Image

ക്രോമസോമൻ (കവിത:വേണുനമ്പ്യാർ)

വേണുനമ്പ്യാർ Published on 13 January, 2024
ക്രോമസോമൻ (കവിത:വേണുനമ്പ്യാർ)

ചന്ദ്രനിൽ
ഐസും ബിയറുമുണ്ടത്രെ!

എങ്കിൽ തൊട്ടു നക്കാൻ
കരിമീൻകറി ടിന്നിലാക്കി
കേരളം കയറ്റി അയക്കട്ടെ!

ബിയർ സാർ 
കരടിയാണത്രെ!

എങ്കിൽ കരടിക്ക്
കെട്ടിപ്പിടിച്ച് ഉഡാൻസ് ചെയ്യാൻ
ഒരു രംഭയെ ഔട്ട്സോഴ്സ് ചെയ്ത്
ഇന്ത്യ കയറ്റി അയക്കട്ടെ!

രാശിക്കളത്തിൽ
ചന്ദ്രൻ ഒരു ഭാവമാണത്രെ!

പൂമീന്ന് നോക്കുമ്പം
ഒരു പാവമാണത്രെ!

കറുത്ത വാവു നാൾ
ഒരഭാവമാണത്രെ!

ഹിന്ദിക്കുട്ടികൾക്ക്
ചന്ദാമാമനെങ്കിൽ
കേരനാടൻകുട്ടികൾക്ക്
വീഡിയോമാമനത്രെ!

ഭൂലോകത്തിൽ
ജനിച്ചോരാരും കണ്ടിട്ടില്ല
അമ്പിളിയുടെ 
മറുപുറം 

പെണ്ണിന്റെ മറുമുഖം 
ദർശിച്ച ചരിതവുമില്ല
ഭൂമിയിലെ
ഒരു ക്രോമസോമനും!

Join WhatsApp News
Sudhir Panikkaveetil 2024-01-14 07:27:23
കവിതകളിലെ ദ്വയാർത്ഥ പദങ്ങൾ (Double-entendre) വായനക്കാർക്ക് ഉല്ലാസം പകരുന്നവയാണ്. (ക്രോമ- സോമൻ, സോമൻ എന്നാൽ ചന്ദ്രൻ..ചന്ദ്രനെക്കുറിച്ചാണ് പറയുന്നതെങ്കിലും അതിനോടനുബന്ധിച്ച കാര്യങ്ങൾ പറഞ്ഞു കവി വായനക്കാരെ രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്നു. ക്രോമോസോംസാധാരണക്കാർക്ക് മനസ്സിലാക്കാൻ അ ത്ര എളുപ്പമുള്ള പദമല്ല . പെണ്ണുങ്ങളുടെ മുഖം വർണ്ണിക്കാൻ കവികളൊക്കെ ചന്ദ്രനെ കൂട്ടുപിടിക്കുന്നു. എന്നാൽ ചന്ദ്രന്റെ മറുപുറം ഇന്നുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലത്രെ.നമ്മൾ ഇപ്പോഴും പരന്ന ഒരു തളികപോലെയാണ് ചന്ദ്രനെ കാണുന്നത് ഗോളാകാരത്തിൽ കാണുമ്പോൾ ഒരു പക്ഷെ മറുപുറം കുറച്ചെങ്കിലും ഗോചരമായേക്കാം. ക്രോമോസോമുകൾ നൂൽ പോലെ ഘടനയുള്ളതാണത്രേ. ജീവജാലങ്ങളുടെ നിലനിൽപ്പിനും അസ്തിത്വത്തിനും ശരിയായ പ്രവർത്തനത്തിനും പ്രോട്ടീനുകൾ ആവശ്യമാണ്. ഈ പ്രോടീനുകൾ ഉണ്ടാക്കാനുള്ള നിർദേശങ്ങൾ ഡി എൻ എ യിൽ അടങ്ങിയിരിക്കുന്നു. അവയുടെ ഓരോ കോശത്തിലും നൂലുപോലെ ക്രോമോസോമുകൾ കാണപ്പെടുന്നു സ്ത്രീയയുടെ ഡി എൻ എ യിൽ നിന്നും അവളെ പൂർണ്ണമായി അറിയാമെന്ന വ്യാമോഹം വേണ്ടെന്നു കവി കരുതുന്നു അത് ചന്ദ്രന്റെ മറുപുറം കാണാൻ ശ്രമിക്കുന്നപോലെയത്രേ. ശാസ്ത്രം പലപ്പോഴും എഴുത്തുകാരെ സങ്കടാവസ്ഥയിൽ എത്തിച്ചിട്ടുണ്ട്. "മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപോലെ നിൻ മുഖം" ചന്ദ്രനിൽ കുണ്ടും കുഴികളുമാണെന്ന (ഗലീലിയോ) ശാസ്ത്രവിധി രാജാക്കന്മാരെ നിരാശരാക്കി കാണും. കവികളെയും. ശ്രീ വേണു നമ്പ്യാർ വായനക്കാരെ ചിന്തകളുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. ഒപ്പം ശ്രീ നമ്പ്യാർ ഓ എൻ വി യെ പോലെ "പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നു."(ഹ..ഹാ.) ശ്രീ നമ്പ്യാർക്ക് അഭിനന്ദനങ്ങൾ.
Annoy 2024-01-14 15:55:25
എന്തിനാണ് ആർക്കും മനസിലാവാത്ത കവിത എഴുതി വിടുന്നത് ? പിന്നെ അതിന്റെ അർഥം പറഞ്ഞുകൊടുക്കാൻ വേറൊരാൾ. പണ്ടേ ദുർബല പിന്നെ ഗർഭിണി എന്നു പറഞ്ഞതുപോലെ, അമേരിക്കയിൽ വായിച്ചാൽ മനസ്സിലാകുന്നത് വായിക്കാൻ ആളില്ല അപ്പോഴാണ് ഇതുപോലത്തെ ക്രോമസോമനെ ഇറക്കി വിടുന്നത്. എന്ത് പറയാനാ. എല്ലാം വിധി.
ശിവൻ 2024-01-14 19:04:54
"A chromosome is a package of DNA with part or all of the genetic material of an organism. In most chromosomes, the very long thin DNA fibers are coated with nucleosome forming packaging proteins; in eukaryotic cells the most important of these proteins are the histones. These proteins, aided by chaperone proteins, bind to and condense the DNA molecule to maintain its integrity. These chromosomes display a complex three-dimensional structure, which plays a significant role in transcriptional regulation." മേല്പറഞ്ഞതു തന്നെ മനസ്സിലാക്കാൻ പ്രയാസമാണ്. അതിന് ഒരു വ്യാഖ്യാതാവിനെ ആവശ്യമാണ്. അപ്പോഴാണ് അതിലും ദുഷ്‌കരമായ ആധുനിക കവിത, അവകാശപ്പെടുന്നത്, അതിനും ക്രോമോസോം ഉണ്ടെന്ന്. പുരുഷന്റെ ക്രോമോസോമും, സ്ത്രീയുടെ കോര്മയസോം ഒക്കെ ചേർന്നാണ് സ്ത്രീ പുരുഷ വ്യത്യാസത്തിൽ കുട്ടികൾ ഉണ്ടാകുന്നതെന്ന്, ഇമലയാളിൽ വരാത്ത ഒരു പണ്ഡിതൻ പറഞ്ഞത്. അദ്ദേഹം പറഞ്ഞു ഈ ആധുനിക കവിത, അത്യന്താധുനിക കവിത, ഉത്തരാധുനിക കവിത, നപുംസക കവിത ഇതെല്ലാം ഇങ്ങനെ ഇണയല്ലാപിണചേർന്നുണ്ടായതാണെന്ന്. അത് ശരിയാണോ നമ്പി-യാർ? നമ്പിയാർ എന്ന് ചോദിച്ചതു കേട്ട് നമ്പി കോപിക്കില്ലെന്ന് വിചാരിക്കുന്നു? മോഹൻലാൽ സ്റ്റൈലിൽ പറഞ്ഞാൽ നമ്പി കോപിച്ചാലും എനിക്ക് ഒരു ചുക്കും ഇല്ല.
ഉടക്ക് 2024-01-15 04:07:31
ചന്ദ്രന്റെ മറുപുറം ഇന്നുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലത്രെ.നമ്മൾ ഇപ്പോഴും പരന്ന ഒരു തളികപോലെയാണ് ചന്ദ്രനെ കാണുന്നത് " ചന്ദ്രന്റെ മറുപുറം കണ്ടുപിടിക്കാൻ കഴിയാത്തത് നമ്മളുടെ പ്രോബ്ലം ആണ്. ചന്ദ്രന് മറുപുറം എന്ന് ഒന്നിൽ ഇരുട്ട് ഉണ്ടോ" ഇല്ല പ്രകാശം ഉണ്ടോ? അതെ ഉള്ളു. എന്തുകൊണ്ട് ചന്ദ്രന്റ മറുപുറം കാണാൻ കഴിയുന്നിട്ടില്ല അത് നിങ്ങളുടെ കണ്ണിന്റെ പ്രശനമാണ്. അപ്പുറത്തേക്ക് മാറാൻ നിങ്ങൾ മടി കാട്ടുന്നതുകൊണ്ടാണ് നിങ്ങൾക്ക് മറുവശം കാണാൻ കഴിയാത്തത്. ഒരു സ്ത്രീയുടെ മനസിന്റെ മറുവശം കാണാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ ഇല എന്നതാണ് സത്യം.
വേണുനമ്പ്യാർ 2024-01-16 04:45:14
I do write to please just a right person Instead of an Imbecile Literal Sadist and Nameless crowd. You are free to correct me whenever and wherever I am really wrong, But the prejudiced eyes of a face mask can neither detect wrong nor right. Here is an appropriate Hemingway quote On writing : "We are all apprentices in a craft Where no one ever becomes a master."
വേണുനമ്പ്യാർ 2024-01-19 07:58:37
We are all poets when we read a poem well! From the bottom of my heart I thank you, Shri Sudheer Panikkaveettil, for the kind words And poetical guidance.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക