Image

ബേബി ഊരാളിൽ ഫോമാ മുഖ്യ  ഇലക്ഷൻ കമ്മീഷണർ:  മാത്യു ചെരുവിൽ, അനു സ്കറിയ അംഗങ്ങൾ

Published on 10 February, 2024
ബേബി ഊരാളിൽ ഫോമാ മുഖ്യ  ഇലക്ഷൻ കമ്മീഷണർ:  മാത്യു ചെരുവിൽ, അനു സ്കറിയ അംഗങ്ങൾ

ബേബി ഊരാളിൽ, മാത്യു ചെരുവിൽ, അനു സ്കറിയ എന്നിവരെ ഫോമാ ഇലക്ഷൻ കമ്മീഷനർമാരായി  നാഷണൽ കമ്മിറ്റി തെരെഞെടുത്തു. ബേബി  ഊരാളിൽ ആണ്  മുഖ്യ ഇലക്ഷൻ  കമ്മീഷണർ.

ഇലക്ഷൻ സംബന്ധിച്ച നിർദേശങ്ങളും തീരുമാനങ്ങളും കമ്മീഷൻ അറിയിക്കും. ഇലക്ഷൻ സുതാര്യവും നിഷ്പക്ഷവുമായി നടത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു ബേബി ഊരാളിൽ പറഞ്ഞു.

ഫോമായുടെ സ്ഥാപകരിലൊരാളും മൂന്നാമത്തെ പ്രസിഡന്റുമാണ് ബേബി ഊരാളിൽ. പിന്നീട് അഡ്വൈസറി ബോർഡ് ചെയർ ആയി പ്രവർത്തിച്ചു. സംഘടനക്ക് കരുത്തുറ്റ അടിത്തറ പാകുന്നതിൽ മുഖ്യപങ്കു വഹിച്ച നേതാവാണ്.  മലയാളം ടെലിവിഷന്റെ സി.ഇ.ഒ , കെ.സി.സി.എന്‍.എയുടെ മുന്‍ പ്രസിഡന്റ്‌ തുടങ്ങിയ എല്ലാ പദവികളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളാസെന്ററിന്റെ  കമ്മ്യൂണിറ്റി സര്‍വീസ്‌ അവാര്‍ഡ്‌ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടി

അവിഭക്ത ഫൊക്കാന ജനറൽ സെക്രട്ടറിയും ഫോമാ ജുഡീഷ്യൽ  കമ്മീഷൻ ചെയറുമായിരുന്ന  മാത്യു ചെരുവിൽ സംഘടനയിൽ ഏറെ ആദരിക്കപ്പെടുന്ന നേതാവാണ്. ഏവരുമായും നല്ല ബന്ധം കാക്കുന്ന അദ്ദേഹത്തെപ്പോലെ ചുരുക്കം പേരേയുള്ളു. ഡിട്രോയിട് മലയാളി അസോസിയേഷനിൽ  ദീർഘകാലമായി പ്രവർത്തിക്കുന്നു. ഫോമാ ബൈലോ കമ്മിറ്റി ചെയറായും പ്രവർത്തിച്ചു.

സംഘടനയുടെ യുവത്വത്തിന്റെ പ്രതീകമാണ് അനു സ്കറിയ.  മലയാളി അസോസിയേഷൻ ഓഫ് ഫിലാഡൽഫിയയിലെ സജീവ പ്രവർത്തകനായ അനു ഫോമാ നാഷണൽ കമ്മിറ്റി അംഗമായിരുന്നു. പ്രായത്തേക്കാൾ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്ന വ്യക്തി. മികച്ച സംഘാടകൻ എന്ന് പേരെടുത്തിട്ടുള്ള അനു , ഫോമാ യൂത്ത് കോർഡിനേറ്ററും മാപ്പ് പ്രസിഡന്റ്റും ആയിരുന്നു. മാപ്പിൽ വിവിധ സ്ഥാനങ്ങൾ  വഹിച്ചു 

തികച്ചും സുതാര്യവും നീതിയുക്തവുമായ തെരെഞ്ഞെടുപ്പ് എന്ന ഫോമായുടെ ലക്‌ഷ്യം സഫലമാക്കുന്നതിനു തികച്ചും യോഗ്യരായ നേതാക്കളാണ് മൂന്നു പേരുമെന്ന്  ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം , ജോ. സെക്രട്ടറി ഡോ . ജയ്മോൾ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ് എന്നിവർ പറഞ്ഞു. 

Join WhatsApp News
Sajan 2024-02-11 09:10:39
വന്ന് വന്ന്‌ ഫോമാ ന്യൂസ് പോലും ആരും ശ്രദ്ദിക്കാതെ ആയി.ഇലക്ഷന് മത്സരിക്കാൻ ആളില്ലാത്ത സ്ഥിതി,പരിതാപകരം എന്നല്ലാതെ എന്ത് പറയാൻ.ഇലക്ഷനും കൺവെൻഷനും നടക്കുമോ എന്ന്പോലും സംശയം.
sajan 2024-02-11 11:23:35
എന്താണ് ഇ മലയാളി കമന്റ് വെട്ടുന്നത്, തെറി പറഞ്ഞോ? നിങ്ങള്ക്ക് വ്യക്തിതാല്പര്യം പാടുണ്ടോ ? നിങ്ങൾ ഇപ്പരിപാടി തുടരുകയാണെങ്കിൽ സ്ക്രീൻ ഷോട്ട് ഉൾപ്പടെ സോഷ്യൽ മീഡിയയിൽ നിങ്ങൾക്കെതിരായി എഴുതേണ്ടി വരും
സോജൻ 2024-02-11 20:44:24
ഇതുകൊണ്ടൊക്കെ അമേരിക്കയിലെ ഏതു മലയാളിക്കെന്തു പ്രയോജനം! മൂന്നു ദിവസത്തെ കൺവെൻഷനും വെള്ളമടിയും പിന്നെ അടിപിടിയും!!! അവസാനം ആരെങ്കിലും കണക്കു ചോദിച്ചാൽ അവരെ തുണി പൊക്കിയും കാണിക്കും. ഇതിന്റെയൊക്കെ വീതം പറ്റാൻ അമേരിക്കയിലെ കുറച്ചു പേപ്പർ സംഘടനാ നേതാക്കൾ ഇതിന്റെ പുറകിലും. ഏതു പൊട്ടൻ ന്യൂസും പ്രസിദ്ധികരിക്കാൻ കുറച്ചു ഓൺലൈൻ ന്യൂസും!
Dominic 2024-02-11 22:11:29
ഫോമയുടെ ഡൊമിനിക്കൽ റിപ്പബ്ലിക്ക് കൺവെൻഷന് ആരും രജിസ്റ്റർ ചെയ്യുന്നില്ല എന്നൊരു കിംവദന്തി കേട്ടു. ശരിയാണോ? ഇതുവരെ എത്ര പേര് രജിസ്റ്റർ ചെയ്തു എന്നറിയുവാൻ താൽപ്പര്യമുണ്ട്. ഫോമയുടെ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്തറ്റമായി? കൺവെൻഷന് മുൻപ് ഉൽക്കാടനം നടക്കുമോ?
സോജൻ 2024-02-12 14:48:45
ഫോമയുടെ ആസ്ഥാനം ന്യൂയോർക്കിൽ ഉടനെ പണിതുടങ്ങും. അതിനുമുമ്പായി പുണ്ടാക്കാനയിലെ കൺവൻഷനും അമേരിക്ക ഒട്ടാകെ പണി തുടങ്ങി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക