Image

ഡാർവിനിസത്തിന്റെ ശാസ്ത്രീയമായ തകർച്ച

Published on 26 August, 2012
ഡാർവിനിസത്തിന്റെ ശാസ്ത്രീയമായ തകർച്ച

പരിണാമവാദ ചിന്തകൾക്ക് പുരാതന ഗ്രീസിനോളം പഴക്കം അവകാശപ്പെടാമെങ്കിലും അത് ഒരു പ്രബല സിദ്ധാന്തമായിത്തീർന്നത് 1859-ൽ ചാൾസ് ഡാർവിന്റെ ജീവവർഗങ്ങളുടെ അവിർഭാവം (The Origin of Species) എന്ന കൃതിയുടെ പ്രകാശനത്തോടെയാണ്‌. ഈ കൃതിയിൽ ഭൂമിയിൽ ജീവവർഗങ്ങളെ വ്യത്യസ്ത രീതിയിൽ അല്ലാഹു സൃഷ്ടിച്ചതിനെ ഡാർവിൻ നിഷേധിക്കുകയും ഒരു പൊതു പൂർവികനിൽ നിന്ന് കാലാന്തരത്തിലൂടെ ചെറിയ ചെറിയ പരിണാമങ്ങളിലൂടെയാണ്‌ വ്യത്യസ്ത ജീവവർഗങ്ങൾ ഉണ്ടായതെന്ന് സിദ്ധന്തവത്കരിക്കുകയും ചെയ്യുന്നു.ഡാർവിൻ തന്റെ സിദ്ധാന്തം പടുത്തുയർത്തിയിരിക്കുന്നത് സമൂത്തർവും ശാസ്ത്രീയവുമായ ഏതെങ്കിലും തെളിവുകളുടെ അടിസ്ത്ഥാനത്തിലല്ല പകരം വെറും സങ്കല്പ്പം മാത്രമാണ്‌ അവയ്ക്കെല്ലാം പ്രേരണയായി വർത്തിക്കുന്നത്. ഈ പ്രധാനപ്പെട്ട ഒരു ദീർഘാധ്യായത്തിൽ തെളിവുകളുടെ അഭാവത്തെ (Difficulties of the theory) പറ്റി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അതിനാൽ ഗൗരവപരമായ പല ചോദ്യങ്ങൾക്കു മുമ്പിലും ഈ സിദ്ധാന്തം അപ്പാടെ പതറുന്നു.

തനിക്കു ശേഷം ഉണ്ടായേക്കാവുന്ന ശാസ്ത്രീയ പുരോഗതിയും കണ്ടുപിടുത്തങ്ങളും ഈ പ്രശ്നങ്ങളെ ലഘൂകരിക്കും എന്നാണ്‌ ഡാർവിൻ പ്രത്യാശ പുലർത്തിയിരുന്നത്. എന്നാൽ ഈ പ്രത്യാശക്ക് വിപരീതമായി പുതിയ കണ്ടുപിടുത്തങ്ങൾ കാര്യങ്ങൾ കുറേകൂടി സങ്കീർണമാക്കുകയാണുണ്ടായത്.

പുതിയതായി ശാസ്ത്രം കണ്ടെത്തിയേക്കാവുന്ന വസ്തുതകൾ തന്റെ കാലത്തെ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തെ നിവാരണം ചെയ്യുമെന്ന് അദ്ദേഹം കരുതി. എന്നാൽ ഇപ്പോഴത്തെ കണ്ടുപിടുത്തങ്ങൾ ഡാർവിനിസത്തിന്റെ ശാസ്ത്രീയമായ തീർപ്പുകളെ കുറേകൂറ്റി ഗുരുതരമാക്കിയിരിക്കുകയാണ്‌. ഡാർവിനിസത്തിന്റെ പരാജയത്തെ, ശാസ്ത്രീയമായ അവലോകനത്തിൽ മുഖ്യമായും മൂന്നു വ്യത്യസ്ത വിഷയങ്ങൾക്കു കീഴിൽ ചർച്ച ചെയ്യാം.

1.ഭുമിയിൽ ജീവൻ എങ്ങനെ ആവിർഭവിച്ചു എന്ന് ഈ സിദ്ധാന്തത്തിന്‌ കൃത്യമായി വിശദീകരിക്കാനാവുന്നില്ല.

2.പരിണാമവാദം മുന്നോട്ടുവെക്കുന്ന പരിണാമ പ്രക്രിയാ നിയമങ്ങളെ പറ്റിയോ അതിന്റെ ചാലകശക്തിയെ പറ്റിയോ ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെ ഇല്ല.

3. പരിണാമ സിദ്ധാന്തം മുന്നോട്ടുവെക്കുന്ന വാദഗതികൾക്ക് നേർ വിപരീതദിശയിലാണ്‌ ഇതുവരെ ലഭ്യമായിട്ടുള്ള ഫോസിൽ തെളിവുകൾ.

കീഴടക്കാവാനാവാത്ത ആദ്യ വൈതരണി - ജീവന്റെ ആവിർഭാവം
-------------------------------------------------------------
പരിണാമ സിദ്ധാന്തം വാദിക്കുന്നത് 3.8 കോടി വർഷങ്ങൾക്കു മുൻപുണ്ടായ ഒരേകകോശജീവിയിൽ നിന്നാണ്‌ ഈ ലോകത്തിലെ സർവ ജീവജാലങ്ങളും പരിണമിച്ചുണ്ടായതെന്നാണ്‌. ഇത്തരം പരിനാമം യാഥാർഥ്യത്തിൽ സംഭവ്യമായിട്ടുണ്ടായെങ്കിൽ, അതിന്റെ തെളിവുകൾ ഫോസിൽ തെളിവുകളിൽ എന്തു കൊണ്ട് കാണുന്നില്ല ? ആദ്യമായും അവസാനമായും നമുക്ക് ഒരു ചോദ്യം കൂടി അവരോടു ചോദിക്കേണ്ടിവരുന്നു. എങ്ങനെയാണ്‌ ആദ്യത്തെ ഏകകോശജീവി ലോകത്തിൽ രൂപപ്പെട്ടത്.

ഏതെങ്കിലും ഒരദൃശ്യശക്തിയുടെ ഇടപെടലിനെയോ സൃഷ്ടിവാദത്തെ പരിണാമവാദം നിഷേധിക്കുകയും ഈ ഏകകോശജീവി, പ്രകൃതിയുടെ നിയമങ്ങൾക്കുള്ളിൽ യാദൃശ്ചികമായി രൂപപപ്പെട്ടതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഈ യാദൃശ്ച്ഛികത ഏതെങ്കിലും തരത്തിലുള്ള മുൻകൂട്ടിയുള്ള ഒരു ആസൂത്രണരീതിയുടെയോ, പദ്ധതിയുടെയോ ഫലമല്ലെന്നും അചേതന വസ്തുവിൽ നിന്ന് യാദൃശ്ചികമായിട്ടാണ്‌ ഏകകോശജീവി രൂപപ്പെട്ടതെന്നുമുള്ള ഈ അവകാശവാദം. ജീവശാസ്ത്ര നിയമങ്ങളുടെ പരിധിക്കുള്ളിൽ നിലനിൽക്കാത്ത ഒന്നാണ്‌.

ജീവൻ ജീവനിൽ നിന്ന് രൂപം കൊള്ളുന്നു
--------------------------------------------------------------
തന്റെ ഈ കൃതിയിൽ ജീവന്റെ തുടക്കം എവിടെ നിന്നുണ്ടായി എന്നതിനെ പറ്റി ഡാർവിൻ ഒരിക്കലും പരാമർശിച്ചുകാണുന്നില്ല. ജീവജാലങ്ങളുടെ ഘടന അതിസരളവും ലളിതവും ആണെന്നാണ്‌ അദ്ദേഹത്തിന്റെ കാലത്തെ പഴഞ്ചൻ ശാസ്ത്രം വിശ്വസിച്ചിരുന്നത്. മധ്യകാലം തൊട്ടു വിശ്വസിച്ചിരുന്നത് അചേതന വസ്തുക്കൾ ഒത്തു ചേരുമ്പോൾ പുനരുല്പാദനം നടക്കുന്നു എന്നാണ്‌. അതായത്, പുതിയ ജൈവിക രൂപങ്ങൾ ഉണ്ടായിത്തീരുന്നു എന്നാണ്‌. പഴകിയ ഭക്ഷണവസ്തുക്കളിൽ കീടങ്ങൾ സ്വാഭാവികമായി ജനിക്കപ്പെടുന്നു എന്നാണ്‌ അന്നു കരുതിയിരുന്നത്. പിന്നീട് അതു തിരുത്തപ്പെട്ടത്, പഴയ ഭക്ഷണപദാർത്ഥങ്ങളിൽ കീടങ്ങളും പുഴുക്കളും സ്വാഭാവികമായി ഉല്പാദിക്കപ്പെടുന്നതെല്ല, നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത രൂപത്തിൽ ലാർവകളായി മുമ്പേ അവ അതിൽ കുടികൊണ്ടിരുന്നു എന്നാണ്‌.

ഡാർവിൻ തന്റെ കൃതി എഴുതുമ്പോൾ ബാക്റ്റീരിയ അചേതന വസ്തുക്കളിൽനിന്ന് സ്വാഭാവികമായി രൂപമെടുക്കുന്നതെന്നാണ്‌ അന്ന് ശാസ്ത്രലോകത്തിൽ പരക്കെ വിശ്വസിച്ചിരുന്നത്. ഡർവിന്റെ 'ജീവവർഗത്തിന്റെ ഉല്പത്തി' എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട് അഞ്ചു വർഷങൾക്കു ശേഷം ലൂയി പാസ്റ്റർ തന്റെ നീണ്ട പരിക്ഷനങ്ങളുടെയും പഠനങ്ങളുടെയും ശാസ്ത്രീയ ബലത്തിൽ സ്വാഭാവിക ജനനം തെറ്റായ ഒരു വിശ്വാസമാണ്‌ എന്നു തെളിയിച്ചു. ഇതു ഡാർവിനിസത്തിനെതിരായ ശക്തമായ ഒരു കാൽവെപ്പായിരുന്നു.

1964-ൽ സോർബോണിൽ നടന്ന തന്റെ പരീക്ഷണങ്ങളുടെ വിജയാഘോഷ വേളയിൽ ലൂയി പാസ്റ്റർ ഇങ്ങനെ പറഞ്ഞു: " സ്വാഭാവിക ജനനത്തെകുറിച്ചുള്ള സിദ്ധാന്തം ഈ ലളിതമായ പരീക്ഷണങ്ങളുടെ മാരകമായ അടിയുടെ ആഘാതമേറ്റ് ഇനി ഒരിക്കലും രക്ഷ പ്രാപിക്കുകയില്ല."

കുറേകാലം സ്വയം സാധൂകരണത്തിനു വേണ്ടി ഇത്തരം കണ്ടുപിടിത്തങ്ങളെ അതു നിരോധിക്കാൻ ശ്രമിച്ചെങ്കിലും പിന്നീടുണ്ടായ അഭൂതപൂർവമായ ശാസ്ത്രവികാസം ജീവകോശങ്ങൾക്ക് അതിസങ്കീർണമായ ഘടനയാണുള്ളതെന്ന് തെളിയിച്ചു. അങ്ങനെ ജീവൻ യാദൃശ്ചികമായി രൂപം കൊണ്ടെതാണെന്നുള്ള ആശയത്തിന്‌ ഒടേറെ വൈതരണികളിലൂടെ കടന്നു പോകേണ്ടി വന്നു.

20- ആം നൂറ്റാണ്ടിലെ പൂർത്തീകരിക്കാനാകാത്ത ശ്രമങ്ങൾ
-----------------------------------------------------------
ജീവന്റെ ആവിർഭാവത്തെപ്പറ്റി ഗൗരവപരമായ ഗവേഷണം നടത്തിയ 20-ആം നൂറ്റാണ്ടിലെ റഷ്യൻ ജീവശാസ്ത്രഞനായിരുന്നു അലക്സാണ്ടർ ഒപ്പാറിൻ.വ്യത്യസ്തമായ വാദമുഖങ്ങൾ ഉന്നയിച്ചു കൊണ്ട് ജീവൻ യാദൃശ്ചികമായി രൂപം കൊണ്ടതാണെന്ന് അദ്ദേഹം തെളിയിക്കാൻ ശ്രമിച്ചു. പക്ഷേ, ഈ ശ്രമങ്ങളും വൃഥാവിലവുകയാണുണ്ടായത്. ഒടുവിൽ അദ്ദേഹത്തിന്‌ ഇങ്ങനെ തുറന്നു സമ്മതിക്കേണ്ടി വന്നു:" നിർഭാഗ്യവശാൽ ജീവകോശത്തിന്റെ ആവിർഭാവത്തെപ്പറ്റിയുള്ള പ്രശ്നം ഒരു പക്ഷേ ജീവരൂപത്തിന്റെ പരിണാമത്തെ പറ്റിയുള്ള പഠനത്തിൽ നമ്മെ കുഴക്കുന്ന ഏറ്റവും വിഷമംപിടിച്ച കാര്യമാണ്‌."

ഒപ്പാറിന്റെ പരിണാമചിന്താഗതിക്കാരായ ശിഷ്യന്മാർ ഈ പ്രശ്നത്തെ പരിഹരിക്കാനായി ഒട്ടേറെ പരീക്ഷണങ്ങൾ സംഘടിപ്പിച്ചു. അതിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് 1953- ൽ അമേരിക്കൻ രസതന്ത്രജ്ഞനായ സ്റ്റാൻലി മില്ലർ നടത്തിയ പരീക്ഷണമാണ്‌. പുരാതന പ്രഞ്ചത്തിൽ നിലനിന്നിരുന്നു എന്ന് അദ്ദേഹം അനുമാനിച്ചിരുന്ന അന്തരീക്ഷത്തെ കൃത്രിമമായി ഉണ്ടാക്കിയെടുത്ത് അതിൽ വേണ്ടത്ര ഊർജ്ജം സന്നിവേശിപ്പിച്ച്, ഒട്ടേറെ അമിനോ അംളങ്ങളുടെ ജൈവരൂപങ്ങളെ ഘടിപ്പിച്ച് അദ്ദേഹം ജീവൻ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തി.

ഒരു ഫലവും കിട്ടാതെ വർഷങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കേ മില്ലറുടെ പരീക്ഷണങ്ങൾ അസാധുവാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. കാരണം കൃത്രിമമായി സജ്ജമാക്കിയ പരീക്ഷണശാലയിലെ അന്തരീക്ഷം ഭൂമിയുടെ സ്വാഭാവിക അന്തരീക്ഷവുമായി യോജിക്കുന്നതായിരുന്നില്ല.

നീണ്ടനാളത്തെ നിശബ്ദതക്ക് വിരാമമിട്ടു കൊണ്ട് മില്ലർ‍ താൻ സൃഷ്ടിക്കാൻ നോക്കിയ കൃത്രിമ അന്തരീക്ഷം അനുചിതമായിരുന്നുവെന്നും ഉചിതമായ അന്തരീക്ഷമുണ്ടാക്കാൻ ശാസ്ത്രലോകത്തിന്‌ ഒരിക്കലും കഴിയില്ല എന്നും തുറന്നു പറഞ്ഞു. അങ്ങനെ ജീവന്റെ ആവിർഭാവത്തെക്കുറിച്ച് വിശദീകരിക്കാനായി 20-ആം നൂറ്റാണ്ടിൽ നടന്ന പരിണാമവാദികളായ ശാസ്ത്രജ്ഞൻമാരുടെ എല്ലാ പരീക്ഷണങ്ങളും വൃഥാവിലായി.

1998-ൽ എർത്ത് മാഗസിനിൽ വന്ന ഒരു ലേഖനത്തിൽ സാർഡിയാഗോ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രസിദ്ധ ജൈവരസതന്ത്ര ശാസ്ത്രജ്ഞനായ ജഫ്രിബാസ ഇങ്ങനെ എഴുതുന്നു:

" ഇരുപതാം നൂറ്റാണ്ട് പിന്നിടുമ്പോഴും നാം അഭിമുഖീകരിക്കുന്ന പരിഹൃതമല്ലാത്ത ഏറ്റവും വലിയ ചോദ്യം, അതായത് ഭൂമിയിൽ ജീവൻ എങ്ങനെ ആവിർഭവിച്ചു എന്ന ചോദ്യം അപരിഹൃതമായി തന്നെ തുടരും."

ജീവന്റെ സങ്കീർണ്ണ ഘടന
-------------------------------------
ഇത്തരം ഒരു വലിയ പ്രതിസന്ധിയിലേക്ക് പരിണാമവാദം കൂപ്പുകുത്തുന്നതിനുള്ള പ്രധാന കാരണം, നാം ലളിതമെന്നു കരുതുന്ന ജീവകോശത്തിന്റെ ഘടന അവിശ്വസനീയമായ രീതിയിൽ സങ്കീർണ്ണമാണെന്നതാണ്‌. മനുഷ്യ നിർമിതമായ എല്ലാ സാങ്കേതിക യുക്തി-നിർമ്മാണ കൗശലങ്ങൾക്കുമപ്പുറത്താണ്‌ അതിന്റെ അതിസങ്കീർണ്ണത. ഇന്നു ലോകത്തുള്ള ഏറ്റവും അത്യാധുനിക ലാബോറട്ടറികളിൽ ഒന്നിൽ പോലും ജൈവ രാസിക സംയോഗത്തിലൂടെ ഒരു ജീവകോശത്തെ നിർമിക്കാനുള്ള പരിശ്രമങ്ങൾ വിജയിച്ചിട്ടില്ല.

യാദൃച്ഛികമായുണ്ടായതെന്നു വിശദീകരിക്കപ്പെടുന്ന ജീവകോശത്തെ കൃത്രിമമായി നിർമിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും, മനുഷ്യമസ്തിഷ്കത്തിനു കഴിയാത്ത രീതിയിലുള്ള അളവുകോലുകൾ ആവ്ശ്യമായിവരുന്നു. കോശത്തിന്റെ നിർമ്മാണ ഘടകമായ പ്രോട്ടീനുകൾ ആകസ്മികമായി ഉദ്ഗ്രഥിക്കപ്പെട്ട് ജൈവകോശമായിത്തീരാനുള്ള സാധ്യതകൾ 10950 സാധത്യകളിൽ ഒന്നു മാത്രമാണ്‌. 500-ൽ പരം അമിനോ അമ്ലങ്ങൾ കൊണ്ടാണ്‌ ഒരു പ്രോട്ടീൻ തന്മാത്ര രൂപം കൊണ്ടിരിക്കുന്നത്. നമ്മുടെ ഗണിതശാസ്ത്രത്തിൽ 1050 -നു താഴെയുള്ള സൂക്ഷ്മ രീതിയിലുള്ള ഗണനാസൂത്രണവും, പ്രോട്ടീൻ ഉദ്ഗ്രഥനവും പ്രായോഗികമായി അസാധ്യമാണ്‌.

ജീവകോശത്തിന്റെ ന്യൂക്ലിയസ്സിലുള്ള DNA, ജനിതക രഹസ്യങ്ങൾ സമാഹരിക്കപ്പെട്ടിട്ടുള്ള വിസ്മയകരമായ ഒരു ഡാറ്റാബാങ്കാണ്‌. DNA- യിൽ അടയാളപ്പെടുത്തിയിട്ടുള്ള രഹസ്യങ്ങൾ തിട്ടപ്പെടുത്തുവാൻ ശ്രമിക്കുകയാണെങ്കിൽ അത് 500 പേജുകൾ വീതമുള്ള 900 വിജ്ഞാനകോശ വാല്യങ്ങൾ ഉൾക്കോണ്ടിട്ടുള്ള ഒരു വമ്പൻ ലൈബ്രറിയുടെ അത്രക്കുവരും.

ഈ സന്ദർഭത്തിൽ മറ്റൊരു സമസ്യ കൂടി ആവിർഭവിക്കുന്നു. DNA എന്നു പറയുന്നത് എൻസൈമുകൾ എന്നു വിളിക്കപ്പെടുന്ന പ്രത്യേക തരം പ്രോട്ടീനുകളുടെ നേർപകർപ്പാണ്‌. ഈ എൻസൈമുകൾ എങ്ങനെയാണ്‌ ഘടിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന രഹസ്യം കുടികൊള്ളുന്നതും DNA -യുടെ രഹസ്യ രേഖകളിലാണ്‌. ഇവ രണ്ടും അനുപൂരകമായി വർത്തിക്കുകയും ഒരേ നേരം അസ്സൽ പകർപ്പുകളായി നിലനിൽക്കുകയും ചെയ്യുന്നു. ജീവകോശത്തിന്റെ പ്രത്യേകതകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്, ജീവരഹസ്യം അതിൽ തന്നെ ഒരു പ്രഹേളികയാണെന്നണ്‌.

സയിന്റിഫിക് അമേരിക്കൻ മാഗസിനിന്റെ 1994 സെപ്തംബർ ലക്കത്തിൽ കാലിഫോർണിയയിലെ സാൻഡിയാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ലെസ്ലി ഓർഗൻ ഇങ്ങനെ എഴുതുന്നു:
" അതീവ സങ്കീർണ്ണവും ശക്തവുമായി കൂടിചേർന്നിരിക്കുന്ന പ്രോട്ടീനുകളും ന്യൂക്ലിക് ആസിഡുകളും ഒരേ നേരത്തും ഒരേ സ്ഥലത്തും ജൈവികമായി ഒന്നായിച്ചേർന്നു നിൽക്കുന്നു. ഒന്നിനോടു ബന്ധപ്പെടാതെ മറ്റേതിനു അസ്തിത്വമില്ല. അതുകൊണ്ടുതന്നെ ഒറ്റ നോട്ടത്തിൽ ജീവന്റെ രഹസ്യം രാസികമായ പ്രതിമാനങ്ങളിലല്ല കുടികൊള്ളുന്നതെന്ന കാര്യത്തിൽ ഒറ്റ നോട്ടത്തിൽ ഒരാൾക്ക് എത്തിച്ചേരാൻ കഴിയും."

ജീവന്റെ ആവിർഭാവം പ്രകൃതിപരമായ കാരണത്താലല്ല എന്നത് നിസ്തർക്കമാണ്‌. അത് പ്രകൃതീത ശക്തിയുടെ സാന്നിധ്യം കൊണ്ട് സൃഷ്ടിക്കപ്പെടാനോ ന്യായമായും കാരണമുള്ളൂ. ഈ യാഥാർഥ്യം സൃഷ്ടിവാദത്തെ നിഷേധിക്കുന്ന പരിണാമ വാദത്തെ തീർച്ചയായും അപ്രസക്തമായ ഒന്നാക്കി മാറ്റുന്നു.

സാങ്കല്പികമായ പരിണാമ പ്രക്രിയ
-------------------------------------------------------
രണ്ടാമത്തെ പ്രധാനപ്പെട്ട സംഗതി ഡാർവിനിസം ഒരു സിദ്ധാന്തമെന്ന നിലയിൽ മുന്നോട്ടു വെക്കുന്ന പരിണാമ പ്രക്രിയ എന്ന ആശയം തള്ളിക്കളയേണ്ട ഒന്നാണെന്നതാണ്‌. അവർ പറയുന്ന പരിണാമ പ്രക്രിയക്ക് യാഥാർഥത്തിൽ ഒട്ടും തന്നെ പരിണാമത്തെ ത്വരിതപ്പെടുത്താനുള്ള ശക്തിയില്ല.

ഡാർവിൻ തന്റെ സിദ്ധാന്തങ്ങളെ മുഖ്യമായും ഉന്നയിച്ചത് 'പ്രകൃതിപരമായ തെരെഞ്ഞെടുപ്പ്' എന്ന പരിണാമ പ്രക്രിയയെ മുൻനിർത്തിയാണ്‌. ഈ പ്രക്രിയയെ വളരെയധികം തെളിവുകളോടുകൂടിയാണ്‌ തന്റെ പ്രഖ്യാത ഗ്രന്ഥത്തിൽ അദ്ദേഹം വിവരിക്കുന്നത്.

ജീവൻ നിലനിർത്താനുള്ള സമരത്തിൽ ജീവജാലങ്ങൾ തങ്ങളുടെ സ്വഭാവത്തെ ഉചിതമായി മാറ്റിയെടുക്കുന്നു എന്നതാണ്‌ പ്രകൃതിപരമായ തെരെഞ്ഞെടുപ്പ് എന്നതുകൊണ്ടർഥമാക്കുന്നത്. ഉദാഹരണത്തിന്‌ വന്യമൃഗങ്ങളുടെ ഭീഷണികൊണ്ട് മാൻകൂട്ടങ്ങൾ അതിവേഗം ഓടി, തങ്ങളുടെ അതിജീവനം ഉറപ്പാക്കുന്നു. ഇപ്രകാരം മാൻകൂട്ടത്തിലെ ഓരോ മാനും വെഗതയാർജിക്കുന്നു. പക്ഷേ, ഈ പ്രക്രിയതന്നെ എന്തുകൊണ്ട് മറ്റൊരു രീതിയിൽ പരിണമിക്കുന്നില്ല എന്നു ആരും തന്നെ ചോദിക്കുന്നില്ല. ഉദാഹരണത്തിന്‌ മാനുകൾക്ക് പരിണാമ പ്രക്രിയ എന്നു പേരിട്ടു വിളിക്കുന്ന ഈ പ്രവർത്തനത്തിലൂടെ കുതിരകൾ ആകാൻ കഴിയുമോ ?

അതു കൊണ്ട് പരിണാമ പ്രക്രിയ എന്ന ആശയത്തിന്‌ പരിണാമത്തിന്‌ വേണ്ട ശക്തി പ്രദാനംചെയ്യാനാകില്ല. ഡാർവിൻ ഈ വിഷയങ്ങളെ പറ്റി വളരെ ബോധവാനായിരുന്നു. തന്റെ കൃതിയിൽ (ജീവന്റെ ഉല്പത്തി) അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു:
" അനുയോജ്യമായ ജീവവ്യതിയാനങ്ങളോ, വ്യത്യസ്തതകളോ ഉണ്ടാകുന്നതുവരെ പ്രകൃതിപരമായ തിരഞ്ഞെടുപ്പ് എന്ന പ്രക്രിയ സാധ്യമാവുകയില്ല."

ലാമാർക്ക് സംഭവം
എങ്ങനെയാണ്‌ ഉചിതമായ ഈ വ്യഖ്യാനങ്ങൾ സംഭവിക്കുക ? അക്കാലത്ത് നിലനിന്നിരുന്ന വളരെ പഴക്കമേറിയ ശാസ്ത്രീയ അറിവുകളുടെ പിൻബലത്തിൽ ഇതിനുത്തരം കാണാൻ ഡാർവിൻ പരിശ്രമിച്ചു. അതിന്‌ അദ്ദേഹം ആധാരമായി സ്വീകരിച്ചത് ഫ്രഞ്ചു ജീവശാസ്ത്രജ്ഞനായ ചവിലയൻ ഡി ലാമാർക്കിന്റെ (1744-1829) കണ്ടുപിടിത്തങ്ങളെയാണ്‌.

ഡാർവിനുമുൻപ് ജീവിച്ചിരുന്ന ഒരു ജീവശാസ്ത്രജ്ഞനായിരുന്നു ലാമാർക്ക്. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് ജീവിവർഗങ്ങൾ പാരമ്പര്യഗുണങ്ങൾ കൈമാറുന്നു എന്നതായിരുന്നു ലാമാർക്കിന്റെ സിദ്ധാന്തം. ഈ സിദ്ധാന്തത്തിന്റെ പിൻബലത്തോടെ ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് പാരമ്പര്യമായി ജീവവ്യതിയാനങ്ങൾ ജീവിവർഗങ്ങൾക്ക് കൈമാറാൻ കഴിയുമെന്ന് ഡാർവിൻ സിദ്ധാന്തിച്ചു.

ഉദ്ദാഹരണത്തിന്‌ ഉയർന്ന മരങ്ങളിലെ ഇലകൾ തിന്നാൻ കഴിയാതിരുന്ന ആന്റിലോപ്സ് എന്ന പുരാതന ജീവികളാണ്‌ കാലക്രമേണ ജിറാഫ് ആയി രൂപം കൊണ്ടതെന്നും ഈ പ്രക്രിയ ഒട്ടേറെ തലമുറകളിലൂടെയാണ്‌ സംഭവിക്കുന്നതെന്നും വിശദീകരിക്കപ്പെട്ടു.

മറ്റു ചില ഉദാഹരണങ്ങൾ കൂടി ഡാർവിൻ തന്റെ 'ജീവവർഗങ്ങളുടെ ഉല്പത്തി' എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നു. അതിലൊന്ന് ഭക്ഷണ ദൗർബല്യംകൊണ്ട് വലഞ്ഞ കരടികളുടെ മുൻഗാമികൾ ജലത്തിൽ അതു തേടിപ്പോയപ്പോഴാണ്‌ തിമിംഗലങ്ങൾ രൂപംകൊണ്ടതെന്നാണ്‌.

പക്ഷേ, പിന്നീട് വന്ന ജോർജ് മെൻഡലിന്റെ(1822-84) സിദ്ധാന്തത്തോടു കൂടി പാരമ്പര്യ നിയമങ്ങൾ ദൃഢീകൃതമാവുകയും പാരമ്പര്യ ശാസ്ത്രം ആധികാരികമായി ഉടലെടുക്കുകയും ചെയ്തു. അത് 20-ആം നൂറ്റാണ്ടിൽ ശാസ്ത്രലോകത്ത് ആധിപത്യം സ്ഥാപിച്ചത് ഒരു തലമുറയിൽ നിന്ന് മറ്റോരു തലമുറയിലേക്ക് അനുക്രമിക്കുന്ന പാരമ്പര്യ ഗുണങ്ങൾ സംക്രമിക്കുന്നു എന്ന വാദത്തെ അപ്പാടെ തകർത്തെറിഞ്ഞുകൊണ്ടാണ്‌. ഇങ്ങനെ പരിണാമപ്രക്രിയ എന്ന ആശയിത്തിലൂടെ ഡാർവിൻ സ്ഥാപിക്കാൻ ശ്രമിച്ച 'പ്രകൃതിപരമായ തെരെഞ്ഞെടുപ്പ്' എന്ന വാദമുഖം വെറും മിഥ്യയാണെന്ന് തെളിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക