Image

റീന അനിൽ നേതൃത്വം നൽകുന്ന  ഫോറൻസ് ഇ-മലയാളി ചെറുകഥാ മത്സരത്തിന്റെ ഗോൾഡ് സ്പോൺസർ

Published on 28 February, 2024
റീന അനിൽ നേതൃത്വം നൽകുന്ന  ഫോറൻസ് ഇ-മലയാളി ചെറുകഥാ മത്സരത്തിന്റെ ഗോൾഡ് സ്പോൺസർ

ഇ-മലയാളി ആഗോള മലയാളികൾക്കായി നടത്തുന്ന ചെറുകഥാ മത്സരത്തിൻറെ ഗോൾഡ്  സ്പോൺസറായി രണ്ടാം തവണയും   ന്യു ജേഴ്‌സി കേന്ദ്രമായ ഫോറൻസ് (FOURANS). മലയാളിയായ റീന അനിൽ നേതൃത്വം നൽകുന്ന  ഫോറൻസ്   സ്റ്റാഫിംഗിലും പേറോൾ സേവനങ്ങളിലും നേതൃത്വം നൽകുന്ന, ന്യൂജേഴ്സിയിലെ പ്രശസ്തമായ കമ്പനികളിലൊന്നാണ്.  

സർവ്വകലാശാലകൾ, സംസ്ഥാന സർക്കാരുകൾ, ആശുപത്രികൾ, ടെലികോം എന്നിവയുടെ  നേരിട്ടുള്ള വെണ്ടറാണ് FOURANS. താൽക്കാലിക കൺസൾട്ടന്റുമാരേയോ കരാറുകാരെയോ സമയത്തിൻറെയും മെറ്റീരിയലിൻറെയും അടിസ്ഥാനത്തിൽ നൽകുന്നു, 6 മാസ കാലയളവിനുശേഷം, കരാറുകാരെ ക്ലയൻറ് മുഴുവൻ സമയ ജീവനക്കാരായി നിയമിക്കാമെന്ന ധാരണയോടെ.

ഓരോ സ്ഥാപനത്തിനും അവരുടെ പ്രശ്‌നങ്ങളിൽ വ്യത്യസ്‌ത വീക്ഷണവും പ്രവർത്തനരീതിയും ഉണ്ട്. ക്ലയൻറ്റുകൾക്ക് അവരുടെ വിലയേറിയ സമയം ലാഭിക്കാനും; അവരുടെ ചെലവുകൾ കുറയ്ക്കാനും; അവരുടെ പ്രധാന ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്ന, FOURANS-ൻറെ കാര്യക്ഷമമായ പ്രക്രിയകൾ, മികച്ചതും വേഗമേറിയതുമായ പരിഹാരങ്ങൾ എന്നിവ കാരണം ക്ലയന്റുകൾ ആവർത്തിച്ചുള്ള ബിസിനസ്സ് നൽകുന്നു.

വിവിധ വ്യവസായ ഡൊമെയ്‌നുകളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും, വിവിധ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള വിദഗ്ദ്ധ പരിജ്ഞാനവും കാരണം, അചഞ്ചലമായ കാര്യക്ഷമതയോടെ ഉയർന്ന നിലവാരമുള്ള പരിഹാരങ്ങൾ ഫോർച്യൂൺ 200, ഫോർച്യൂൺ 50 ക്ലയൻറ്റുകൾക്ക് നൽകുന്നതിനാൽ അതിവേഗം വളരുന്ന വൈവിധ്യമാർന്ന സ്റ്റാഫിംഗ് & പേറോളിംഗ് സേവന കമ്പനികളിലൊന്നായി FOURANS അംഗീകരിക്കപ്പെട്ടിരിക്കുന്നു.

2008-ൽ റീന അനിൽ തൻറെ ബേസ്‌മെന്റിൽ നിന്ന് ആരംഭിച്ച ഒറ്റയാൾ കമ്പനിയിൽ ഇന്ന് അഞ്ഞൂറോളം കൺസൾട്ടൻസ് ജോലി ചെയ്യുന്നുണ്ട്; 100 കോടി ക്ലബ്ബിലെ അംഗത്വം എന്ന അനൗദ്യോഗിക സ്ഥാനവും കടന്ന് FOURANS മുന്നോട്ടു കുതിക്കുന്നത്‌ തനിക്കും തൻറെ ടീമിനും നൽകുന്ന പ്രചോദനവും ആത്മവിശ്വാസവും ആഹ്ലാദവും റീന മറച്ചുവെക്കുന്നില്ല.

കേരളത്തിൽ ജനിച്ചു വളർന്ന റീന, കഴിഞ്ഞ 23 വർഷമായി ന്യൂജേഴ്സിയിലാണ് താമസിക്കുന്നത്. കോർപ്പറേറ്റ് ഭരണത്തിൻറെ നിലവാരം ഉയർത്തികൊണ്ട് FOURANS രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച, പുരുഷന്മാരുടെ ലോകത്ത് ഒരു സ്ത്രീക്ക് തുല്യ കഴിവുണ്ടെന്ന് തെളിയിക്കുന്ന റീന, വസ്‌തുതകളിൽ വിശ്വസിക്കുന്നവളും, വിശകലനങ്ങളാൽ നയിക്കപ്പെടുന്ന ശക്തമായ തീരുമാനമെടുക്കുന്ന വ്യക്തിയുമാണ്. 

Join WhatsApp News
Joseph Abraham 2024-03-01 12:40:07
Thank you very much for your generosity and support for the Malayalam literature
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക