Image

ഫൊക്കാന 2024-ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു; രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2024 ഏപ്രില്‍ 20

ഡോ. കലാ ഷഹി Published on 22 February, 2024
ഫൊക്കാന 2024-ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു; രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2024 ഏപ്രില്‍ 20

ന്യൂജേഴ്സി : അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്‌ക്കാരങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്‌കാരത്തിനുള്ള രചനകള്‍ ക്ഷണിക്കുന്നു. 2024 ജൂലൈ 18 മുതല്‍ 20 വരെ നോര്‍ത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോണ്‍ഫറന്‍സ് സെന്ററില്‍ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാമത് ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക ചടങ്ങില്‍ വച്ചാണ് മലയാള സാഹിത്യത്തിലെ വിവിധ ശാഖകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന സാഹിത്യ കൃതികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്.

മലയാള ഭാഷയെയും സാഹിത്യത്തെയും എന്നും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫൊക്കാനയുടെ ആരംഭകാലം മുതല്‍ ഫൊക്കാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി വരുന്നത്.

നോവല്‍, ചെറുകഥാ, കവിത, ലേഖനം, തര്‍ജ്ജമ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 1982 ല്‍ ഫൊക്കാന രൂപം കൊണ്ടതു മുതല്‍ ആരംഭിച്ച ഫൊക്കാനയുടെ സാഹിത്യ പുരസ്‌കാരങ്ങള്‍ ഇന്ന് ലോകം മുഴുവനുമുള്ള മലയാള സാഹിത്യ പ്രേമികളുടെ അംഗീകരമേറ്റു വാങ്ങിയതാണ്. മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യ പുരസ്‌കാരങ്ങളുടെ ശ്രേണിയില്‍ വരെ എത്തി നില്‍ക്കുന്ന ഫൊക്കാന സാഹിത്യ പുരസ്‌ക്കാരത്തിന് മലയാളത്തിലെ മണ്മറിഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടനവധി പ്രശസ്തരായ സാഹിത്യകാരന്മാര്‍ അര്‍ഹരായിട്ടുണ്ട്.

വടക്കെ അമേരിക്കയിലും കാനഡയിലുമുള്ള എഴുത്തുകാരില്‍ നിന്നാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നതെന്ന് അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി കുര്യന്‍ അറിയിച്ചു. മലയാള സാഹിത്യത്തിലും സംസ്‌കാരത്തിലും തല്‍പ്പരരായ അമേരിക്കന്‍ പ്രവാസി മലയാളികളില്‍ നിന്നാണ് വിവിധ വിഭാഗങ്ങളിലേക്കുള്ള പുരസ്‌ക്കാരങ്ങള്‍ക്കായി കൃതികള്‍ ക്ഷണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താഴെ പറയുന്ന വിഭാഗങ്ങളിലാണ് ഇത്തവണത്തെ ഫൊക്കാന സാഹിത്യ പുരസ്‌കാരത്തിനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നത്.

ഫൊക്കാന തകഴി ശിവശങ്കരപ്പിള്ള പുരസ്‌കാരം: നോവല്‍
ഫൊക്കാന കാരൂര്‍ നീലകണ്ഠപ്പിള്ള പുരസ്‌കാരം: ചെറുകഥ
ഫൊക്കാന എന്‍. കെ. ദേശം പുരസ്‌കാരം: കവിത
ഫൊക്കാന സുകുമാര്‍ അഴീക്കോട് പുരസ്‌കാരം: ലേഖനം/നിരൂപണം
ഫൊക്കാന എം.എന്‍. സത്യാര്‍ത്ഥി പുരസ്‌കാരം: തര്‍ജ്ജമ

രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2024 ഏപ്രില്‍ 20 ആയിരിക്കും. 2022 മെയ് ഒന്നു മുതല്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളായിരിക്കും അവാര്‍ഡിനു പരിഗണിക്കുക. പുരസ്‌കാരത്തിന് പരിഗണിക്കപ്പെടേണ്ട കൃതികളുടെ മൂന്നു പ്രതികള്‍ താഴെ പറയുന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്.

Benny Kurian, 373 Wildrose Ave, Bergenfield, NJ 07621, USA, Phone: +1 201-951-6801.

പുരസ്‌കാരത്തിനായി ലഭിക്കുന്ന സാഹിത്യ കൃതികള്‍ മലയാളത്തിലെ പ്രഗത്ഭരായ സാഹിത്യകാരന്മാര്‍ അടങ്ങിയ ജഡ്ജിംഗ് പാനല്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമായിരിക്കും ജേതാക്കളെ നിര്‍ണയിക്കുകയെന്ന് എന്ന് ഗീതാ ജോര്‍ജ് കോര്‍ഡിനേറ്ററും, ബെന്നി കുര്യന്‍ ചെയര്‍മാനും, സണ്ണി മറ്റമന കോ-ചെയര്‍ ആയിട്ടുള്ള കമ്മറ്റി അറിയിച്ചു.

അവാര്‍ഡുകള്‍ സംബന്ധിച്ച കൂടുതകള്‍ വിവരങ്ങള്‍ അറിയുവാന്‍ ഫൊക്കാന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
വെബ്‌സൈറ്റ്: http://fokanaonline.org/.
Email: fokana2024literary@gmail.com
Phone: +1 201-951-6801

Join WhatsApp News
Peter 2024-03-01 16:15:58
താങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ ഫൊക്കാന സാഹിത്യ അവാർഡുകൾ കൈകാര്യം ചെയ്തത് നിരീക്ഷിച്ച ഒരു വ്യക്തിയാണ് ഞാൻ - അവാർഡുകൾ വെറും പ്രവസനമായും, ഇഷ്ടപ്പെട്ടവർക്ക് കൊടുക്കാൻ ഉള്ള വെറും ഫലകമായും മാറിയിരുന്ന ഒരു സമയത്ത് ( ഇപ്പോഴും ഇതൊക്കെത്തന്നെ!) അർഹപ്പെട്ടവരെ അങ്ങീകരിക്കാൻ താങ്ങളുടെ ചെയർമാൻഷിപ്പിൽ സാധിച്ചത് എന്നതിൽ അഭിനന്ദനങ്ങൾ. കേന്ദ്ര സാഹിത്യ അവാർഡുകളും, എന്തിന് കേരള സാഹിത്യ അവാർഡുകളും വേണ്ടപ്പെട്ടവർക്ക് തീറെഴുതി കൊടുത്തു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ,അർഹപ്പെട്ടവർക്ക്, അവരുടെ സാഹിത്യ കൃതികളുടെ മേൽ മെന്മ മാത്രം നോക്കി അംഗീകരിക്കാൻ താങ്ങൾക്ക് ആകട്ടെ എന്ന് ആശംസിക്കുന്നു. Please know that we are watching the award decisions! As you did previous years, American authors are looking forward for an impartial and academic, and prestigious selection! Last November, while at Kerala, I visited a book store, and noted on the cover of a book - 'FOKANA Award Recipient' ! Please know, FOKANA Literary awards are well respected among Malayalee readers. So, please be impartial! കുടിയേറ്റ സാഹിത്യത്തിന് ഫൊക്കാന നൽകുന്ന പ്രോത്സാഹനത്തിന് നമോവകം....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക