർമ്മകളുടെ ഗന്ധം നമ്മുടെ കൂടെ തന്നെ ഉണ്ടാകും. സന്തോഷത്തിന്റെ അല്ലെങ്കിൽ വേദനയുടെ ആയിരിക്കും. പാവം ആ പക്വത ഇല്ലാത്ത പ്രായത്തിൽ കിട്ടിയ ആ അനുഭവം കാലങ്ങൾ മാറിയിട്ടും ആ മണം കൂടെ ഉണ്ടേന്ന് തോന്നൽ ആ അനുഭവത്തിൽ നിന്ന് കിട്ടിയ മുറിവിന്റെ ആഴം എത്രത്തോളം ആയിരിക്കും അല്ലെ?


15. മൂന്ന് പെണ്ണുങ്ങൾ

ഈ കുറിപ്പിലെ തലക്കെട്ട് ഇതിന് ചേരാത്തത് പോലെ തോന്നി.
മൂന്നു പെണ്ണുങ്ങൾ എന്ന് കണ്ടപ്പോ മൂന്ന് പ്രണയത്തിന്റെ ഓർമ്മകൾ ആയിരിക്കും പറയുന്നത് എന്ന്. വായിച്ചു വന്നപ്പോൾ അല്ലെ കാര്യം പിടി കിട്ടിയേ . എന്താണെന്ന് അല്ലെ? അത് വായിച്ചു അറിഞ്ഞാൽ മതി. ഞാൻ പറഞ്ഞു അതിലെ ട്വിസ്റ്റ്‌ പൊളിക്കുന്നില്ല . 

16. ഒരു ഭയങ്കര കാമുകി.

നിന്റെ സ്വരം എനിക്ക് ഇഷ്ടം ആണെന്ന് ഒരു പെൺകുട്ടി പറയുമ്പോൾ അത് എന്നോട് ഉള്ള പ്രണയം ആണെന്ന് തെറ്റിദ്ധരിക്കുമ്പോൾ ആരുടെ കുറ്റം കൊണ്ടാണ്? എന്നെ മാത്രം സ്നേഹിക്കാൻ പാടുള്ളു എന്ന് എവിടെയും പറഞ്ഞിട്ടില്ല. ആ കുട്ടി എത്ര പേരെ വേണെങ്കിലും സ്നേഹിക്കാം അതിന് എന്താ കുഴപ്പം? 

17. മൂന്നാമത്തെ നഗരത്തിലെ വിശുദ്ധ രാത്രികളെയും പകലുകളെയും പറ്റി

പ്രണയം മനുഷ്യനെ ഭ്രാന്തനും സ്വാർത്ഥത ആക്കി തീർക്കും. എന്റേത് ആണെന്നുള്ള സ്വാർത്ഥത തനിയെ വരും അത് ആരുടേയും കുറ്റം അല്ല പ്രണയം ഒഴുകി കൊണ്ടിരിക്കുന്ന പുഴ പോലെയാണ്. ഇത്ര സ്നേഹിച്ചിട്ടും കൊതി വരാതെ അങ്ങനെ. നഷ്‌ടപ്പെട്ടു പോകുമ്പോൾ ആയിരിക്കും ആ സ്നേഹത്തിനു ഇത്രയധികം മധുരം ഉണ്ടെന്ന് അറിയുന്നത് തന്നെ. പ്രണയം മനുഷ്യനെ ഭ്രാന്ത്‌ ആകാനുള്ള ലഹരിയാണ്. അത് എങ്ങനെയാ അതിന്റെ ഫീൽ പറഞ്ഞു തരേണ്ടത് അല്ലെ?

18. ഒരു സദാചാര പോലീസുകാരൻ്റെ ഓർമ്മകൾ

ചെറുപ്പത്തിൽ ആണും പെണ്ണും ഉമ്മ വച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാകും എന്ന് കരുതി നടന്ന കാലം. അത് കാണുമ്പോൾ അയ്യേ എന്ന് പറഞ്ഞു കണ്ണ് പൊത്തി ഇരുന്നുണ്ട്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തു അറിവിയ്മ ചെയ്ത കാര്യം ഓർക്കുന്നുണ്ടല്ലോ . തിരിച്ചറിവ് ഇല്ലാത്ത കാലത്ത് ചെയ്തു പോയ തെറ്റ് അല്ലെ പിന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കുമ്പോൾ സ്നേഹം ആദരിക്കപ്പെടേണ്ടത് ആണെന്ന് തിരിച്ചറിഞ്ഞല്ലോ. കാലങ്ങൾ ക്ക് ഇപ്പുറം തിരിച്ചറിഞ്ഞല്ലോ അത് മതിന്നെ.

19. ഞാൻ മരിച്ചു പോയാൽ നീ എന്ത് ചെയ്യും? 


വായിച്ചു ബുക്ക്‌ എന്റെ മടിയിൽ വച്ചു കുറച്ചു നേരം കണ്ണ് അടച്ചു അങ്ങനെ ഇരുന്നു. പ്രിയപ്പെട്ടവരുടെയും അറിയുന്നവരുടെയും ഫേസ് ബുക്കിൽ കാണുന്ന ചില മുഖങ്ങളും വാർത്തയിൽ കാണുന്ന മനുഷ്യരുടെ മുഖം പുഞ്ചിരി കൊണ്ട് നിൽക്കുന്ന ഓരോ ഫോട്ടോ യും കാണുമ്പോൾ നോവ് തോന്നാറുണ്ട്. മരണം ശേഷം നമ്മളെ ആരെങ്കിലും ഓർത്തു ഇരിക്കുമോ? അറിയില്ല. ഒരിക്കലെങ്കിലും സ്വന്തം മരണം ഇമേജ് ചെയ്തു നോക്കിയിട്ട് ഞാൻ
. പ്രിയപ്പെട്ടവർ കരയുന്നത്. അവഗണിച്ച മനുഷ്യർ എന്നെ കുറിച്ച് നല്ല പറയുന്നത് കേട്ടിട്ട് ചിരി വരുന്നത്. പല മുഖങ്ങൾ എന്നെ തേടി വന്നു. ഞാൻ മരിച്ചാൽ ഓർത്തു വയ്ക്കാൻ എന്തുണ്ട് എന്ന് ചോദിച്ചാൽ? എന്നെ കുറിച്ച് ആരൊക്കെ ഉണ്ടെന്ന് ചോദിച്ചാൽ? ആരെങ്കിലും ഒക്കെ കാണുമായിരിക്കും അല്ലെ. അതിന്റെ ഉത്തരവും അറിയില്ല. മരണം വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ജനിച്ചു കഴിഞ്ഞാൽ മരണം ഉണ്ട് അപ്പൊ. എന്തിനാ ജീവിച്ചു കൊതി തീരാത്ത വരെ കൊണ്ട് പോകുന്നത്.മരണം അല്ലെങ്കിലും രംഗ ബോധമില്ലാത്ത കോമാളി ആണല്ലോ. പ്രതീക്ഷിക്കാതെ അങ്ങ് കടന്നു വരും. വരു പോകാം പറഞ്ഞു കൊണ്ട്. നമ്മുടെ കൂടെ നിഴലായി കൂടെയുണ്ട്. വാക്കുകൾ കൊണ്ട് അതീതമാണ് സ്നേഹത്തെയും മരണത്തെയും കുറിച്ച് പറയാൻ എന്ന് തോന്നുന്നു. എത്ര പറഞ്ഞാലും തീരാത്ത വിശേഷം പോലെ..

വേറിട്ട ഓർമ്മ കുറിപ്പുകൾ വായിക്കുന്ന ഒരാൾക്ക് സ്വന്തം ജീവിതത്തിലെ ഓർമ്മകൾ തിരമാല പോലെ വന്നു കൊണ്ടിരിക്കും. മാറാല കൊണ്ട് മൂടി കിടന്ന ഓർമ്മകൾ എല്ലാം തെളിമയുടെ മനസ്സിലേക്ക് ഓടി എത്തും എന്നത് തീർച്ചയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക