Image

നിറം (കുറുങ്കഥ:ഗംഗാ ദേവി)

Published on 02 February, 2024
നിറം (കുറുങ്കഥ:ഗംഗാ ദേവി)

പല നിറങ്ങളെക്കുറിച്ച് ഓരോ ആഴിച്ചയിലും പഠിപ്പിക്കും കുട്ടികളെ . ആഴിച്ചയിൽ ഒരു ദിവസം നിറമുള്ള വസ്ത്രമിടാം എന്നതിനാൽ കുഞ്ഞുമോൾക്ക് അന്ന് സ്കൂളിൽ പോകാൻ ഇഷ്ടമാണ്. ആദ്യ ആഴ്ച്ച നീലയായിരുന്നു. നീലയുടുപ്പിൽ മഞ്ഞ പൂവ് ആയിരുന്നു കുഞ്ഞുമോൾടെ . ടെസ്സ യുടെ നീലയ്ക്ക് കടുപ്പം പോര . ടീച്ചറിനോട് ചോദിക്കാം എന്നു വിചാരിച്ചിരിക്കുമ്പോളാണ് ടീച്ചറിന്റെ സാരിയുടെ നിറത്തിന് മറ്റൊരു നീല നിറം. ടീച്ചർ ആകാശത്തിന്റെ നിറം നീലയാണെന്നു പറഞ്ഞു. ടെസ്സയുടെ ഉടുപ്പിന്റെ നിറം പോലെ എന്നും പറഞ്ഞു. ടീച്ചറിന്റെ സാരിയ്ക്ക് മയിലിന്റെ നിറമാണെന്നും . കുഞ്ഞുമോൾക്ക് വിഷമമായി തന്റെ ഉടുപ്പിന്റെ നിറം എങ്ങും കണ്ടില്ല.

 ഓറഞ്ച് ദിനം വന്നപ്പോൾ ജീന ടീച്ചറിന്റെ ചുരിദാറും അവളുടെ ഉടുപ്പിന്റെ നിറം ഒന്നു തന്നെ സമാധാനമായി അവൾക്ക്. ഓറഞ്ച് ദിനം എല്ലാ ടീച്ചേഴ്സും ഓറഞ്ച് നിറത്തിൽ വന്നു. അപ്പോഴും കുഞ്ഞുമോൾക്ക് പ്രശ്നായി. ചുവപ്പ് ദിനവും ബ്രൗൺ ദിനവും വന്നപ്പോൾ ഇട്ട സാരി തന്നെയാണ് ഓറഞ്ചു ദിനത്തിലും ഇട്ടത്. ഇതെന്താ ഇങ്ങനെ എന്ന് ചിന്തിച്ചിരിക്കുമ്പോൾ . ഒരു ടീച്ചർ ചോദിക്കുകയാണ് "ഇതെന്തല്ലാവർക്കും കളർ ബ്ലയിന്റെ ഉണ്ടോ എന്ന് ?" അത് എന്താണെന്നു മനസ്സിലായില്ലയെങ്കിലും എല്ലാ ടീച്ചേറുമ്മാരു ചിരിക്കുന്നത് കണ്ട് നിറഭേദത്തെക്കുറിച്ചാണെന്ന് മനസ്സിലായി. എങ്കിലും ആ കുഞ്ഞു മനസ്സിൽ ഓറഞ്ച് ചുമപ്പിന്റെയും മഞ്ഞയുടെയും റോസിന്റെയും ബ്രൗണിന്റെയും സംഗമമായി മാറി. അതിനാൽ ഇന്ന് വരച്ച ചിത്രത്തിന് ഓറഞ്ച് നിറം നൽകാൻ അവൾക്ക് സാധിച്ചില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക