Image

സ്നേഹബന്ധങ്ങൾ യാദൃശ്ചികതയാകാം : ലാലു കോനാടിൽ

Published on 26 February, 2024
സ്നേഹബന്ധങ്ങൾ യാദൃശ്ചികതയാകാം : ലാലു കോനാടിൽ

സ്നേഹബന്ധങ്ങൾ
യാദൃശ്ചികതയാകാം... 

അവ വന്നു ചേരുമ്പോൾ ആഹ്ലാദിക്കുന്നവരുണ്ട്... ആശ്വസിക്കുന്നവരുണ്ട്..
കേവലം പരിചയമെന്ന പോലെ
അണകെട്ടി നിർത്തുന്നവരുമുണ്ട്...
എന്തു തന്നെയായാലും ഒരു
ഘട്ടമെത്തുമ്പോൾ സ്നേഹ ബന്ധങ്ങളിൽ
സ്വന്തം ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുള്ള
അറിയിപ്പുകൾ കടന്നു വരും....
ഇഷ്ടമുള്ള പാട്ട്, സിനിമ, ആഹാരം,
ചിന്തകൾ, വായനകൾ...
അങ്ങനെ പലതും...!

അവ മറ്റേയാൾക്കും അനുകൂലമാണെന്ന്
വരുമ്പോൾ നാം അതിരറ്റ് സന്തോഷിക്കും..
പക്ഷേ ചിലത് പ്രതികൂലമായി
വരുന്നവയായിരിക്കും... എല്ലാം ഒരു പോലെ
ഇഷ്ടമാകണമെന്നില്ലല്ലോ...
പിന്നെ, അവയെ മറ്റേയാളെക്കൊണ്ട്
അംഗീകരിപ്പിക്കുകയോ
അനുസരിപ്പിക്കുകയോ ചെയ്യുന്നിടത്ത്
ഉള്ളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു
തുടങ്ങുന്നു...

എല്ലാറ്റിനുമുപരിയായി, ഓരോ വ്യക്തിയും
അവരവരുടെ വ്യക്തിത്വം
സൂക്ഷിക്കുന്നവരാണ്, സ്വതന്ത്രരാണ്
എന്ന ഒരു ധാരണ വളർത്തിയാൽ തീരാവുന്ന
പ്രശ്നമേയുള്ളൂ ജീവിതത്തിൽ...
സ്നേഹം കയ്യടക്കലാകുന്നിടത്ത്,
വ്യക്തിത്വം അന്യാധീനമാകന്നിടത്ത്
അതിന് നിലനിൽപ്പില്ല...

മൗനമായിരിക്കുമ്പോഴും,
തിരക്കിലായിരിക്കുമ്പോഴും
മനസുകൊണ്ട് ഒരു വ്യക്തിയോട്
സംവദിക്കുന്നത്, ഒരപൂർവ്വതയുടെ
ധന്യതയാണ്... അതിനൊപ്പം നീങ്ങുക
എന്നത് അല്പം പ്രയാസവും...

Join WhatsApp News
Lalu 2024-02-26 05:58:29
❣️💞❣️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക