Image

ഫോമാ സൺഷൈൻ റീജിയനിൽ നിന്നും  നാഷണൽ കമ്മറ്റി മെമ്പറായി സുനിതാ മേനോൻ മത്സരിക്കുന്നു

Published on 03 February, 2024
ഫോമാ സൺഷൈൻ റീജിയനിൽ നിന്നും  നാഷണൽ കമ്മറ്റി മെമ്പറായി സുനിതാ മേനോൻ മത്സരിക്കുന്നു

ജാക്ക്സൺവിൽ, ഫ്ലോറിഡാ :-ഈ  വരുന്ന 2024 -26  കാലയളവിലേക്ക് ഫോമാ സൺഷൈൻ റീജിയനിൽ നിന്നും ഫോമായുടെ നാഷണൽ കമ്മറ്റി മെമ്പറായി മത്സരിക്കുന്നതിന്  MANOFA  യിൽ നിന്നും ( മലയാളീ  അസോസിയേഷൻ ഓഫ് നോർത്ത് ഫ്ലോറിഡാ)  ശ്രീമതി. സുനിതാ മേനോനെ എക്സിക്യൂട്ടീവ് കമ്മറ്റി ഐക്യകണ്‌ഠ്യേന
 നോമിനേറ്റ് ചെയ്തു. മനോഫയുടെ കലാസാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും, ഏത് ചുമതലകൾ ഏറ്റെടുത്താലും ഏറെ ഉത്തരവാദിത്വത്തോടും, കർമ്മനിരതയോടും വിജയപ്രാപ്തിയിലെത്തിക്കുന്ന   ശ്രീമതി. സുനിതാ മേനോൻ എന്തുകൊണ്ടും ഫോമാ സൺഷൈൻ റീജിയന്റെ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടായിരിക്കുമെന്നു പ്രസിഡന്റ് ശ്രീ. Lince  ജേക്കബ് പറഞ്ഞു.

2023 ലെ മനോഫയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു . ഇപ്പോൾ ഫോമാ സൺഷൈൻ റീജിയൻ വുമൺസ് ഫോറം സെക്രട്ടറി ആയി പ്രവർത്തിക്കുന്നു. അതോടൊപ്പം നാഷണൽ ഇന്ത്യൻ നേഴ്സ് പ്രാക്റ്റീഷണേഴ്‌സ്  അസോസിയേഷൻ സെക്രട്ടറി ആയും, ടെലി ഹെൽത്ത് പ്രാക്ടിസിന്റെ  ഓണർ ആയും , ജാക്‌സോവില്ലിലെ ഒരു പ്രമുഖ മെഡിക്കൽ ഗ്രൂപ്പിൽ നേഴ്സ് പ്രാക്റ്റീഷണറായും  ജോലി ചെയ്തുവരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക