തിരുവനന്തപുരം: പാമോയില്‍ കേസില്‍ അന്വേഷണം വേണമെന്ന വിജിലന്‍സ് കോടതിയുടെ
നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോ
എന്നത് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി
വിജയന് ആവശ്യപ്പെട്ടു. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ പറ്റിയുളള തുടരന്വേഷണം
രാഷ്ട്രീയപ്രേരിതമാണെന്ന വാദം കോടതി ഉത്തരവിലൂടെ അസാധുവായിരിക്കുകയാണെന്നും
പിണറായി പറഞ്ഞു.
ഉമ്മന്‍ചാണ്ടി അധികാരത്തില്‍ തുടരണമോ എന്ന് അദ്ദേഹം
തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.
രാജിവയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു. ഉമ്മന്‍ചാണ്ടി വാക്കു പാലിക്കണം.
രാജിയല്ലാതെ മറ്റൊരു പോംവഴിയില്ല- വി.എസ്. പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല