Image

ടിറ്റോ ജോണ്‍ ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് സണ്‍ ഷൈന്‍ റീജിയനില്‍ നിന്നും മത്സരിക്കുന്നു.

ജോസഫ് ഇടിക്കുള. Published on 13 February, 2024
ടിറ്റോ ജോണ്‍ ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് സണ്‍ ഷൈന്‍ റീജിയനില്‍ നിന്നും  മത്സരിക്കുന്നു.

ടാമ്പാ : മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ മുന്‍ സെക്രട്ടറിയും ഫോമായുടെ സജീവ പ്രവര്‍ത്തകനുമായ ടിറ്റോ ജോണ്‍ ഫോമായുടെ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സണ്‍ ഷൈന്‍ റീജിയന്‍ ട്രഷറര്‍, ചെയര്‍മാന്‍, ഫോമാ ബേസ്ഡ് കപ്പിള്‍ കമ്മിറ്റീ മെമ്പര്‍, എം എ സി എഫ് വിസ ക്യാമ്പ് കോര്‍ഡിനേറ്റര്‍, ഫോമാ യൂത്ത് ഫെസ്റ്റിവല്‍ കമ്മിറ്റി മെമ്പര്‍ തുടങ്ങി അനേകം സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ടിറ്റോ ജോണ്‍ 2014 -16 കാലഘട്ടത്തില്‍ ഫോമാ നാഷണല്‍ കമ്മിറ്റിയിലെ യൂത്ത് റെപ്രെസെന്ററ്റീവ് ആയിരുന്നു . ടാമ്പാ മലയാളി സാമൂഹിക പ്രവര്‍ത്തനങ്ങളിലെ  നിറ സാന്നിധ്യമായ ടിറ്റോയോടൊപ്പം നിരവധി പരിപാടികളില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും ടിറ്റോയെപോലുള്ളവര്‍ മുഖ്യധാരയിലേക്ക് വരുന്നത് ഫോമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രയോജനപ്പെടുമെന്നും ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 
 
ടിറ്റോ ജോണിന് എം എ സി എഫിന്റെ എല്ലാ വിധ പിന്തുണയും അസോസിയേഷന്‍ പ്രസിഡന്റ് എബി പ്രലേലും സെക്രട്ടറി സുജിത് അച്യുതനും വാഗ്ദാനം ചെയ്തു. സണ്‍ഷൈന്‍ റീജിയന്റെ വിവിധ നേതാക്കളുടെ അഭ്യര്‍ഥനയെ മാനിച്ചാണ് നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നത് ഏറ്റെടുത്തിട്ടുള്ള ചുമതലകള്‍ സ്തുത്യര്‍ഹമായ രീതിയില്‍ നിര്‍വ്വഹിച്ചി ട്ടുള്ള ടിറ്റോ ജോണ്‍ ഫോമയ്ക്ക് ഒരു മികച്ച മുതല്‍ക്കൂട്ടാകുമെന്ന് ജെയിംസ് ഇല്ലിക്കല്‍, സജി കരിമ്പന്നൂര്‍, ടോമി മ്യാല്‍ക്കപുറത്ത്, ബാബു തോമസ്, ഷാജു ഔസെഫ്, ജോസ് ഉപ്പൂട്ടില്‍, ഫ്രാന്‍സിസ് വയലുങ്കല്‍, സുനില്‍ വര്‍ഗീസ്, സാല്‍മോന്‍ മാത്യു തുടങ്ങിയ എം എ സി എഫിലെ പ്രമുഖ ഫോമാ നേതാക്കള്‍ പറഞ്ഞു.

 

Join WhatsApp News
Biju joseph 2024-02-13 15:28:03
All the best wishes Titto.. well deserved candidate
Thomas mathew 2024-02-13 15:29:17
Best wishes Titto. He should run for executive long time back.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക