Image

മുന്നേറുന്ന ഇന്ത്യയിൽ നിന്ന് പ്രവാസം ചെയ്യാൻ ഇഷ്ട്ടപ്പെടുന്ന ഇന്ത്യക്കാർ (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)

Published on 28 February, 2024
മുന്നേറുന്ന ഇന്ത്യയിൽ നിന്ന് പ്രവാസം ചെയ്യാൻ ഇഷ്ട്ടപ്പെടുന്ന ഇന്ത്യക്കാർ (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)

ഇന്ത്യ തിളങ്ങുന്നു. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തി. 2050 ടെ ഇന്ത്യ ലോകം കിഴടക്കു൦. ഈ അടുത്ത സമയത്ത് സോഷ്യൽ മീഡിയകളിൽ കുടി പ്രചരിക്കുന്നതാണ് ഈ വാചകങ്ങൾ. ലോകസഭ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുന്ന വേളയിലാണ് ഇപ്പോൾ ഇത് കൂടുതലായി കാണുന്നത്. ഇന്ത്യ ഭരിക്കുന്ന മുന്നണിയുടെ അനുഭാവികളാണ് ഈ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ അടിമകളാക്കിയ ബ്രിട്ടനെ പോലും പിന്തള്ളിക്കൊണ്ടാണ് ആ വളർച്ച എന്നാണ് അവരുടെ കണ്ടെത്തൽ.  മോഡി ഇന്ത്യ ഭരിക്കാൻ തുടങ്ങിയതു കാലം തൊട്ടാണ് ഇന്ത്യ വളരാൻ തുടങ്ങിയതെന്നാണ് അവരുടെ വാദം. ആ വളർച്ച തുടരണമെങ്കിൽ മോഡി വീണ്ടും അധികാരത്തിൽ വരണമെന്നാണ് അവരുടെ ആഹ്വാനം. ബി ജെ പി യെ വീണ്ടും അധികാരത്തിൽ എത്തിക്കുക എന്നതാണ് ആ പ്രചാരണത്തിനു പിന്നിൽ.
ഇന്ത്യ വളരുന്നതിൽ ഏതൊരു ഇന്ത്യക്കാരനും അഭിമാനം ഉളവാക്കുന്നതാണ്. മൂന്നാം ലോകരാഷ്ട്രമായി ഇന്ത്യയെ കളിയാക്കിയവരുടെ മുന്നിൽ എന്നും ഇന്ത്യക്കാർ തല കുനിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. അവരുടെ മുന്നിൽ തലയുർത്തി നില്ക്കാൻ ഇന്ത്യയുടെ വളർച്ച  കരണമാകുമെന്നതിനെ സംശയമില്ലാത്തതു തന്നെയാണ്. ഇന്ത്യ അതിവേഗം വളരുന്നു എന്ന പ്രചരിക്കുമ്പോഴും ഇന്ത്യക്കാർ തൊഴിൽ തേടി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതാണ് ഏറെ രസകരം. ഗൾഫ് യുറോപ്പ് അമേരിക്ക തുടങ്ങി ഒട്ടുമിക്ക തൊഴിൽ സാധ്യത ഉള്ളിടത്തും ഇന്ത്യക്കാർ പോകുന്നുണ്ട്. ഗൾഫിലെ പ്രവാസികളിൽ ഏറെപ്പേരും ഇന്ത്യയിൽനിന്നുള്ളവരാണ്. യു കെ യിൽ ഇന്ത്യക്കാരെ തട്ടിമാറ്റിയിട്ടുനടക്കാൻ പറ്റാത്ത അവസ്ഥയാണ്. അമേരിക്കയിലും ഇന്ത്യക്കാരുടെ കുടിയേറ്റം കുറവല്ല. അങ്ങനെ ഇന്ത്യക്കാർ തൊഴലാന്വഷിച്ച് പോകാത്ത രാജ്യങ്ങളില്ല. വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ നിന്ന് ഇന്ത്യക്കാർ മറ്റുരാജ്യങ്ങളിലെക്ക് പോകുന്നതെന്തുകൊണ്ടാണ്.
അതിന് പല കാരണങ്ങൾ ഉണ്ട്. ഒന്നാമതായി ഇന്ത്യയിൽ ഉള്ളതിനേക്കാൾ മെച്ചപ്പെട്ട സാലറി കിട്ടുമെന്നതാണ്. രണ്ടാമതായി ജീവിത  നിവാരത്തിൻറെ മികവ്. പ്രധാനമായും ഈ രണ്ടു കാര്യങ്ങളും ഇന്ത്യയിൽ ലഭിക്കുമെങ്കിൽ ആരും ഇന്ത്യ വിട്ടുപോകാൻ ആഗ്രഹിക്കില്ല. അതിനർത്ഥം ഒരു വ്യക്തിക്ക് ജീവിക്കാൻ വേണ്ട പ്രധാനപ്പെട്ട ഈ രണ്ടു കാര്യങ്ങൾ ഇന്ത്യയിൽ ലഭിക്കുന്നില്ല എന്നതാണ്. വളർച്ചയിൽ ഇന്ത്യയേക്കാൾ പിറകിൽ നിൽക്കുന്നു എന്ന് പരിഹസിക്കുന്ന   രാജ്യങ്ങൾ നൽകുന്നു എന്നതാണ് ഏറെ രസകരം.  ഊതിവീർപ്പിച്ച ബലൂൺ ശക്തമാണെന്ന് പറയുന്നതുപോലെയായെ അതിനെ കാണാൻ കഴിയു.        

ഒന്നാമതായി ഒരു രാജ്യം വികസിക്കുന്നുയെന്ന് പറയുമ്പോൾ ആ രാജ്യത്തിലെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നു എന്നതാണ്. ഭക്ഷണം പാർപ്പിടം തൊഴിൽ ശരാശരി വരുമാനം എന്നിവയാണ് അതിൽ പ്രധാനമായും ഉൾപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ എത്ര ശതമാനം ആൾക്കാർക്ക് പൂർണ്ണമായി ഇത് ലഭിക്കുന്നുണ്ട്. ഇന്ത്യക്ക്  സ്വാതന്ത്ര്യം കിട്ടിയപ്പോൾ അന്നത്തെ ഭരണകർത്താക്കളെയെറെ വിഷമിപ്പിച്ചു ഒരു പ്രശ്നമായിരുന്നു ജനങളുടെ ദാരിദ്ര്യം. ആവശ്യമായ ഭക്ഷണ വസ്തുക്കളുടെ ലഭ്യതകുറവായിരുന്നു അതിനു കാരണം. ആഗോള തലത്തിലെ പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം അന്ന് വളരെ പിന്നിലായിരുന്നു. ഹരിത വിപ്ലവത്തിൽ കൂടി ഇന്ത്യ ഭക്ഷ്യ വസ്തുക്കളുടെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടാനായി. കര്ഷകരെ സ്നേഹിക്കുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത ലാൽ ബഹാദൂർ ശാസ്ത്രിയെന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ഡോക്ടർ സ്വാമിനാഥനെന്ന കൃഷിശാസ്‌ത്രജ്ഞനേയനെ ആ പദ്ധതിയുടെ ചുമതലക്കാരനാക്കി. അദ്ദേഹത്തിന്റ നേത്രത്വത്തിൽ ഇന്ത്യയുടെ കാർഷിക മേഖല വലിയ വളർച്ച നേടി. ഭക്ഷ്യ വസ്തുക്കളുടെ ഉൽപ്പാദനത്തിൽ ഏറെക്കുറെ സ്വയം പര്യാപ്തത നേടുകയുണ്ടായി. അതിൽ കൂടി ജനങ്ങളുടെ പട്ടിണി ഏറക്കുറെ മാറ്റിയെടുക്കാനായി. നെഹ്‌റു വിഭാവനം ചെയ്ത പഞ്ചവത്സര പദ്ധഥിതി മറ്റൊരു ഭാഗത്തുകൂടി രാജ്യത്തെ വളർത്തി.  

അങ്ങനെ ഇന്ത്യയുടെ വളർച്ച പലഘട്ടങ്ങളിയായി നടന്നു. അതിനർത്ഥം ഇന്ത്യ വികസിത രാജ്യങ്ങൾക്കൊപ്പമായി എന്ന് കരുതാൻ കഴിയില്ല. തൊഴിൽ ഉൾപ്പെടെ അടിസ്ഥാന സ്വകാര്യങ്ങൾ ഉള്ള രാജ്യങ്ങളാണ് വികസിത രാജ്യങ്ങൾ. ജനങ്ങൾക്ക് പാർപ്പിടവും ആഹാരവും തുഴയിലും അവർ ഉറപ്പുനൽകുന്നു. ഇന്ത്യയുടെ ഗ്രാമങ്ങളിലെ ജനങ്ങളിൽ എത്ര ശതമാനത്തിന്പാർപ്പിട സൗകര്യമുണ്ട്. ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ എത്രയോ കുടുതലാണ്. 
ഇന്ത്യക്കാരന്റെ ശരാശരി വരുമാനം ഇവിടങ്ങളിലേക്കാൾ വളരെ കുറവുമാണ്. ഇന്ത്യ വളർന്നുയെന്നത് ശരിതന്നെ. അത് വികസിത രാജ്യങ്ങളെക്കാൾ മുകളിൽ ആണെന്ന് പറയുമ്പോൾ പിന്നെ എന്തിന് ഇന്ത്യക്കാർ അവിടങ്ങളിൽ പോകുന്നു. ഇന്ത്യക്കാർ വികസിത രാജ്യത്തേക്ക് പോകുന്നത് വിനോദ സഞ്ചാരത്തിനല്ല. ജീവിക്കാൻ വേണ്ടി തൊഴിൽ തേടിയാണ്. അതിനർത്ഥം ഇന്ത്യയേക്കാൾ മികച്ച രീതിയിൽ ജീവിക്കാം അല്ലെങ്കിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തേക്കാൾ കുടുതലുള്ളത്തുകൊണ്ട് ആ രാജ്യത്തെ പണം ഇന്ത്യയിൽ ചിലവഴിച്ച് മെച്ചമായി ജീവിക്കാം എന്നതുമാണ്. 

വികസിത രാജ്യങ്ങളെക്കാൾ ഇന്ത്യ വളർന്നുയെങ്കിൽ ഇന്ത്യയിലേക്ക് തൊഴിൽ തേടി അവിടെയുള്ളവർ എത്താത്തതെന്തു കൊണ്ട്. ഭരിക്കുന്നവർ തങ്ങളുടെ മഹത്വം വിളിച്ചറിയിക്കാൻ രാജ്യം ആഗോള തലത്തിൽ എല്ലാവരെയും കടത്തിവെട്ടിയെന്ന് വീമ്പിളക്കുമ്പോൾ ഇന്ത്യക്കാർ മനസ്‌സില്ലയ്മ്മയുടെ മറ്റു രാജ്യങ്ങളിൽ ജീവിക്കാൻ വേണ്ടി പണിയെടുക്കുന്നു എന്നുകൂടി ഓർക്കണം.

 രാജ്യം വളരുമ്പോൾ ജനങ്ങളുടെ ജീവിത നിലവാരവും ഉയരും. എല്ലാ മേഖലയിലും ആ വളർച്ചയുണ്ടാകും അവിടേക്കാണ് ജനങ്ങൾ കുടിയേറിപ്പാർക്കാൻ ഇഷ്ട്ടപ്പെടുന്നത്. ജനങ്ങൾ കുടിയേറിപ്പാർക്കുന്നത് പച്ചപ്പ്‌ കൺണ്ടുകൊണ്ടു മാത്രമാണ്. അഭിമാനിക്കാം നമ്മുടെ രാജ്യത്തെ ഓർത്തു. മറ്റുള്ളവരെക്കാൾ നാം മുന്നിലാണെന്ന് നമുക്കും ക്കൂടി തോന്നണം. മുന്നേറുന്ന ഇന്ത്യയിൽ നിന്ന് പ്രവാസം ചെയ്യാൻ ഇഷ്ട്ടപ്പെടുന്നവരാണ് മിക്ക ഇന്ത്യക്കാരും പ്രേത്യേകിച്ച് ഇന്ത്യയിലെ യൂവജനങ്ങൾ. അതിനർത്ഥം ഇന്ത്യയുടെ വളർച്ചയേക്കാൾ അവർക്കിഷ്ടം വിദേശത്തിന്റെ മികച്ച നിലവാരം തന്നെ. ഓരോ വർഷവും അത് കൂടിക്കൊണ്ടിരിക്കുമ്പോൾ അത് എന്താണ് സൂചിപ്പിക്കുന്നതെന്ന് ചിന്തിക്കുക.              
             

Join WhatsApp News
Jayan varghese 2024-02-28 13:10:01
വളർന്നു മുറ്റിയ ഇന്ത്യയെക്കാണാൻ നമ്മുടെ തൊഴിലുറപ്പ് ഫീൽഡുകളിൽ പണിയെടുക്കുന്ന പാവപ്പെട്ട സ്ത്രീകളുടെ ജീവിത നിലവാരം അളന്നാൽ മതി. ഒരു നല്ല വേഷം ധരിക്കാൻ പറ്റാതെ തലമുടിയിൽ അൽപ്പം എന്ന തേച്ചു മിനുക്കാൻ പറ്റാതെ കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കാനും കെട്ടിയവന് കള്ളടിക്കാൻ കൈമടക്ക് കൊടുക്കാനായി അവർ കഷ്ടപ്പെടുകയാണ്. എന്നിട്ടും 916 മാഫിയകളുടെ ഉടക്ക് ചൂണ്ടകളിൽ കുടുങ്ങി കഴുത്തിലും അൽപ്പം മഞ്ഞ മണ്ണ് ചാർത്തിയിട്ടുണ്ടാവും അവർ. വെള്ളിത്തിരയിലെയും സ്വർണ്ണത്തിരയിലെയും ഖലാഹാരന്മാരും ഖലാഹാരികളും കൂടി ’ അണിഞ്ഞാസ്വദിക്കാനും അവസാനം പണയം വയ്ക്കാനുമായി ‘ അവരെ പ്രലോഭപ്പിക്കുകയാണ്. ഇതിനിടയിൽ ഒരാഴ്ച ആശുപത്രിയിൽ കിടക്കേണ്ടി വന്നാൽ ദേശസാൽകൃത ബാങ്കുകൾ ചെണ്ട കൊട്ടി ചെണ്ട കൊട്ടി കിടപ്പാടം അവര് കൊണ്ടുപോകും. ഗൃഹനാഥയുടെ ശവം മറവു ചെയ്യാൻ സ്വന്തം അടുക്കള കുഴിച്ചു സ്ഥലം കണ്ടെത്തേണ്ടി വരും. മറുവശത്തു വി ഐ പി മാരും ചുണ്ണാമ്പു് കൊച്ചമ്മമാരും മരുവുന്ന ഫൈവ് സ്റ്റാർ ഇന്ത്യയിൽ അടിവസ്ത്രങ്ങൾ ഊരിയെറിഞ്ഞ് മഴനൃത്തം അരങ്ങു തകർക്കുന്നു. മദ്യവും സ്വർണ്ണവും സെക്‌സും വയലൻസും കൂടിക്കുഴഞ്ഞ ഇവരുടെ ഇന്ത്യയാണ് യഥാർത്ഥ ഇന്ത്യ. ഇവർ നയിക്കുന്നു, ഇവർ ഭരിക്കുന്നു. കാലാ കാലങ്ങളിൽ കോടി വച്ച കാറുകളിൽ തക്കാളിപ്പഴ നിറവുമായി ഇവർ വോട്ടു ചോദിച്ചെത്തുമ്പോൾ കത്തിക്കാളുന്ന വേനൽച്ചൂടിൽ കരിഞ്ഞുണങ്ങിയ ഇന്ത്യൻ ദരിദ്രവാസിക്ക് കയ്യിലുള്ള ആ സാധനം അങ്ങട് കുത്തിക്കുത്തി കൊടുക്കാം. വോട്ടൈ ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക