അന്തരിച്ച ഗായിക രാധിക തിലകിന്റെ മകള്‍ ദേവിക സുരേഷ് വിവാഹിതയായി. തിങ്കളാഴ്ചയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം ബെംഗളൂരില്‍ വെച്ചായിരുന്നു.
ബെംഗളൂരു സ്വദേശിയും അഭിഭാഷകനുമായ അരവിന്ദ് സുചിന്ദ്രൻ ആണ് ദേവികയുടെ വരൻ.ദേവികയും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
ഈ മാസം 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കണ്വെൻഷൻ സെന്ററില്‍ വച്ചാണ് വിവാഹത്തോടനുബന്ധിച്ച മറ്റു ചടങ്ങുകള്‍ നടക്കുക. സ്നേഹിതർക്കായുള്ള വിവാഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
രാധിക തിലകിന്റെ അടുത്ത ബന്ധുവായ സുജാത കുടുംബത്തോടൊപ്പം ദേവികയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സുജാതയും മകള്‍ ശ്വേതയും ഒരുമിച്ച് പ്രാർഥനാമംഗള ഗാനം ആലപിച്ചു. 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് അർബുദത്തെ തുടർന്ന് വിടവാങ്ങിയത്.