Image

ബിനു മാമ്പിള്ളി ഫോമാ കണ്‍വെന്‍ഷന്‍ കോർഡിനേറ്റർ

Published on 06 February, 2024
ബിനു മാമ്പിള്ളി ഫോമാ കണ്‍വെന്‍ഷന്‍ കോർഡിനേറ്റർ

ഫ്‌ളോറിഡ:  ബിനു മാമ്പിള്ളി ഫോമാ  സണ്‍ഷൈന്‍ റീജിയന്റെ  നാഷണല്‍ കൺവെൻഷൻ കോർഡിനേറ്റർ.   പൊതുരംഗത്ത് പ്രവര്‍ത്തിച്ച് തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ബിനു.

 ഇപ്പോഴുത്തെ ഫോമാ ക്രെഡൻഷ്യൽ കമ്മിറ്റിയുടെ ചെയറും, ഫോമ സണ്‍ഷൈന്‍ റീജിയന്റെ മുൻ ആര്‍.വി.പി, ഫോമാ ക്രെഡൻഷ്യൽ കമ്മറ്റി മെമ്പർ എന്നീ സ്ഥാനങ്ങളിലിരുന്നും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ബിനു മാമ്പിള്ളി TMA യുടെ മുൻ പ്രസിഡന്റും ഇപ്പോൾ ട്രസ്റ്റീ ബോർഡ് വൈസ് ചെയറുംമാണ്.  

ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ  പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ്   ഫാമിലി റിസോർട്ടിൽ വെച്ച്  ഓഗസ്റ്റ് 8  മുതൽ 11  വരെ നടക്കുന്ന  കണ്‍‌വന്‍ഷന്‍ ജനപങ്കാളിത്തം കൊണ്ടും, വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ഏറ്റവും മികച്ചതാക്കുവാൻ ഫോമ എക്സിക്യൂട്ടീവിനോടും,  നാഷണൽ ലീഡേഴ്‌സ് , റീജിയൺ ലീഡേഴ്‌സ് , ഫോമയെ സ്നേഹിക്കുന്ന  എല്ലാപരോടും ചേർന്നുനിന്നു പ്രപർത്തിക്കുമെന്ന്  ബിനു മാമ്പിള്ളി ഉറപ്പ് നൽകി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക