Image

ജെസ്സി ജോർജ് ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

Published on 20 February, 2024
ജെസ്സി ജോർജ് ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ഫോമാ ന്യൂ ഇംഗ്‌ളണ്ട് റീജിയണിൽ നിന്നും ജെസ്സി ജോർജ്ജ്  ഫോമായുടെ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. 
കേരളാ അസോസിയേഷൻ ഓഫ് കണക്ടിക്കട് അംഗമായ ജെസ്സി ജോർജിന്റെ  സ്ഥാനാർത്ഥിത്വം അസോസിയേഷൻ പ്രസിഡന്റ് വീണ പിള്ള ഔദ്യോഗികമായി പ്രഖ്യാപിച്ചു.  

2022-ൽ കേരള അസോസിയേഷൻ ഓഫ് കണക്റ്റിക്കട്ടിന്റെ (KACT) പ്രസിഡന്റായി മികച്ച പ്രവർത്തനം കാഴ്ചവച്ച ജെസ്സി ജോർജ്ജ്  2023-ലും 2024-ലും ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഫോമ കൾച്ചറൽ അഫയേഴ്‌സ് കമ്മിറ്റിയിലെ നിലവിലെ അംഗം കൂടിയായ ജെസ്സി നിരവധി സൂം ഇവന്റുകൾക്ക് നേതൃത്വം നൽകി. മദേഴ്സ് ഡേ സ്‌പെഷ്യൽ പ്രോഗ്രാം ഇവയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഇവന്റാണ്. യു.എസിലെമ്പാടുമുള്ള ഗായകർക്കൊപ്പം വാലന്റൈൻസ് ഡേ, മ്യൂസിക് നൈറ്റ് തുടങ്ങിയ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും ചെയ്തു. 
കോട്ടയം സ്വദേശിയായ ജെസ്സി ജോർജ് 1985-ലാണ് യു.എസിലെത്തിയത്. ഭർത്താവ് പ്രസാദിനൊപ്പം വെസ്റ്റ് ഹാർട്ട്‌ഫോർഡിലാണ് താമസിക്കുന്നത്.

ഗണിതശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ ജെസ്സി കഴിഞ്ഞ 35 വർഷമായി സ്‌റ്റേറ്റ് ലേബർ ഡിപ്പാർട്ട്‌മെന്റിൽ ഉദ്യോഗസ്ഥയാണ്. അതോടൊപ്പം  കണക്റ്റിക്കട്ട് കരിയർ റിസോഴ്‌സ് നെറ്റ്വർക്ക് (CCRN) പ്രോഗ്രാമിന്റെ ചുമതല കൂടി നിർവഹിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും അവരുടെ കരിയർ പാതയിൽ ദിശാബോധം പകരുന്ന ഏറ്റവും ഡിമാൻഡുള്ള പ്രസിദ്ധീകരണമാണ്.   CCRN പുറത്തിറക്കുന്ന കണക്റ്റിക്കട്ട് കരിയർ പാത്ത്‌സിന്റെ പിന്നിലും ജെസ്സിയുടെ കരങ്ങളുണ്ട്. അധ്യാപകർ, സ്‌കൂൾ, കോളേജ്, കൗൺസിലർമാർ, തൊഴിൽ രംഗത്തെ പ്രൊഫഷണലുകൾ എന്നിവർക്കായി CCRN വാർഷിക കോൺഫറൻസുകളും പ്രഭാതഭക്ഷണ സിമ്പോസിയങ്ങളും നടത്തുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ലിയെസാണായും ജെസ്സി പ്രവർത്തിക്കുന്നു. 

നോർത്ത് അമേരിക്കൻ മലങ്കര ക്‌നാനായ കമ്മ്യൂണിറ്റി (NAMKC) ദേശീയ കമ്മിറ്റി അംഗം കൂടിയാണ് ജെസ്സി. സഭയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമായ ജെസ്സി ജോർജ്ജ്,   വനിതാ ഫോറം സെക്രട്ടറി, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ  വഹിച്ചിട്ടുണ്ട്. കൂടാതെ, പ്രോഗ്രാം കമ്മിറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ കൺവെൻഷനിലും വരാനിരിക്കുന്ന ദേശീയ കൺവെൻഷനുമായി ബന്ധപ്പെട്ട ആസൂത്രണ യോഗത്തിലും ജെസ്സി സജീവമാണ്. 

റീജിയണിലെ ഫോമാ നേതാക്കൾ ജെസ്സിക്ക് പിന്തുണയുമായി രംഗത്തുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക