Image

ഭ്രമയുഗം ചിത്തഭ്രമത്തിന്റെ നാലുകെട്ടാണ്;പ്രേമലു , പൊട്ടിച്ചിരിയും സദാ പുഞ്ചിരിയും : മിനി ബാബു

Published on 26 February, 2024
ഭ്രമയുഗം ചിത്തഭ്രമത്തിന്റെ നാലുകെട്ടാണ്;പ്രേമലു , പൊട്ടിച്ചിരിയും സദാ പുഞ്ചിരിയും : മിനി ബാബു

കെട്ടിലും മട്ടിലും രണ്ട് വ്യത്യസ്തങ്ങളായ സിനിമകളാണ് ഈ ആഴ്ച കണ്ടത്, കൊല്ലത്തെ, twin threatres ഒന്നിൽ "പ്രേമലു," മറ്റതിൽ "ഭ്രമയുഗം". ആദ്യം കണ്ടത് "പ്രേമലു," അപ്പോഴും എന്റെ കണ്ണുകൾ മറ്റേ തീയറ്ററിലേക്ക് ആയിരുന്നു, "ഭ്രമയുഗം" ആയിരുന്നു എന്റെ മനസ്സിൽ.

പ്രേമലു നല്ലലു അക്ഷരാർത്ഥത്തിൽ ഹൗസ് ഫുൾ ആയിരുന്നു ഒരു സീറ്റ് പോലും ഒഴിഞ്ഞുണ്ടായില്ല, അടുത്തിടെ ആദ്യമായിട്ടാണ് ഇത്ര ഹൗസ് ഫുൾ ആയിട്ടുള്ള ഒരു തീയറ്ററിൽ സിനിമ കാണുന്നത്. ഒന്നൊന്നായി സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ട് മടുപ്പ് മുഷിപ്പോ ഇല്ലാതെ രണ്ട് മണിക്കൂറിൽ  കൂടുതലായി നീണ്ടു പോകുന്ന സിനിമ. പൊട്ടിച്ചിരിയും സദാ പുഞ്ചിരിയോടും കൂടി കണ്ട് തീർത്ത സിനിമ. ഒരുപാട് ഇഷ്ടമായി.

 രണ്ട് ദിവസങ്ങൾക്ക് ശേഷം "ഭ്രമയുഗം" കണ്ടു. വല്ലാതെ പിന്തുടരുന്ന സിനിമ. ബ്ലാക്ക് ആൻഡ് വൈറ്റ്  അതിനൊരു കാരണം. മൂന്നേ മൂന്ന് പ്രധാന വേഷക്കാർ മറ്റൊരു കാരണം. ഒരു മാവ് പോലും പൂക്കാത്തെ കാടുപിടിച്ച്  ആകെ നശിച്ച ഒരു നാലുകെട്ട് മറ്റൊരു കാരണം. ഈ സിനിമയുടെ സെറ്റിങ്  വല്ലാതെ haunt ചെയ്യുന്നു. മൂന്ന് മനുഷ്യരുമാത്രം രാത്രിയോ പകലോ എന്തെന്നറിയാതെ, അതിൽ ഒരാൾ മനുഷ്യൻ അല്ലല്ലോ. പാതിരാത്രി കഴിഞ്ഞ് കയറിവരുന്ന യക്ഷി. ഒരു നർത്തകിയെ പോലെ. സ്ത്രീരൂപം ഏറ്റം പൂർണ്ണതയിൽ മെനഞ്ഞു ഉണ്ടാക്കുന്നതാണല്ലോ യക്ഷി. ഈ യക്ഷിയും അത് തന്നെ.

ആ കാടും അതിനുള്ളിലെ ഈ നാലുകെട്ടും. അവിടുത്തെ വെപ്പുകാരനും. വെപ്പുകാരൻ ഉണ്ടാക്കുന്ന ഭക്ഷണവും വല്ലാതെ വീണ്ടും വീണ്ടും ഓർമ്മകളിലേക്ക് വരുന്നു.  ഭ്രമയുഗം ചിത്തഭ്രമത്തിന്റെ നാലുകെട്ടാണ്. അകപ്പെടുന്നവൻ ആ വള്ളിക്കെട്ടിനുള്ളിൽ ഇങ്ങനെ കുടുങ്ങിക്കിടക്കും, അഴിക്കും തോറും മുറുകി. മൂന്നുപേരും അഭിനയിക്കാവുന്നതിന്റെ അങ്ങേയറ്റം വരെ പോയിട്ടുണ്ട്. കൊടുമൺ പോറ്റി മമ്മൂട്ടി അല്ലാതെ വേറെ ആര്. ആദ്യപകുതി കൂടുതൽ ഇഷ്ടമായി.

ഭ്രമയുഗം, The Age of  Madness

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക