ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായികയാണ് അഞ്ജലി മേനോൻ. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ്, കൂടെ, വണ്ടർ വുമണ്‍സ് തുടങ്ങിയവയാണ് അഞ്ജലി സംവിധാനം ചെയ്ത ചിത്രങ്ങള്‍.
ഒരു ഇടവേളയ്ക്ക് ശേഷം തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് അഞ്ജലി മേനോൻ. ചിത്രം തമിഴിലായിരിക്കും എന്നും സൂചനകള്‍ ഉണ്ട്.
സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് ചിത്രത്തിന്റെ വിശേഷങ്ങള്‍ അഞ്ജലി മേനോൻ പങ്കുവച്ചത്. തമിഴ് സിനിമാ മേഖലയിലെ പ്രമുഖ നിർമ്മാണകമ്ബനിയായ കെജിആർ സ്റ്റുഡിയോസിന്റെ ബാനറില്‍ കാർത്തിക് ഗൗഡ, യോഗി ജി രാജ്, വിജയ് സുബ്രഹ്മണിയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കെആർജി 07 എന്ന് താത്ക്കാലികമായി പേരു നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. അഞ്ജലി മേനോന്റെ സംവിധാനം ആദ്യ തമിഴ് ചിത്രമാണ് ഇത്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്ന് സംവിധായിക അഞ്ജലി മേനോൻ സാമൂഹ്യമാദ്ധ്യമത്തില്‍ കുറിച്ചു.