Image

75ന്റെ കുറവിൽ (രാജു തോമസ്)

Published on 30 January, 2024
75ന്റെ കുറവിൽ (രാജു തോമസ്)

(ഉറക്കെ ചൊല്ലുക)
ആരേ വന്നെൻ വീട്ടുപടിക്കൽ 
എടയ്ക്കകൊട്ടിപ്പാടുന്നു! 
എഴുപതുമഞ്ചും വർഷം ഭൂവിൽ 
വസിക്കാൻ ഭാഗ്യംകിട്ടിയ ഭഗവൻ,
 മംഗളം ഭവ, മംഗളം ഭവ,
മംഗളം ഭവ ജയ ജയ

ഇതാശിക്കാത്തോരാശംശ!
 ഓരോ പുലരിയുമത്ഭുതമായി 
ഗണിക്കുന്നിവാനായ് സന്തോഷം. 
ഓർക്കുന്നൂ ഞാൻ പൂന്താനത്തിൻ 
വാച്ച ഭാവന വിതർത്തുവച്ച 
കലികാലഭാരതമഹിമ *1 

(താളം മാറുന്നു) 
നിറജന്മമെന്നു വരുത്തുവാൻ 
നിറവി'ലെന്നു സുഖദോച്ചഭാഷണം. 
താനോ മരിക്കില്ലെന്നു നിനച്ചേ *2 
ഞെളിഞ്ഞു ഞൊളഞ്ഞു, കാമ- 
ക്രോധലോഭങ്ങളാൽ മോഹമരികെ
 ച്ചമയ്ക്കും നരകദ്വാരങ്ങൾ കാണാതെ.

ഇല്ലൊരു ദേവനും വരാൻ, ദേവിയും, 
പുഷ്പമോ രക്തമോ സ്വീകരിക്കാൻ 
ഇല്ല നൻ-ശാപ മുഹൂർത്തങ്ങളും; 
അവരാരുമെന്നോടിടഞ്ഞുമില്ല. 
ഗുപ്തമതേവം നിരാകരിച്ച് 
സ്തോത്രം കരേറ്റുന്നു ഞാനെനിക്ക്.

നന്ദി ചൊല്ലട്ടെ സൂര്യന്, ഭൂമിക്ക്, 
അവർ തന്ന പഞ്ചഭൂതങ്ങൾക്ക്,
 ജനയിതാക്കൾക്ക്, പുത്ര-കളത്ര- 
സുഹ്യത്തുക്കൾ,ക്കെന്നോടുതാനും. 
അഹങ്കാരം തീർന്നഹംബോധം തെളിയാൻ 
കാലമുണ്ടോയിനീം? "കിം കരോതി മേ?" *3

ആരേ വന്നെൻ വീട്ടുപടിക്കൽ 
എടയ്ക്കകൊട്ടിപ്പാടുന്നു! 
എഴുപതുമഞ്ചും വർഷം ഭൂവിൽ 
വസിക്കാൻ ഭാഗ്യംകിട്ടിയ ഭഗവൻ, 
മംഗളം ഭവ, മംഗളം ഭവ, 
മങ്ങളം ഭവ, ജയ ജയ."

*1 ജ്ഞാനപ്പാന'യിലെ മദ്ധ്യഭാഗം: 
കർമ്മങ്ങൾക്കു വിളഭൂമിയാകിയ 
ജന്മദേശമിബ്ഭൂമിയെന്നറിഞ്ഞാലും.
 കർമ്മനാശം വരുത്തേണമെങ്കിലും 
ചെമ്മേ മറ്റെങ്ങും സാദ്ധിയാ നിർണ്ണയം...
 അതുകൊണ്ടു വിശേഷിച്ചു ഭൂലോലം 
പതിന്നാലിലുമുത്തമമെന്നല്ലോ.. 
യുഗം നാലിലും നല്ലൂ കലിയുഗം.... 
അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ 
പതിമ്മൂന്നിലുമുള്ള ജനങ്ങളും... 
മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്‌കയാൽ 
കലികാലത്തെ ഭാരതഖണ്ഡത്തെ 
കലിതാദരം കൈവണങ്ങീടുന്നു; 
അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും 
ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ 
യോഗ്യത വരുത്തീടുവാൻ തക്കൊരു 
ഭാഗ്യം പോരാതെ പോയല്ലൊ ദൈവമേ! 
ഭാരതഖണ്ഡത്തിൽ പിറന്നോരു
 മാനുഷർക്കും കലിക്കും നമസ്കാരം!
എന്നെല്ലാം പ്യൂകഴ്ത്തീടുന്നു മറ്റുള്ളോർ.

*2 മഹാഭാരത'ത്തിലെ യക്ഷപ്രശ്‌നം
കർമ്മങ്ങ്ൾക്കു വിളാഭൂമിയാകിയ 
ജന്മദേശമിബ്ഭൂമിയെന്നറിഞ്ഞാലും.
യക്ഷൻ: ഈ പൊയ്കയിൽനിനിന്നു വെള്ളം
കുടിക്കണമെങ്കിൽ
എന്റെയീ ചോദ്യത്തിന് ഉത്തരം നല്കുക 
ആരാണ് ഏറ്റവും വലിയ മണ്ടൻ?
അവസാനം യുധിഷ്‌ഠിരൻ ചെന്നുചൊന്നൂ ശരിയുത്തരം.
*3 കർമ്മ-ജ്ഞാന-ഭക്തിയോഗങ്ങളെല്ലാം പഠിച്ചശേഷവും 
ശിഷ്യൻ ഗുരുവിനോടു ചോദിക്കുന്നു: 
ഞാൻ എന്താണു ചെയ്യേണ്ടത്?

Join WhatsApp News
A Friend 2024-01-30 21:30:05
ആരും കൊട്ടി പാടുന്നതല്ല അതുവെറും തോന്നലാണ് എഴുപത്തഞ്ചിന്റ് നിറവിൽ വന്നനാൾ തുടങ്ങി കേട്ടു ഞാനും ഇടയ്ക്കകൊട്ടി പാട്ട്. എൺപതിന്റ നിറവിൽ എത്തി ചെണ്ടകൊട്ടി ചിലർ; കേട്ടതോ ഇടയ്ക്കകോട്ടുപോലെ . പറയുന്നില്ല അനുഗ്രഹം കേട്ടിടാം അത് നിഗ്രഹമെന്ന് .
Raju Thomas 2024-01-30 22:19:51
I really liked that comment from ‘A Friend,.
josecheripuram 2024-01-30 22:29:12
I read the "Kavitha" as usual the message you gave is some what comprehensive but the words you used are for a normal reader difficult to understand. There no Malayalam "Pandits" here to follow your creation. So I will like you to explain the content of the "Kavitha" all I understood was you are 75 years old.
P T Paulose 2024-01-30 23:52:03
എഴുപത്തഞ്ചാമത് ജന്മദിന മംഗളാശംസകൾ സുഹൃത്ത് രാജു തോമസിന്
G. Puthenkurish 2024-01-31 03:28:15
75 -ൽ എത്തിയ ഒരാൾ ഉറക്കെ ചൊല്ലാൻ പറയുന്നതിൽ അതുഭുതമില്ല; അതോടൊപ്പം താളം മാറുന്നതിലും . എന്തായാലും നിങ്ങൾ ശാസ്ത്രീയ സംഗീതം പോലെയാണ്, അല്പം മന്ദഗതിയാണെങ്കിലും ജനങ്ങൾ ഇപ്പോഴും നിങ്ങളുടെ പാട്ടു കേൾക്കാൻ ഇഷ്ടപ്പെടുന്നു. ആയുർ ആരോഗ്യ സമൃദ്ധമായ ഒരു ജന്മദിനം നേരുന്നു! Don't spend too much money on candlesticks and cake.
Raju Mylapra 2024-01-31 14:15:45
നിറവിൽ പോലും കുറവിനെപ്പറ്റി പാടുന്ന കവി. ഇനിയും 'ഇടയ്ക്ക' കൊട്ടി പാടാൻ ആവില്ല എന്നുള്ളത് ഒരു കുറവ് തന്നെ. ഒരുമിച്ചു കൂടിയ സൗഹൃദ സന്ദർഭങ്ങൾ എല്ലാം തന്നെ പ്രിയമുള്ള ഓർമ്മകൾ. എല്ലാ വിമർശനങ്ങളും, അഭിനന്ദങ്ങളും ഒരേ പുഞ്ചിരിയോടെ നേരിടുന്ന പ്രിയ സുഹൃത്തു രാജു തോമസിന് ജന്മദിന ആശംസകൾ നേരുന്നു.
Raju Thomas 2024-01-31 18:39:23
Thank you all for your incisive comments. എന്റെ ജന്മദിനോഷസ്സിൽ പുറത്ത് സോപാനസംഗീതം! അപ്പോൾ ഞാൻ ആരാണ് ! ഇത് നല്ലൊരു സങ്കല്പനമല്ലേ? ചിലപ്പോൾ ഒരു കവിത ഒന്നൂടെങ്കിലും വായിക്കപ്പെടണം.
ഫിലിപ്പ് കല്ലട 2024-01-31 20:34:56
75 ന്‍റെ കുറവില്‍ നില്ക്കുന്ന കവി അഹങ്കാരം തീര്‍ന്ന് അഹംബോധം വന്ന നിലയില്‍ എത്തി ക്കഴിഞ്ഞു. കഴിഞ്ഞ പോയ കാലഘട്ട കഴിവുകളെയോര്‍ത്ത്, ജന്മം ലഭിച്ച കാലദേശങ്ങളെയോര്‍ ത്ത് ഉത്സാഹത്തോടെ ജീവിതയാത്ര തുടരുക.കവിത നന്നായിരിക്കുന്നു . ആശംസകള്‍ .
josecheripuram 2024-01-31 20:36:29
" Edo" Raju people did not understand 75 inte Kuravil, even the titile, although you accept " There is some "Kurave than Nirave". Always write focusing your readers, Feed to digest, not to vomit. Your poem is like the speech of Govindan Master.
Raju Thomas 2024-01-31 21:25:12
Ok Mr JC, I shall try to follow your advice. Maybe I need to attend a silpasaala!
Sudhir Panikkaveetil 2024-02-01 12:53:00
ശ്രീ രാജു തോമസിന് പിറന്നാൾ ആശംസകൾ. ഓരോ പിറന്നാൾ കഴിയുമ്പോഴും നമുക്ക് കുറവുകളാണ് ഉണ്ടാകുന്നത്. സത്യം വിളിച്ചുപറയുന്നു കവി. എഴുപത്തിന്റെ നിറവിൽ എന്നൊക്കെ വെറുതെ\ പൊങ്ങച്ചം പറയുന്നതല്ലേ. നല്ല ആരോഗ്യമുള്ളവർ അങ്ങനെ പറഞ്ഞാൽ ശരിയാണ് കാഴ്ച്ചശക്തി, കേൾവിശക്തി, ബുദ്ധിശക്തി, ശരീരശക്തി (കായബലം) ധാതുശക്തി അങ്ങനെ പ്രധാന ശക്തിയ്ക്കെ ചോർന്നുപോയി നിൽക്കുന്ന ഒരാൾ കുറവിൽ തന്നെ കവി. താങ്കളോട് നൂറു ശതമാനം യോജിക്കുന്നു. വാസ്തവത്തിൽ പിറന്നാൾ ദിനങ്ങൾ ദുഖത്തിന്റേതാണ്. ഒരാളുടെ ആയുസ്സ് 60 ഓ അല്ലെങ്കിൽ 70 ഓ ആണെങ്കിൽ ഓരോ പിറന്നാൾ കഴിയുമ്പോഴും അതിൽ കുറവ് വരുന്നു. പ്രിയമുള്ളവർ ആശംസകൾ നേരുന്നത് കുടുംബക്കാർ സദ്യ വിളമ്പുന്നതും കോടി വസ്ത്രങ്ങൾ സമ്മാനിക്കുനന്ത് ആഹ്ളാദകരമാണ്. അത് ആസ്വദിക്കുക. അതിനു നിറവ്, പൂർണചന്ദ്രോദയം എന്നൊക്കെ വർണ്ണനകൾ നൽകാതിരിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക