Image

സഫിയയുടെ ഓര്‍മ്മ പുതുക്കി, വനിത അഭയകേന്ദ്രത്തിലെ അശരണര്‍ക്ക് നവയുഗത്തിന്റെ സഹായഹസ്തം.

Published on 27 January, 2024
സഫിയയുടെ ഓര്‍മ്മ പുതുക്കി, വനിത അഭയകേന്ദ്രത്തിലെ അശരണര്‍ക്ക് നവയുഗത്തിന്റെ സഹായഹസ്തം.

ദമ്മാം:  നവയുഗം സാംസ്‌ക്കാരികവേദി മുന്‍ വൈസ് പ്രസിഡന്റും, പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകയുമായ സഫിയ അജിത്തിന്റെ ഒന്‍പതാം ചരമവാര്‍ഷിക അനുസ്മരണ പരിപാടികളുടെ ഭാഗമായി, നവയുഗം ജീവകാരുണ്യവിഭാഗം, വനിതവേദിയുടെയും, കുടുംബവേദിയുടെയും സഹായത്തോടെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും, കുട്ടികള്‍ക്കുള്ള ആവശ്യവസ്തുക്കളുടെ  വിതരണവും സംഘടിപ്പിച്ചു.

ദമ്മാം സഫ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. വനിതകള്‍ക്കൊപ്പം ഇരുപത്തഞ്ചോളം കുട്ടികളും അഭയകേന്ദ്രത്തില്‍ ഉണ്ട്. ഡോക്ടര്‍മാര്‍ അവരെയെല്ലാം പരിശോധിയ്ക്കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്തു. പീഡിയാട്രീഷ്യന്‍ ഡോക്ടര്‍ ആഷിഖ്, നഴ്‌സ് മഞ്ജു അബ്രഹാം,  ഹമീദ് വടകര, അമീര്‍ അലി എന്നിവര്‍ മെഡിക്കല്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

നവയുഗം പ്രവര്‍ത്തകര്‍ സ്വരൂപിച്ച കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, ബേബിഫുഡ്, ഡയപ്പറുകള്‍, വനിതകള്‍ക്കുള്ള വസ്ത്രങ്ങള്‍, മറ്റു അത്യാവശ്യ വസ്തുക്കള്‍ എന്നിവയും വിതരണം ചെയ്തു.

നവയുഗം വനിതാവേദി പ്രസിഡന്റും ജീവകാരുണ്യപ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടന്‍, വനിതാവേദി സെക്രട്ടറി രഞ്ജിത പ്രവീണ്‍, കുടുംബവേദി പ്രസിഡന്റ് അരുണ്‍ ചാത്തന്നൂര്‍, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു, കേന്ദ്രനേതാക്കളായ പദ്മനാഭന്‍ മണിക്കുട്ടന്‍, നിസ്സാം കൊല്ലം, നഹാസ്, മീനു അരുണ്‍, അമീന റിയാസ്, മിനി ഷാജി, ഷംന നഹാസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

നവയുഗത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വനിത അഭയകേന്ദ്ര അധികൃതര്‍ നന്ദി അറിയിച്ചു.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയായിരുന്ന സഫിയ അജിത്തിന്റെ പ്രധാന പ്രവര്‍ത്തനമേഖലയായിരുന്നു ദമ്മാം വനിത അഭയകേന്ദ്രം. 2015 ജനുവരി 26 നാണ് ക്യാന്‍സര്‍ രോഗബാധിതയായി സഫിയ അജിത്ത് മരണമടഞ്ഞത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക